Wednesday, February 20th, 2019

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കു വിചാരണക്കോടതിയുടെ നോട്ടീസ്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ രഹസ്യമൊഴി നല്‍കിയ ശേഷം വിചാരണക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കാണു നോട്ടീസ്. ഇവരോട് ഫെബ്രുവരി നാലിനു കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നനല്‍കി. മൊത്തം 52 സാക്ഷികളാണ് കൂറുമാറിയത്. നേരത്തെ കൂറുമാറിയ മൂന്നു സാക്ഷികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നറിയുന്നു. ടി.പി.വധക്കേസില്‍ 36 പ്രതികള്‍ക്കെതിരെ 284 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രതികളിലും സാക്ഷികളിലും വലിയൊരു ഭാഗവും പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുള്ളവരായതാണ് കൂറുമാറുന്ന സാക്ഷികളുടെ സംഖ്യ ഇത്രയും വര്‍ധിക്കാന്‍ … Continue reading "ടി.പി.വധം ; കൂറുമാറിയ ആറു സാക്ഷികള്‍ക്കു നോട്ടീസ്"

READ MORE
വടകര: ഒഞ്ചിയത്ത് ആര്‍എംപി യുവനേതാവിന്റെ സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ചു. മലയില്‍ മിനീഷിന്റെ വാഹനമാണ് അജ്ഞാതര്‍ നശിപ്പിച്ചത്. പുലര്‍ച്ചെയാണ് സംഭവം. പോലീസ് കേസെടുത്തു.
കോഴിക്കോട്: തൊട്ടില്‍പ്പാലം കരിങ്ങാട്ടെ പൊത്തക്കൊല്ലിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ സിജുവിനെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് സിജുവിന്റെ വീട്ടില്‍ സൂക്ഷിച്ച നിലയിലുള്ള നൂറോളം ഇലക്്ട്രിക് ഡിറ്റണേറ്റുകളും 32 സെന്‍നെയില്‍ എന്ന പശയും പോലീസ് പിടികൂടിയത്. ബാറ്ററിയുമായി ബന്ധിപ്പിച്ചാല്‍ വളരെ വേഗത്തില്‍ ഉഗ്രസ്‌ഫോടനം നടത്തുന്നതിനും വ്യാപകമായി നാശനഷ്ടം വരുത്തുന്നതിനും കഴിവുള്ളവയാണ് കസ്റ്റഡിയിലെടുത്ത സ്‌ഫോടക വസ്തുക്കളുടെ ശേഖരം. അറസ്റ്റ് ചെയ്യപ്പെട്ട സിജു പാറ പൊട്ടിക്കുന്ന തൊഴിലാളി കൂടിയാണ്. … Continue reading "സ്‌ഫോടക വസ്തു ; വീട്ടുടമ അറസ്റ്റില്‍"
കോഴിക്കോട്: വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുശേഖരം പിടികൂടി. കരിങ്ങാട് ഇരുമ്പുംകുഴിയില്‍ ഷിജു(26)വിന്റെ വീട്ടില്‍ നിന്നാണ് 100 ഇലക്ട്രിക് ഡിറ്റനേറ്റര്‍, 32 ജലാറ്റിക് സ്റ്റിക്കുകള്‍ എന്നിവ പിടികൂടിയത്. ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
      കോഴിക്കോട് : മലയാള സിനിമയുടെ നിത്യവസന്തമായിരുന്ന പ്രേംനസീര്‍ വിട പറഞ്ഞിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ കോഴിക്കോട്ട് പ്രേംനസീറിനു സ്മരണാഞ്ജലി അര്‍പ്പിച്ച് നിത്യവസന്ത സംഗീത രാത്രി സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിനു വൈകിട്ട് അഞ്ചിനു നളന്ദയിലാണ് പ്രേംനസീര്‍ സിനിമകളിലെ 25 ജനപ്രിയ ഗാനങ്ങള്‍ പ്രശസ്തരായ ഗായകര്‍ ആലപിക്കുന്ന പരിപാടി. മലയാള ചലച്ചിത്ര സൗഹൃദവേദി, കാലിക്കറ്റ് സെന്‍ട്രല്‍ റോട്ടറി, ആക്ടീവ് കോഴിക്കോട്, മൂവി മാജിക് ഫിലിം അക്കാദമി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലബാറുകാരായ ചലച്ചിത്ര … Continue reading "പ്രേംനസീര്‍ സ്മരണാഞ്ജലി : നിത്യവസന്ത സംഗീത രാത്രി"
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധേേക്കസ് പ്രതികളെ സി പി എം നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എംഎല്‍എമാരായ ഇ.പി. ജയരാജന്‍, ടി.വി. രാജേഷ്, മുന്‍ എംപി പി. സതീദേവി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, എം.വി. ജയരാജന്‍ എന്നിവരാണ് ജില്ലാ ജയിലിലെത്തിയത്. കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് നേതാക്കള്‍ കൂട്ടത്തോടെ പ്രതികളെ കാണാനെത്തിയത്. ടിപി വധക്കേസിലെ 14 -ാം പ്രതി പി. മോഹനന്‍, 13 -ാം … Continue reading "ടിപി വധക്കേസ് പ്രതികളെ നേതാക്കള്‍ സന്ദര്‍ശിച്ചു"
കോഴിക്കോട്:  ബേപ്പൂര്‍ മാത്തോട്ടത്ത് ആളൊഴിഞ്ഞ പറമ്പില്‍ വടിവാളുകള്‍ കണ്ടെത്തി. ഗ്രാമീണ ആഴ്ചച്ചന്ത നടത്തിപ്പിനായി കോര്‍പറേഷന്‍ മത്സ്യമാര്‍ക്കറ്റിനു സമീപത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പഴകി ദ്രവിച്ച പത്ത് വാളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാളുകള്‍ക്ക് 55 സെന്റിമീറ്റര്‍ നീളമവും അഞ്ചു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു സംശയിക്കുന്നു. വാളുകളില്‍ രണ്ടെണ്ണത്തിനു പിടിയുണ്ട്. മറ്റുള്ളവയെല്ലാം മരപ്പിടി നശിച്ചു തുരുമ്പിച്ച നിലയിലാണ്. ബേപ്പൂര്‍ പോലീസ് കേസെടുത്തു.
      കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാടിനെ തള്ളി യൂത്ത് ലീഗ് പ്രസിഡന്റും എംഎല്‍എയുമായ കെഎം ഷാജി. പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണെന്ന് ഒരു പത്ര ലേഖനത്തിലൂടെയാണ് കെഎം ഷാജി തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം 2012 ആഗസ്റ്റില്‍ ബഹിരാകാശശാസ്ത്രജ്ഞനായ ഡോ. കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ പത്തംഗസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കസ്തൂരിരംഗന്‍ … Continue reading "കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : സര്‍ക്കാര്‍ നിലപാട് തള്ളി കെഎം ഷാജി"

LIVE NEWS - ONLINE

 • 1
  4 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  6 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  7 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  9 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  10 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  12 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  14 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  14 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  14 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു