Saturday, September 22nd, 2018

കോഴിക്കോട് : കോഴിക്കോട് കുറ്റിയാടിയിലെ ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് ബോംബുകള്‍ കണ്ടത്.

READ MORE
കൊയിലാണ്ടി : പതിനൊന്നുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരങ്ങാടത്ത് മുത്താച്ചിക്കണ്ടി സാദിഖിന്റെ മകന്‍ ഷാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം കളി കഴിഞ്ഞെത്തിയ ഷാഹുല്‍ ഉറങ്ങാന്‍ കിടന്നിരുന്നുവത്രെ. പിന്നീട് രാത്രി വിളിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും കൂറുമാറ്റം. കൊലപാതകത്തിനു ശേഷം മുഖ്യപ്രതി സിജിത്തിനെ കാറില്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടെന്ന് പോലീസിന് മൊഴി നല്‍കിയ 65ാം സാക്ഷി വിജിത്ത് ആണ് കൂറുമാറിയത്. ഇതോടെ ആകെ 65 സാക്ഷികളുള്ള കേസില്‍ കൂറുമാറിയവരുടെ എണ്ണം 35 ആയി.
കോഴിക്കോട് : മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വടകര താഴയങ്ങാടി സ്വദേശികളായ സുബൈര്‍, വഹാബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കോഴിക്കോട് : താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോര്‍ട്ട്. താമരശ്ശേരി മേഖലയിലെ കെ എസ് ആര്‍ ടി സി ഗ്യാരേജിലാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത്. ഇവിടെ 22ഓളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു കഴിഞ്ഞു. അധികൃതര്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊലയാളി സംഘത്തിലെ അനൂപിന് മറ്റൊരു പ്രതിയായ രാമചന്ദ്രന്‍ പണം കൊടുക്കുന്നത് കണ്ടതായി സാക്ഷിമൊഴി. കേസിലെ നാലാം സാക്ഷി കുഞ്ഞിപ്പള്ളിയിലെ പ്രകാശനാണ് വിചാരണ കോടതിയില്‍ ഇന്ന് രാവിലെ മൊഴി നല്‍കിയത്. കേസിലെ പ്രതിയായ സി പി എം നേതാവ് കെ സി രാമചന്ദ്രന്‍ ഒന്നാംപ്രതിയായ എം സി അനൂപിന് പണം കൈമാറുന്നത് കണ്ടുവെന്നാണ് സാക്ഷി മൊഴി.
കോഴിക്കോട് : ടി പി വധക്കേസില്‍ കൂറുമാറ്റം തുടരുന്നു. വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലപാതകത്തിനു ശേഷം പ്രതി ടി കെ രജീഷ് തങ്ങിയെന്ന് പറയപ്പെടുന്ന കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പുല്‍പ്പള്ളി സ്വദേശി ഷാര്‍ലറ്റ് ആണ് കുറുമാറിയത്. 38ാം സാക്ഷിയാണ് ഷാര്‍ലറ്റ്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച രണ്ടു പേര്‍ കൂറുമാറിയിരുന്നു. കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തില്‍ അമ്പതോളം സാക്ഷികളെ ഒഴിവാക്കി പ്രൊസിക്യൂഷന്‍ പുതിയ സാക്ഷിപ്പട്ടിക തയ്യാറാക്കിയിരുന്നു. സാക്ഷികള്‍ … Continue reading "ടി പി വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി"
കോഴിക്കോട് : ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എല്ലാവരും തമിഴ്‌നാട് തൂത്തുക്കുടി സ്വദേശികളാണ്. ബേപ്പൂരില്‍ നിന്ന് കവരത്തിയിലേക്ക് ചരക്കുമായി പോയ ഉരുവാണ് ബേപ്പൂരിന് 20 കി.മി ദൂരെ ഇന്നലെ പുലര്‍ച്ചെയോടെ മുങ്ങിയത്. ശക്തമായ കാറ്റിലും കോളിലും പെട്ടാണ് ഉരു മുങ്ങിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ഉരു മുങ്ങിയ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്. ബാസ്‌കരന്‍, സേവ്യര്‍, മൈക്കിള്‍, അലക്‌സ്, കെവിന്‍ എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്കായി … Continue reading "ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി അഞ്ചു പേരെ കാണാതായി"

LIVE NEWS - ONLINE

 • 1
  2 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 2
  5 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 3
  5 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 4
  5 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 5
  7 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 6
  7 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 7
  8 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 8
  8 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 9
  8 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി