Tuesday, September 25th, 2018

വടകര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെതിരെ കേസ്. വടകര നടക്കുതാഴ പുതിയാപ്പ് കാളമ്പത്ത് സലാ(22) മിനെതിരെയാണ് പൊലീസ് കേസെടുത്തത്. മേമുണ്ട സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് കേസ്. നഗരത്തിലെ സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടി ക്കൊണ്ടുപോയെന്നാണ് സലാമിനെതിരായ കേസ്.

READ MORE
കോഴിക്കോട്: ആരോഗ്യമുള്ള രമേശ് ചെന്നിത്തല തന്നെ കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കെ. മുരളീധരന്‍ എംഎല്‍എ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ളവരുമായി നല്ല ബന്ധമുണ്ടാകണമെന്നും എന്നാലേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നല്ല വിജയം പ്രതീക്ഷിക്കാനാവൂവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: ഗ്രൂപ്പ് പോര് ശക്തമായ കോഴിക്കോട് ഡിസിസി യോഗത്തില്‍ എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ വാക്കേറ്റം. കെപിസിസി ഭാരവാഹിയെ മര്‍ദിച്ച സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്തെത്തിയതാണ് പ്രശ്‌നത്തിന് തുടക്കമായത്. സംഭവത്തില്‍ ഇന്നു നടത്താനിരുന്ന തെളിവെടുപ്പ് മാറ്റി. സമയക്കുറവുകൊണ്ടാണ് തെളിവെടുപ്പ് മാറ്റിയതെന്ന് കെ.പി.സി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ പറഞ്ഞു. പരാതിക്കാരനായ പി.എം നിയാസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തെളിവെടുപ്പ് നടന്നില്ല. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ചര്‍ച്ചക്കിടെ കെ പി സി സി ഭാരവാഹി നിയാസിനെ … Continue reading "കോഴിക്കോട് ഡിസിസി യോഗത്തില്‍ വാക്കേറ്റം"
കോഴിക്കോട്: ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ എല്‍ഡിഎഫിനു ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നു കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. കേരളത്തിലെ പ്രതിപക്ഷം നടത്തിയ സമരങ്ങളെല്ലാം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മാവൂരില്‍ കെഎസ്‌യു ജില്ലാ നേതൃത്വ പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ദുല്‍ഖിഫില്‍ ആധ്യക്ഷ്യം വഹിച്ചു. എം.കെ. രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് കെ.സി. അബു, കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, പ്രവീണ്‍കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാംപ് 27നു സമാപിക്കും.
കോഴിക്കോട്: ഗുണ്ടാആക്ട്് ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി ജയരാജന്‍ എംഎല്‍ എ. കോണ്‍ഗ്രസും ലീഗും നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് സി.പി.എം പ്രവര്‍ത്തകരെ ഗുണ്ടാ ആക്ടില്‍ പെടുത്തുന്നതെന്നും ജയരാജന്‍ ആരോപിച്ചു. സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച ജനകീയപ്രതിരോധം പരിപാടി ഉല്‍ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം കള്ളക്കേസെടുത്തു സി.പി.എമ്മിനെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ ചരിത്രം അറിയാത്തവരാണു ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതെന്നും ഇതിനെ സി.പി.എം ധീരമായി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു. സി.പി.എം ഏരിയാ … Continue reading "സര്‍ക്കാര്‍ ഗുണ്ടാ ആക്ട് ദുരുപയോഗപ്പെടുത്തുന്നു: പി ജയരാജന്‍"
കോഴിക്കോട് : നഗരത്തിലെ ആറു കടകളില്‍ മോഷണശ്രമം. സി.എച്ച്. മേല്‍പാലത്തിനു താഴെയുള്ള ബിനോജ് സ്‌ക്രീന്‍, നെക്റ്റര്‍ മെമന്റോ, എം. കോകയുടെ ആക്രിക്കട, അഞ്ജലി ഇലക്ട്രീക്കല്‍സ്, വര്‍ണം സീല്‍, ഫൈസലിന്റെ ചായക്കട എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. പൂട്ടു പൊളിച്ചാണ് അകത്തെത്തിയത്. ഒരിടത്തു നിന്നും ഒന്നും നഷ്ടമായിട്ടില്ല. നടക്കാവ് പൊലീസ് അന്വേഷണം നടത്തി. ഇവിടെ രാത്രിയില്‍ ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ താവളമാണ്. പല ഭാഗത്തായി സിറിഞ്ചും മറ്റും വലിച്ചെറിയുന്നതായി വ്യാപാരികള്‍ പറഞ്ഞു.
കോഴിക്കോട്: വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാംപുകള്‍നടത്തുന്നു. കണ്ടല്‍ക്കാടുകളുടെ ജൈവവൈവിധ്യം കണ്ടുപഠിക്കുകയാണ് ലക്ഷ്യം. ഹീറോസ് നഗറിലുള്ള വനം വകുപ്പിന്റെ ക്യാംപ് ഓഫിസിലും പരിസരത്തുമായാണ് ക്യാംപുകള്‍. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളും സന്ദര്‍ശിക്കാനും അവസരമുണ്ട്. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.വി. രാജന്‍, കമ്യൂണിറ്റി റിസര്‍വ് സെക്രട്ടറി പി. പ്രഭാകരന്‍ എന്നിവര്‍ക്കാണു ക്യാംപുകളുടെ നേതൃത്വം. ചുള്ളിക്കണ്ടല്‍, പീക്കണ്ടല്‍ (പ്രാന്തന്‍ കണ്ടല്‍), കുറ്റിക്കണ്ടല്‍, ചെറുകണ്ടല്‍, കണ്ണാമ്പൊട്ടി (കൊമട്ടി), ഉപ്പട്ടി … Continue reading "കടലുണ്ടി കമ്യൂണിറ്റി റിസര്‍വില്‍ പ്രകൃതി പഠന ക്യാമ്പ്"
കോഴിക്കോട്: ഗ്രൂപ്പ് തര്‍ക്കത്തിനിടെ കെപിസിസി നിര്‍വാഹക സമിതിയംഗത്തെ സിക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. കെപിസിസി നിര്‍വാഹക സമിതിയംഗമായ പി.എം നിയാസിനെ സെക്രട്ടറി കെ. ജയന്ത് മര്‍ദ്ദിച്ചതായാണ് പരാതി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് മര്‍ദനം. എന്നാല്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചില്ലെന്ന് ഡിസിസി നേതാക്കള്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  6 mins ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 2
  59 mins ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 3
  2 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 4
  2 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 5
  3 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

 • 6
  3 hours ago

  വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

 • 7
  4 hours ago

  ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

 • 8
  14 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 9
  16 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍