Monday, September 24th, 2018

കോഴിക്കോട്: ഗായകന്‍ മുഹമ്മദ് റഫിയുടെ മുപ്പത്തിമൂന്നാം ചരമ വാര്‍ഷികദിനമായ 18 നു വൈകീട്ട് അഞ്ചിനു ടൗണ്‍ഹാളില്‍ അനുസ്മരണ സമ്മേളനവും റഫി ഗാനസന്ധ്യയും അരങ്ങേറും. ഗസല്‍ഗായകനായ അനില്‍ദാസിന്റെ നേതൃത്വത്തില്‍ ഗായകരായ ഗോകുല്‍ദാസ്, രാധിക റാവു, റിയാസ്, തല്‍ഹത്, ജാഷിം, ബിന്ദു പ്രവീണ്‍, സ്വാതി, പ്രിയ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുക. അനുസ്മരണ സമ്മേളനം എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.

READ MORE
കോഴിക്കോട് : ചായക്കടയിലും ചാനലിലും നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് പാര്‍ട്ടിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരന് താക്കീത് നല്‍കി. ഗവ ചീഫ് വിപ്പ് പി സി ജോര്‍ജ് ചെയ്യും പോലെ ചര്‍ച്ചകളില്‍ ഇടപെട്ട് പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന തുടര്‍ന്നാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്നും ഡി സി സി മുന്നറിയിപ്പ് നല്‍കി. പരസ്യ പ്രസ്താവനകളില്‍ നിന്ന് മുരളീധരന്‍ മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കാന്‍ കെ പി സി … Continue reading "മുരളിക്കെതിരെ കോഴിക്കോട് ഡി സി സി"
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ചിലരെ പ്രതികളാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന മനപ്രയാസമുണ്ടാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്‍. എന്നാല്‍ ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിഷേധിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാരേഖയില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ജി കാര്‍ത്തികേയന് പരാതി നല്‍കിയിട്ടുണ്ട്. നീക്കം ചെയ്യുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുല്ലപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഒരു കേസന്വേഷണത്തിലും താന്‍ ഇടപെടാറില്ല. ടി പി കേസില്‍ ഉള്‍പ്പെട്ട ചില വന്‍സ്രാവുകള്‍ പിടിയിലായിട്ടില്ലെന്ന മുന്‍നിലപാടില്‍ … Continue reading "തിരുവഞ്ചൂരിന്റെ പ്രസ്താവന വേദനയുണ്ടാക്കി : മുല്ലപ്പള്ളി"
കോഴിക്കോട്‌: മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന മോണോറെയില്‍ പദ്ധതി പ്രവൃത്തിയ്‌ക്ക്‌ അടുത്ത വര്‍ഷം ആദ്യം തുടക്കമാവുമെന്നുറപ്പായതോടെ കോഴിക്കോടിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമാണ്‌ നടപ്പാകുന്നത്‌. ടെണ്ടര്‍ നടപടികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കി 2014 ജനുവരി ഒന്നിന്‌ ഒന്നാംഘട്ടത്തിന്റെ പ്രവൃത്തി തുടങ്ങുമെന്ന്‌ കഴിഞ്ഞദിവസം നടന്ന മോണോറെയില്‍ പദ്ധതിയുടെ പ്രൊജക്‌റ്റ്‌ ഓഫീസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മോണോറെയില്‍ കോര്‍പറേഷന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്‌ വ്യക്‌തമാക്കിയിരുന്നു. മെട്രോമാന്റെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ കോഴിക്കോട്‌ മോണോറെയില്‍ പദ്ധതി നേരത്തെ നിശ്‌ചയിച്ച … Continue reading "മോണോറെയില്‍ ഒന്നാംഘട്ട പ്രവൃത്തി ജനുവരിയില്‍ ആരംഭിക്കും"
കോഴിക്കോട്‌: വര്‍ദ്ധിച്ചുവരുന്ന പ്ലാസ്‌റ്റിക്‌ കവറുകളുടെ ഉപയോഗത്തില്‍ നിന്ന്‌ മോചനം നേടാന്‍ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ ലൈഫ്‌ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി എന്‍. എസ്‌. എസ്‌ വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ സാരി ബാഗ്‌ ഫോര്‍ ക്യാര്യ ബാഗ്‌ പദ്ധതി ശ്രദ്ധ നേടുന്നു. എന്‍.എസ്‌.എസ്‌ യൂണിറ്റിലെ പ്ലസ്‌ടു വിഭാഗത്തില്‍നിന്ന്‌ തെരഞ്ഞെടുത്ത 20 പെണ്‍കുട്ടികള്‍ക്ക്‌ തയ്യല്‍ പരിശീലനം നല്‍കുകയും ഇവര്‍ ആയിരത്തോളം തുണിസഞ്ചികള്‍ നിര്‍മ്മിക്കുകയും ചെയ്‌തു. വീടുകളിലെ ഉപയോഗശൂന്യമായ കോട്ടണ്‍, പോളിസ്‌റ്റര്‍ വസ്‌ത്രങ്ങളുപയോഗിച്ചാണ്‌ തുണി സഞ്ചി നിര്‍മ്മിച്ചത്‌. സ്‌കൂള്‍ പരിസരത്തുളള … Continue reading "സാരി ബാഗ്‌ ഫോര്‍ ക്യാരി ബാഗ്‌ പദ്ധതി മാതൃകയായി"
കോഴിക്കോട് : ടി പി വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയിനിക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം എം എസ് പി ക്യാമ്പിലെ പോലീസ് ട്രെയിനിയായ കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശി നവീനിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടി പിയെ വധക്കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ പി കെ കുഞ്ഞനന്തനെ മാടായി ഏരിയാ കമ്മറ്റി ഓഫീസില്‍ കണ്ടിരുന്നുവെന്ന് നേരത്തെ നല്‍കിയ മൊഴിയാണ് നവീന്‍ വിചാരണ വേളയില്‍ മാറ്റിപ്പറഞ്ഞത്.
കോഴിക്കോട് : രാമനാട്ടുകര സേവാമന്ദിറിന് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരണപ്പെട്ടു. മഞ്ചേരി കിഴക്കേത്തല സ്വദേശി മുഹമ്മദ് ഷെരീഫ്(32) ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന തൃശ്ശൂര്‍ ചേലക്കര സ്വദേശി രോഹിത് (22), ലോറി ഡ്രൈവറായ തൃശൂര്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ മനാഫ്(22) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് : ടി പി വധക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഒമ്പതു പേരുടെ പുതിയ സാക്ഷിപ്പട്ടികയിലെ ഏഴു പേരുകള്‍ വിചാരണകോടതി തള്ളി. കൂറുമാറിയ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി പി പ്രകാശന്‍, തലശേരി ജോയിന്റ് ആര്‍ ടി ഒ രാജന്‍ എന്നിവരെ മാത്രം വിസ്തരിക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. സാക്ഷികള്‍ 51 സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിനിടെ കേസിലെ … Continue reading "ടി പി വധം : പ്രസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലെ ഏഴ് പേരുകള്‍ കോടതി തള്ളി"

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  10 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  11 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു