Wednesday, September 19th, 2018

കോഴിക്കോട് : സീരിയല്‍ നടി പ്രിയങ്ക ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്നും മകളെ കൊന്നതാണെന്നും ആരോപിച്ച് അമ്മ ജയലക്ഷ്മി വീണ്ടും രംഗത്തെത്തി. പ്രിയങ്കയുടെ മരണത്തില്‍ സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ ചൊക്ലി സ്വദേശി ഫയാസിന്റെ പങ്ക് അന്വേഷിക്കണമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇവര്‍ ആവശ്യപ്പെട്ടു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നു. പ്രിയങ്കയെ കല്യാണം കഴിച്ച റഹീമുമായുള്ള ബന്ധം ശരിയല്ലെന്നും ഇതില്‍ നിന്ന് പിന്‍മാറണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ പിന്‍മാറിയില്ല. മകളെ ഗള്‍ഫിലെത്തിച്ച് ഫയസിന്റെ … Continue reading "പ്രിയങ്കയെ കൊന്നതാണെന്ന് അമ്മ"

READ MORE
രാമനാട്ടുകര : കോഴിക്കോട് – മലപ്പുറം ജില്ലകള്‍ അതിരിടുന്ന വൈദ്യരങ്ങാടി ഹൈസ്‌കൂള്‍ – ദാനഗ്രാം – എള്ളാത്തുപുറായ് റോഡ് നവീകരിക്കുന്നു. രാമനാട്ടുകര വൈദ്യരങ്ങാടി മുതല്‍ ജില്ലാ അതിര്‍ത്തി വരെ 893 മീറ്ററാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ പുനരുദ്ധരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മഴ മാറുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ ടി റസാഖ് അറിയിച്ചു.
കോഴിക്കോട് : പൊട്ടിത്തകര്‍ന്ന് കുഴികള്‍ നിറഞ്ഞ പുതിയറ റോഡ് സ്‌റ്റേഡിയം റോഡ് ഗതാഗത യോഗ്യമാക്കാന്‍ തുടങ്ങി. ക്വാറി വേസ്റ്റും കല്ലുകളുമിട്ട് പല ഭാഗത്തായി റോഡ് 50 സെന്റീമീറ്റര്‍ ഉയര്‍ത്തുന്നുണ്ട്. തുടര്‍ന്ന് കല്ലുകള്‍ ടാറില്‍ ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. അടുത്ത ഘട്ടമായി ടാറിങ് നടത്തും. മഴയെ തുടര്‍ന്ന് പല ഭാഗത്തായി റോഡിലെ കല്ലുകള്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും പോകാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു. ഇതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.
വടകര: സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഡോക്ടര്‍മാര്‍ വീട്ടിലേക്ക് ‘ പദ്ധതി രോഗികള്‍ക്കു സാന്ത്വനമാവുന്നു. മാറാരോഗങ്ങള്‍ പിടിപെട്ടു വീടിനുള്ളില്‍ കഴിയുന്ന രോഗികള്‍ സാംസ്‌കാരിക പ്രവര്‍ത്തകരും ഡോക്ടര്‍മാരും എത്തുമ്പോള്‍ സാന്ത്വനമാകുകയാണ്. നിര്‍ധനരായ നിരവധി രോഗികളെ കണ്ടെത്തി അവരുടെ വീടുകളില്‍ കയറി ആശ്വസിപ്പിക്കാനും രോഗങ്ങള്‍ കണ്ടറിഞ്ഞു മതിയായ ചികിത്സ നല്‍കുവാനുമാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. സ്‌നേഹവും ഗാനവും മധുരവുമായി സംഘം വീട്ടിലെത്തുമ്പോള്‍ തങ്ങളെ പിടികൂടിയ മാറാരോഗങ്ങള്‍ മറന്ന് അവരോടൊപ്പം പങ്കുചേരുകയാണ് ഇവര്‍
കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇരുപത് പ്രതികളെ വെറുതെവിട്ടത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കി. കേസില്‍ തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടെന്ന് ഐ ഗ്രൂപ്പ് തുറന്നടിച്ചു. സാക്ഷികള്‍ക്ക് നിര്‍ഭയമായി ഉറച്ചുനില്‍ക്കാനുളള സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയമായിരുന്നു. തിരുവഞ്ചൂര്‍ സംസാരിക്കുന്നത് ഗ്രൂപ്പു നേതാവിന്റെ ഭാഷയിലാണ്. ആഭ്യന്തരമന്ത്രിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഐ ഗ്രൂപ്പു നേതാക്കള്‍ കുറ്റപ്പെടുത്തി. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് ഐ ഗ്രൂപ്പ് … Continue reading "തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടു: ഐ ഗ്രൂപ്പ്"
മുക്കം: സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകളുടെ പുരോഗതിക്കും ഉന്നമനത്തിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി മഞ്ഞളാംകുഴി അലി. മാനസിക വൈകല്യമുള്ള കുട്ടികളുടെ അത്താണിയും ആശ്രയവുമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്‌പെഷല്‍ സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെഷല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പാഠ്യപദ്ധതി അടുത്ത അധ്യയന വര്‍ഷത്തോടെ നടപ്പിലാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോഴിക്കോട്: താനൂര്‍ കടപ്പുറത്ത് കനത്ത കാറ്റിലും മഴയിലും പെട്ട് വള്ളങ്ങളും ബോട്ടുകളും തകര്‍ന്നു. ഫാറൂക്ക് പള്ളിക്ക് സമീപമാണ് സംഭവം. കരയില്‍ കയറ്റിവെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങളും ഫൈബര്‍ ബോട്ടുകളുമാണ് തകര്‍ന്നത്. ഒരു എന്‍ജിനും വലയും കാണാതായി. ഇന്ന്് പുലര്‍ച്ചെ നാലിനാണ് ശക്തമായ കാറ്റും കോളുമുണ്ടായത്. ചീനാവിന്റെ പുരക്കല്‍ കുഞ്ഞാപ്പുവിന്റെ വള്ളങ്ങളാണ് തകര്‍ന്നത്. വെള്ളിയാഴ്ച ആയതിനാല്‍ പലരും പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകാത്തത് കാരണം വന്‍ അപകടം ഒഴിവായെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
  കോഴിക്കോട്: കോഴിക്കോട് പോലീസ് നടത്തിയ പരിശോധനയില്‍ 56 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളിയിലെ വീട്ടില്‍ നിന്നാണ് ലക്ഷങ്ങളുടെ കുഴല്‍പ്പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആവിലോറ സ്വദേശികളായ അഷ്‌റഫ്, സത്താര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കൊടുവള്ളിയിലെ ഈ വീട് കേന്ദ്രമാക്കി കുഴല്‍പ്പണ വ്യാപാരം നടന്നുവരികയായിരുന്നു.

LIVE NEWS - ONLINE

 • 1
  15 mins ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 2
  1 hour ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 3
  3 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 5
  4 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  4 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 7
  5 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 8
  5 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 9
  5 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍