Wednesday, September 19th, 2018

കോഴിക്കോട് : ബസും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ രാവിലെയാണ് അപകടം. കൊയിലാണ്ടി സ്വദേശി വിശ്വനാഥ (46) നാണ് പുതിയ അധ്യയന വര്‍ഷത്തെ ആദ്യ യാത്ര ദുരന്തയാത്രയായത്.

READ MORE
കോഴിക്കോട് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ കോട്ടയം സ്വദേശി ഡോ സുരേഷ്‌കുമാറിനാണ് തലക്ക് സാരമായി പരിക്കേറ്റത്. തൊണ്ടയാടിനും മലാപ്പങറമ്പിനു ഇടയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഡോക്ടര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
കോഴിക്കോട് : രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മൂന്നംഗ ഉന്നത സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിയ്യുള്ളത്. മരിച്ച തങ്കത്തിനു രക്തം നല്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു രോഗിക്ക് നല്‍കേണ്ട രക്തം നഴ്‌സ് അബദ്ധത്തില്‍ മാറി നല്‍കിയതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍ . റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. കുറ്റിയില്‍ താഴം സ്വദേശി തങ്കം എന്ന സ്ത്രീയാണ് മരിച്ചത്. … Continue reading "രക്തം മാറി നല്‍കി രോഗി മരിച്ച സംഭവം ; നഴ്‌സിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട്"
വടകര : തിരുവള്ളൂരില്‍ ആര്‍ എം പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. വള്ള്യാട് പുതിയോട്ടില്‍ അനീഷിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ബോംബെറുണ്ടായത്. കാര്‍പോര്‍ച്ചിന്റെ ചുമരില്‍ തട്ടിയാണ് ബോംബ് പൊട്ടിയത്. വീട്ടുകാര്‍ എഴുന്നേറ്റ് ഓടിയെത്തിപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. സി പി എം പ്രവര്‍ത്തകനായ പുതിയോട്ടില്‍ കുമാരന്റെ മകനായ അനീഷ് സജീവ ആര്‍ എം പി പ്രവര്‍ത്തകനാണ്. ടി പി രക്തസാക്ഷിദിനത്തില്‍ ഇവിടെ അനീഷിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വിധവ കെ കെ രമ. ചന്ദ്രശേഖരന്‍ വധം സി പി എം സംസ്ഥാന തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. എന്നാല്‍ ഈ കേസില്‍ സി പി എം നേതാക്കളെ പോലീസ് സാക്ഷികളാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും രമ പറഞ്ഞു. സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ എം … Continue reading "സി പി എം നേതാക്കളെ സാക്ഷികളാക്കിയതില്‍ ദുരൂഹത : കെ കെ രമ"
വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന് ആയിരങ്ങള്‍ ഒത്തുകൂ ടി. ടി പി വെട്ടേറ്റു വീണ വള്ളിക്കാട്ടെ റോഡരികില്‍ തയ്യാറാക്കിയ സ്തൂപത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ ഒഞ്ചിയത്ത ടി പി യുടെ വീട്ടുമുറ്റത്തെ സ്മൃതി കുടീരത്തില്‍ എത്തിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളില്‍ നെല്ലാച്ചേരി പ്രകമ്പനം കൊണ്ടു. ഒഞ്ചിയം സമര സേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ആര്‍ എം പി ഏരിയാ കമ്മിറ്റി അംഗം എം ആര്‍ കുഞ്ഞികൃഷ്ണന്‍ … Continue reading "ടി പി ചന്ദ്രശേഖരന്റെ സ്മരണയില്‍ ഒഞ്ചിയം രക്തവര്‍ണമായി"
കോഴിക്കോട് : കോഴിക്കോട് കുറ്റിയാടിയിലെ ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് ബോംബുകള്‍ കണ്ടത്.
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സി പി എം ഇപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൊഴിമാറ്റിക്കുകയാണെന്ന് ആര്‍ എം പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാക്ഷികള്‍ കൂറുമാറുന്നതില്‍ സി പി എമ്മിനുള്ള പങ്ക് കണ്ടെത്താന്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണം. കേസിലെ മുഴുവന്‍ പ്രതികളും ഇപ്പോഴും പിടിയിലായിട്ടില്ലെന്നും ആര്‍ എം പി നേതാക്കള്‍ ആരോപിച്ചു. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിന് സമാനമാണിത്. ബെസ്റ്റ് ബേക്കറി കേസില്‍ കൂറുമാറിയ … Continue reading "ടി പി വധക്കേസ് : കൂറുമാറുന്നവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആര്‍ എം പി"

LIVE NEWS - ONLINE

 • 1
  9 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  10 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  11 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  14 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  15 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  17 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  17 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  18 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  18 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍