Friday, April 26th, 2019

  പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്‍മാര്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് കോഴിക്കോട് ജേതാക്കളാകുന്നത്. 924 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. 920 പോയന്റോടെ ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനത്തും 913 പോയിന്റോടെ തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമെത്തി. മേളയുടെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന പാലക്കാടിനെ പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.  

READ MORE
    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.പി.യുടെ ഭാര്യയും ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റിന് മുന്നില്‍ ഫിബ്രവരി മൂന്നിന് നിരാഹാരസമരം ആരംഭിക്കും. വ്യാഴാഴ്ച കോഴിക്കോട് ചേര്‍ന്ന ആര്‍.എം.പി. സെക്രട്ടേറിയറ്റാണ് ഈ തീരുമാനമെടുത്തത്. സി.പി. എമ്മിന്റെ സംസ്ഥാന നേതൃത്വം അറിയാതെ ഗൂഢാലോചന നടക്കില്ലെന്ന് രമ പറഞ്ഞു. കണ്ണൂര്‍ , കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് കോടതിവിധി വന്നതോടെ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അറിയണം. … Continue reading "കെ.കെ. രമയുടെ നിരാഹാരം മൂന്നുമുതല്‍"
    കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. ഇന്ന കേസില്‍ വിധിക്കുമുമ്പുള്ള അന്തിമ വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി കേസ് 28 ലേക്ക് മാറ്റിയത്. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകമായതിനാല്‍ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതികളും കോടതിയില്‍ അപേക്ഷിച്ചു.
    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കള്‍ ഇന്ന് നടക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച് കേസിന്റെ വിധി പുറത്തു വന്നതോടെ കേസ് സംബന്ധിച്ച ചര്‍ച്ചകളാണ് എല്ലായിടത്തും. ശിക്ഷ എന്തെന്ന് അറിയാനായി കാതോര്‍ക്കുകയാണ് കേരളം. കേസില്‍ ഏഴംഗ കൊലയാളിസംഘത്തിന് പുറമേ ഗൂഢാലോചനയില്‍ പങ്കാളികളായ മൂന്ന് സി.പി.എം. നേതാക്കളും കുറ്റക്കാരാണെന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടി കണ്ടെത്തിയിരുന്നു. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം … Continue reading "ടിപി വധം; ശിക്ഷക്ക് മുമ്പുള്ള വാദം കേള്‍ക്കല്‍ ഇന്ന്‌"
      കോഴിക്കോട്: ടി.പി വധക്കേസിലെ വിധി വന്നതോടെ കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. സി.പി.എം നേതൃത്വത്തിന് വേണ്ടിയാണ് ഈ കൊല ചെയ്തത്. സി.പി.എം ഉന്നതനേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനും ഗൂഢാലോചന തെളിയിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും. മേല്‍ക്കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിധിന്യായം പഠിച്ച ശേഷം തീരുമാനിക്കും. കേസിലെ പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് മികച്ച … Continue reading "സി.പി.എമ്മിന്റെ പങ്ക് വ്യക്തം : രമ"
     കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. ഇന്നോവ കാറിലെത്തി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഏഴംഗ കൊലയാളി സംഘത്തിലെ അംഗങ്ങളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്ക് പുറമെ ഗൂഢാലോചനയില്‍ പങ്കാളികളായ സി പി എം … Continue reading "ടി പി വധം; 12 പേര്‍ കുറ്റക്കാര്‍ ; ശിക്ഷ വ്യാഴാഴ്ച"
      കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നീതിപൂര്‍വമായ വിധി വരുമെന്നാണ് പ്രതീക്ഷയെന്ന കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമ. വിധിയെന്തായാലും പോരാട്ടം തുടരും. ടിപിയുടെ വധത്തേക്കാള്‍ വലിയൊരു ദുരന്തം ഇനി നേരിടാനില്ല. പ്രതികള്‍ക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. നിയമത്തോട് ആദരവും വിശ്വാസവുമാണെന്നും രമ പറഞ്ഞു.
      കോഴിക്കോട്: പ്രമാദമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ന് വിധി പറയും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. വിധിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ വിവിധഭാഗങ്ങളിലും മാഹി, തലശ്ശേരി, പയ്യന്നൂര്‍ ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിയോടെ ചേരുന്ന കോടതിയില്‍ ജഡ്ജി ആര്‍. നാരായണപിഷാരടി വിധിപ്രഖ്യാപനം നടത്തും. 76 പ്രതികളില്‍ 36 പേരാണ് വിധി പ്രതീക്ഷിക്കുന്നത്. ഇതില്‍ സി.പി.എം. നേതാക്കളായ പി. മോഹനന്‍, പി.കെ. കുഞ്ഞനന്തന്‍, കെ.സി. രാമചന്ദ്രന്‍, കെ. … Continue reading "ടിപി വധം വിധി ഇന്ന് ; കോഴിക്കോടും കണ്ണൂരും കനത്ത സുരക്ഷ"

LIVE NEWS - ONLINE

 • 1
  11 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 2
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 3
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 4
  16 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 5
  18 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 6
  20 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 7
  20 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  20 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  20 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍