Wednesday, September 19th, 2018

കോഴിക്കോട് : വടകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോബെറിഞ്ഞു. തിരുവള്ളൂര്‍ കമ്പളോട്ട് സജീവന്റെ വീടിനു നേര്‍ക്കാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

READ MORE
  താമരശ്ശേരി: വൈദ്യുതി ലൈന്‍ പൊട്ടി വീണ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ വീരേന്ദ്രന്‍(19), രാജ്കുമാര്‍(26) എന്നിവരാണ് മരിച്ചത്. കൂടത്തായ് പൂവറ എസ്റ്റേറ്റിലെ പൈനാപ്പിള്‍ തോട്ടം തൊഴിലാളികളായിരുന്നു ഇരുവരും. പൈനാപ്പിള്‍ കൃഷിക്കുള്ള വളവുമായി വന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വളം ഇറക്കുന്നതിനിടെ തൊട്ടടുത്ത തെങ്ങില്‍ നിന്ന് ഓലമടല്‍ വൈദ്യുതി ലൈനിലേക്ക് വീഴുകയും വൈദ്യുതി ലൈന്‍ പൊട്ടി ഇവരുടെ ദേഹത്ത്് പതിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.  
കോഴിക്കോട്: കുളമലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങി. മാവോയിസ്റ്റുകളുടെ സാമീപ്യമുണ്ടെന്ന സംശയം വീണ്ടും ശക്തമായ സാഹചര്യത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. താമരശ്ശേരി പോലീസും മാവോയിസ്റ്റ് വേട്ടക്കായി രൂപവത്ക്കരിച്ച തണ്ടര്‍ബോള്‍ട്ട് സംഘവും ഒന്നിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ചില അപരിചിതര്‍ കുളമലയില്‍ എത്തിയിരുന്നതായി ഇവിടത്തുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്.
കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ യത്തീംഖാന ഭാരവാഹികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. യത്തീംഖാന സെക്രട്ടറി പി.ടി. മുഹമ്മദലി, കോ-ഓര്‍ഡിനേറ്റര്‍ പി.വി. മാമുക്കോയ, അംഗങ്ങളായ യഹിയ ഖാദര്‍, പി.എം. വാലിദ്, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട യത്തീംഖാന ചെയര്‍മാന്‍ പി.എന്‍. ഹംസക്കോയ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഒന്നാംപ്രതി ജാസിം മുഹമ്മദ് അബ്ദുള്‍കരീമിന്റെ ഉമ്മ സുലൈഖ, രണ്ടാംഭര്‍ത്താവ് മുനീര്‍, ബന്ധുവായ അബു ഷഹാം എന്നീ റിമാന്റ് പ്രതികളുടെ ജാമ്യാപേക്ഷയുമാണ് കോടതി തള്ളിയത്. യത്തീംഖാന അധികൃതരുടെ അറിവോടുകൂടിത്തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതെന്ന … Continue reading "അറബിക്കല്യാണം; ജാമ്യാപേക്ഷ തള്ളി"
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടത്തുന്ന നീക്കം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവരണമെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ടി എം തോമസ് ഐസക്ക്. സരിതയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്് ഉദ്യോഗസ്ഥന്‍ രമേശിന്റെ ബന്ധുവാണ്. അതിനാല്‍ സരിത വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചെന്നിത്തലക്കറിയാമെന്നും അത് അദ്ദേഹം വെളിപ്പെടുത്തണം അദ്ദേഹം തടര്‍ന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്ക്.
കൊയിലാണ്ടി : 30 ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പരസ്യത്തിലൂടെയുമാണു തുക സമാഹരിക്കുക. നവീകരണ പദ്ധതിയുടെ ഭാഗമായി പുതിയ പെയിന്റടിച്ചും നിലം ടൈല്‍ പാകിയും മനോഹരമാക്കും. സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനായി കമനീയവും ഉറപ്പുളളതുമായ ഇരിപ്പിടങ്ങള്‍, ഫില്‍ട്ടര്‍ ചെയ്ത കുടിവെളള സംഭരണികള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ വിശ്രമകേന്ദ്രം, ലഗേജുകള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, എ.ടി.എം കൗണ്ടര്‍ എന്നിവയും നിര്‍മ്മിക്കും. മുറുക്കിത്തുപ്പി വൃത്തികേടാക്കുന്നതും പുകവലിച്ച് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും തടയും. സ്റ്റാന്‍ഡും പരിസരവും … Continue reading "30ലക്ഷം രൂപ ചെലവില്‍ കൊയിലാണ്ടി ബസ്സ്റ്റാന്റ് നവീകരിക്കുന്നു"
വടകര: കൂലി വര്‍ധന ആവശ്യപ്പെട്ട് മല്‍സ്യ അനുബന്ധ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു. എല്ലാ യൂണിയനിലും പെട്ട അഞ്ഞൂറോളം തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങാനാണ് തീരുമാനം. വേതന വര്‍ധന കാലാവധി കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പുതുക്കാത്തതിനെ തുടര്‍ന്ന് എഴുപത് ശതമാനം കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത യൂണിയന്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാമെന്ന് കടല്‍ കോടതിയും ഹാര്‍ബര്‍ വികസന സമിതിയും അറിയിച്ചതിനെ തുടര്‍ന്ന് … Continue reading "സമരം; ചോമ്പാല്‍ ഹാര്‍ബര്‍ സ്തംഭിച്ചു"
കോഴിക്കോട് : അമിത വേഗതിയിലെത്തിയ ബസ്സ് ഒരാളുടെ ജീവന്‍ കൂടി കവര്‍ന്നു. മാവൂരിലാണ് സംഭവം. പള്ളിപ്പറമ്പില്‍ മംഗലശേരി ആയിഷ(60)യാണ് മരണപ്പെട്ടത്.  രാവിലെ 7.15ഓടെ മാവൂര്‍ പെട്രോള്‍ പമ്പിനു സമീപം റോഡ് മുറിച്ചു കടക്കവെ അമിതവേഗതയില്‍ എത്തിയ മുക്കം- മാവൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന വൃന്ദാവന്‍ ബസഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. താനൂരില്‍ കഴിഞ്ഞ ദിവസം അതിവേഗതിലെത്തിയ ബസ്സിടിച്ച് കുടുബത്തിലെ ഏഴു പേരടക്കം എട്ടു പേര്‍ മരണപ്പെട്ടിരുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 2
  2 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 3
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 5
  3 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 6
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 7
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 8
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 9
  3 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം