Thursday, April 25th, 2019

കോഴിക്കോട് : വിശ്വാസ്യത നഷ്ടപ്പെട്ട സിപിഎമ്മിന് അവരുടെ നിലവാരത്തിലേക്ക് വിഎസിനെയും താഴ്ത്താനായി എന്നതു മാത്രമാണ് വിഎസിന്റെ മലക്കം മറിച്ചില്‍ കൊണ്ട് പാര്‍ട്ടിക്കുണ്ടായ നേട്ടമെന്ന് വി.എം. സുധീരന്‍. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ‘ദില്ലി ചലോ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സുധീരന്‍ ടിപി വധത്തെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അന്വേഷണം നടത്തിയെന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് അമ്പരപ്പിക്കുന്നതാണ്. ആര് അന്വേഷണം നടത്തിയെന്നും ആരില്‍ നിന്നൊക്കെ മൊഴിയെടുത്തെന്നും വെളിപ്പെടുത്താന്‍ സിപിഎമ്മിനു കഴിയുമോ? ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള അര്‍ഹത സിപിഎമ്മിന് ഇല്ല എന്നാണ് … Continue reading "സിപിഎമ്മിന്റെ നിലവാരത്തിലേക്ക് വിഎസും താണു: സുധീരന്‍"

READ MORE
    കോഴിക്കോട്: പാര്‍ട്ടിയുടെയും വിഎസിന്റെ സ്വരം ഒന്നായെന്നും നിലപാടുമാറ്റം വിഎസിനു തിരിച്ചടിയാകുമെന്നും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള വേറിട്ട ശബ്ദമാണ് സിപിഎമ്മില്‍ ഇതുവരെ വിഎസ് ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയാണു ഞങ്ങള്‍ പിന്തുടരുന്നത്. കേരളരാഷ്ട്രീയത്തില്‍ അദ്ദേഹത്തിനു വില നല്‍കിയത് ആ നിലപാടുകളാണ്. അതില്‍ നിന്നു പിന്നാക്കം പോയാല്‍ തിരിച്ചടിയാകുമെന്ന് വിഎസ് മനസിലാക്കണം. ഇത് തന്റെ അഭ്യര്‍ഥനയാണ്. ജനം വിഎസിനെ തള്ളാന്‍ പാടില്ലെന്നതു കൊണ്ടാണ് ഇതു പറയുന്നതെന്നും രമ പറഞ്ഞു. വിഎസിന്റെ രാഷ്ട്രീയ … Continue reading "പാര്‍ട്ടിയുടെയും വിഎസിന്റെയും സ്വരം ഒന്നായി: കെകെ രമ"
    വടകര: ടി പി വധക്കേസില്‍ വി എസ് നടത്തിയ മലക്കം മറിച്ചില്‍ സി പി എമ്മിനെ പോലെ അദ്ദേഹവും ജീര്‍ണതയിലേക്ക് കൂപ്പുകുത്തുകയാണെന്നതിന്റെ തെളിവാണെന്ന് ആര്‍ എം പി നേതാവ് എന്‍ വേണു. പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് വി എസ് ശ്രമിക്കുന്നത്. എത്ര അടവുകള്‍ പരീക്ഷിച്ചാലും സത്യം അറിയുന്ന ജനം സി പി എമ്മിനെ ചവറ്റുകൊട്ടയില്‍ തള്ളും. ടി പി വധവുമായി ബന്ധപ്പെട്ട് സി പി എം പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ടു പോലും വി … Continue reading "പാര്‍ട്ടിയും വി എസും ജീര്‍ണതയിലേക്ക് : ആര്‍ എം പി"
      കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
      കോഴിക്കോട്: സിനിമ സംവിധായകന്‍ അലിഅക്ബര്‍ ആംആദ്മി പാര്‍ട്ടി വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എഎപിക്ക് 2000 മെംബര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 1400 വൊളന്റിയര്‍മാരെ നിര്‍ത്തിയിട്ടുണ്ട്. 67 വര്‍ഷമായി അഴിമതി നിറഞ്ഞ സ്വജനപക്ഷപാതത്തിലൂന്നിയ ഭരണം അവസാനിപ്പിക്കാന്‍ സാധാരണക്കാര്‍ മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനാര്‍ഥി അലിഅക്ബര്‍ പറഞ്ഞു. ഏഴു മണ്ഡലങ്ങളിലായി നടത്തുന്ന ജനസഭ 28ന് പത്തിന് വടകരയില്‍ ആരംഭിക്കും. 29ന് കുറ്റിയാടി, 30ന് പേരാമ്പ്ര, 31ന് നാദാപുരം, ഏപ്രില്‍ ഒന്നിന് തലശ്ശേരി, … Continue reading "അലിഅക്ബര്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി"
        കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ സേവ് വടകര പക്ഷിക്കു കുടിനീര്‍ പദ്ധതി നടപ്പാക്കുന്നു. വടകര വിദ്യാഭ്യാസ ജില്ലയിലെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വേനലില്‍ അവരുടെ വീടിനു സമീപം പക്ഷികള്‍ക്കു കുടിക്കാനായി പാത്രത്തില്‍ കുടിവെള്ളം വെക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 24 നു പയ്യോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകാരി പി. വത്സല നിര്‍വഹിക്കും. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എ ലക്ഷ്യത്തോടെയാണ് സേവ് വടകര … Continue reading "പക്ഷികള്‍ക്ക് കുട്ടികളുടെ കുടിനീര്‍ പദ്ധതി"
        കോഴിക്കോട്: തെരഞ്ഞെടുപ്പിന് വീര്യവും കൊഴുപ്പമേകാന്‍ വടക്കന്‍ മലബാറിലേക്ക് കള്ളപ്പണമൊഴുകുന്നതായി സൂചന. വിദേശത്തുനിന്നും അന്യസംസ്ഥാനത്തുനിന്നും കോടികളുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി എത്തിച്ചിട്ടുള്ളതെന്നാണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും രഹസ്യമായി നല്‍കുന്ന സൂചന. രണ്ടാഴ്ചക്കിടെ 150 നും 200നും ഇടയില്‍ കോടിരൂപ വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളില്‍നിന്നുമായി കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ മലബാറിലെ ജില്ലകളിലേക്കാണ് ഇവ കൂടുതലായും ഒഴുകിയത്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും കള്ളപ്പണത്തിന്റെ ഒഴുക്ക് … Continue reading "തെരഞ്ഞെടുപ്പിന് കൊഴുപ്പേകാന്‍ മലബാറിലേക്ക് കള്ളപ്പണമൊഴുകുന്നു"
    കോഴിക്കോട്: ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോയംഗം കൊടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്ക് നിരവധി സംഭാവനചെയ്ത ആളാണ് കുഞ്ഞനന്ദന്‍ നായര്‍. പാര്‍ട്ടിവിട്ട് പുറത്ത് പോയവര്‍ തിരികെ വരുന്നത് സ്വാഗതാര്‍ഹമാണെന്നും കൊടിയേരി പറഞ്ഞു.  

LIVE NEWS - ONLINE

 • 1
  12 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  12 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  15 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  15 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  17 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  18 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  18 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  20 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  22 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം