Friday, February 22nd, 2019

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. കണ്ണൂര്‍ സ്വദേശി അസ്‌കറാണ് രണ്ടു കിലോ സ്വര്‍ണവുമായി പിടിയിലായത്. ഡിആര്‍ഐയാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അസ്‌കറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരുന്നു.

READ MORE
      കോഴിക്കോട്: ബാങ്ക് എ.ടി.എമ്മുകളില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന മൂന്ന് ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഒഡിഷ സുന്ദര്‍ഗഡ് സ്വദേശികളായ രാഹുല്‍ രാജ് സിംഗ് (28), ചന്ദന്‍ സിംഗ് മുണ്ട (26), ബിഹാര്‍ ഗയ ജില്ല സ്വദേശി മുഹമ്മദ് റബാനി ഖാന്‍ (22) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. 3,99,000 രൂപ ഇവര്‍ തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. പ്രതികളുടെ കൈയില്‍ നിന്ന് 58, 000 രൂപ കണ്ടെടുത്തു. ഇടുക്കി, വയനാട് ഒഴികെയുള്ള … Continue reading "എടിഎം തട്ടിപ്പ് മൂന്നംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍"
    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി.പി.യുടെ ഭാര്യയും ആര്‍.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. രമ സെക്രട്ടേറിയറ്റിന് മുന്നില്‍ ഫിബ്രവരി മൂന്നിന് നിരാഹാരസമരം ആരംഭിക്കും. വ്യാഴാഴ്ച കോഴിക്കോട് ചേര്‍ന്ന ആര്‍.എം.പി. സെക്രട്ടേറിയറ്റാണ് ഈ തീരുമാനമെടുത്തത്. സി.പി. എമ്മിന്റെ സംസ്ഥാന നേതൃത്വം അറിയാതെ ഗൂഢാലോചന നടക്കില്ലെന്ന് രമ പറഞ്ഞു. കണ്ണൂര്‍ , കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് കോടതിവിധി വന്നതോടെ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അറിയണം. … Continue reading "കെ.കെ. രമയുടെ നിരാഹാരം മൂന്നുമുതല്‍"
    കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. ഇന്ന കേസില്‍ വിധിക്കുമുമ്പുള്ള അന്തിമ വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് വിധി പറയാനായി കേസ് 28 ലേക്ക് മാറ്റിയത്. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകമായതിനാല്‍ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതികളും കോടതിയില്‍ അപേക്ഷിച്ചു.
    കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കള്‍ ഇന്ന് നടക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച് കേസിന്റെ വിധി പുറത്തു വന്നതോടെ കേസ് സംബന്ധിച്ച ചര്‍ച്ചകളാണ് എല്ലായിടത്തും. ശിക്ഷ എന്തെന്ന് അറിയാനായി കാതോര്‍ക്കുകയാണ് കേരളം. കേസില്‍ ഏഴംഗ കൊലയാളിസംഘത്തിന് പുറമേ ഗൂഢാലോചനയില്‍ പങ്കാളികളായ മൂന്ന് സി.പി.എം. നേതാക്കളും കുറ്റക്കാരാണെന്ന് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടി കണ്ടെത്തിയിരുന്നു. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം … Continue reading "ടിപി വധം; ശിക്ഷക്ക് മുമ്പുള്ള വാദം കേള്‍ക്കല്‍ ഇന്ന്‌"
      കോഴിക്കോട്: ടി.പി വധക്കേസിലെ വിധി വന്നതോടെ കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. സി.പി.എം നേതൃത്വത്തിന് വേണ്ടിയാണ് ഈ കൊല ചെയ്തത്. സി.പി.എം ഉന്നതനേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനും ഗൂഢാലോചന തെളിയിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും. മേല്‍ക്കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിധിന്യായം പഠിച്ച ശേഷം തീരുമാനിക്കും. കേസിലെ പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് മികച്ച … Continue reading "സി.പി.എമ്മിന്റെ പങ്ക് വ്യക്തം : രമ"
     കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. ഇന്നോവ കാറിലെത്തി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഏഴംഗ കൊലയാളി സംഘത്തിലെ അംഗങ്ങളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്ക് പുറമെ ഗൂഢാലോചനയില്‍ പങ്കാളികളായ സി പി എം … Continue reading "ടി പി വധം; 12 പേര്‍ കുറ്റക്കാര്‍ ; ശിക്ഷ വ്യാഴാഴ്ച"
      കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ നീതിപൂര്‍വമായ വിധി വരുമെന്നാണ് പ്രതീക്ഷയെന്ന കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യ രമ. വിധിയെന്തായാലും പോരാട്ടം തുടരും. ടിപിയുടെ വധത്തേക്കാള്‍ വലിയൊരു ദുരന്തം ഇനി നേരിടാനില്ല. പ്രതികള്‍ക്കു പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. നിയമത്തോട് ആദരവും വിശ്വാസവുമാണെന്നും രമ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  6 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  7 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  9 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  11 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  12 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  13 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  14 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  15 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  15 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം