Monday, September 24th, 2018

കോഴിക്കോട്: ഓട്ടോ് ഡ്രൈവറെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കരമന പുത്തന്‍വീട് മേലാക്കോട്ട് കിരണ്‍(31), വെമ്പായം വട്ടപ്പാറ അഭിഭവനില്‍ സുരേഷ്(31) എന്നിവരെയാണു ചേവായൂര്‍ സി.ഐ. പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒളവണ്ണ സ്വദേശി സലീമിനാണു ഞായറാഴ്ച രാത്രി പതിനൊന്നോടെ കണ്ണാടിക്കലില്‍വച്ച് നെഞ്ചിനുതാഴെ കുത്തേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രാചാര്‍ജിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു.

READ MORE
  കോഴിക്കോട്: മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ (ബക്രീദ്്) 16 ന്. കോഴിക്കോട് വലിയ ഖാസി, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 15 നാണ് പെരുന്നാള്‍.
കോഴിക്കോട് : പണിക്കര്‍ റോഡില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച കഞ്ചാവ് അയല്‍പക്ക വേദിക്കാര്‍ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ചലനം അയല്‍പക്ക വേദിയുടെ ശുചീകരണ പരിപാടിയുടെ ഭാഗമായി പണിക്കര്‍ റോഡില്‍ റയില്‍വേ ഗേറ്റിനു സമീപം കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെയാണ് ഒളിപ്പിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോള്‍ മൂന്നു പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് എത്തി കഞ്ചാവ് ഏറ്റെടുത്തു. 900 ഗ്രാം കഞ്ചാവാണ് പാക്കറ്റിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങി.
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണ്ണവുമായി തലശ്ശേരി സ്വദേശി പിടിയില്‍. ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ സമീറിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം സഹിതം പിടികൂടിയത്. വിമാനത്താവളത്തില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് സ്വര്‍ണ്ണം പിടികൂടുന്നത്. ഒരു മാസത്തിനിടെ ഒന്‍പത് കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടികൂടിയിരുന്നു.
ബേപ്പൂര്‍: ലക്ഷദ്വീപില്‍ നിന്നെത്തിയ ആദ്യ ഹജ് തീര്‍ഥാടക സംഘത്തിനു തുറമുഖത്ത് ഹൃദ്യമായ വരവേല്‍പ്പ്. കുടുംബ സമേതം രാവിലെ ഏഴിനു എത്തിയ തീര്‍ഥാടകരെ ഇവിടെയുള്ള ദ്വീപ് നിവാസികളും ലക്ഷദ്വീപ് അധികൃതരും ചേര്‍ന്നു സ്വീകരിച്ചു. അഗത്തി, അമിനി, കടമത്ത്, ചെത്ത്‌ലത്ത്, കില്‍ത്താന്‍ ദ്വീപുകളില്‍ നിന്നുള്ള 153 അംഗ തീര്‍ഥാടകരാണ് എംവി അമിന്‍ദിവി, എംവി മിനിക്കോയ് കപ്പലുകളില്‍ രാവിലെ തുറമുഖത്തെത്തിയത്. ഇവരില്‍ 77 പേര്‍ വനിതകളാണ്. കില്‍ത്താന്‍ ദ്വീപിലെ 48, കടമത്തിലെ 15, ചെത്ത്‌ലത്തിലെ 24 എന്നിങ്ങനെ 87 പേരാണ് എംവി … Continue reading "ആദ്യ ഹജ് തീര്‍ഥാടക സംഘത്തിനു വരവേല്‍പ്പ്"
ബേപ്പൂര്‍: ലക്ഷദ്വീപ് കപ്പല്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാന്‍ ബേപ്പൂരില്‍ ഇലക്‌ട്രോണിക് സ്‌കാനര്‍. കൊച്ചിയില്‍ നിന്നെത്തിച്ച എക്‌സ്‌റേ സ്‌കാനറുകള്‍ തുറമുഖത്തെ പരിശോധന മുറിയില്‍ പ്രവര്‍ത്തന യോഗ്യമാക്കി. ഇനി മുതല്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിലൂടെ അകത്തു കടക്കുന്ന യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനറില്‍ പരിശോധിച്ചു മാത്രമേ കപ്പലിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കൂ. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രോണിക്‌സ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മെറ്റല്‍ ഡിറ്റക്ടര്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. തുറമുഖ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഡോര്‍ … Continue reading "ബാഗുകള്‍ പരിശോധിക്കാന്‍ ഇലക്‌ട്രോണിക് സ്‌കാനര്‍"
കോഴിക്കോട് : വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. പേരാമ്പ്ര വേങ്ങപ്പാറ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ ജമാലുദീനാണ് അറസ്റ്റിലായത്. ക്ലാസ്മുറിയില്‍ അധ്യാപകന്‍ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ ജാഗ്രതാ സമിതിക്കാണ് പരാതി ലഭിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധം അടക്കമുള്ളവ നടത്താനിരിക്കെയാണ് അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് : മന്ത്രി ആര്യാടന്‍ മുഹമ്മദ് ഞരമ്പ് രോഗിയായ കടല്‍ക്കിഴവനാണെന്ന് കെ എം ഷാജി എം എല്‍ എ. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഷാജിയുടെ പ്രസ്താവന പുറത്തു വിട്ടത്. ആര്യാടന് ഒന്നല്ല, പലതരത്തിലുള്ള ഞരമ്പ് രോഗമാണുള്ളത്. ഇതുമായി ലീഗിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ അതിന് നിന്നുതരുമെന്ന് കരുതേണ്ട. എല്ലാ ഞരമ്പ് രോഗവും അവസാനിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. അതിന് നേതാക്കള്‍ തന്നെ വേണമെന്നില്ലെന്നും നല്ല തടിമിടുക്കുള്ള ആണ്‍കുട്ടികള്‍ പുറത്തുണ്ടെന്നുമാണ് ഷാജിയുടെ മുന്നറിയിപ്പ്. റവന്യു വകുപ്പും ആഭ്യന്തര … Continue reading "ആര്യാടന്‍ ഞരമ്പ് രോഗിയായ കടല്‍ക്കിഴന്‍ : കെ എം ഷാജി എം എല്‍ എ"

LIVE NEWS - ONLINE

 • 1
  12 mins ago

  കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 • 2
  17 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 3
  18 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 4
  21 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 5
  23 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 6
  1 day ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 7
  1 day ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 8
  2 days ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 9
  2 days ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി