Tuesday, September 25th, 2018

നിപ വൈറസ്; കോഴിക്കോട് വീണ്ടും ജാഗ്രതാ നിര്‍ദേശം കോഴിക്കോട്: നിപ വൈറസ് ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം. നിപ മൂലം മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മെയ് അഞ്ച്, 14 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടേതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപാ സെല്‍ നമ്പര്‍-04952381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിപാ സെല്ലുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ വ്യക്തമാക്കി. നിപ മൂലം മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

READ MORE
കഴിഞ്ഞദിവസമാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കുട്ടികള്‍ ചികിത്സ തേടിയത്.
കോഴിക്കോട്: നിപ വൈറസ് പനി പരക്കുന്നത് ഇറച്ചിക്കോഴിയില്‍ നിന്നെന്ന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായത് ഇറച്ചിക്കോഴിയുടെ വില്‍പ്പനയെ ബാധിച്ചു. കോഴി വില മുന്‍കാലങ്ങളിലെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിച്ച സാഹചര്യവും ജനത്തെ കോഴിയിറച്ചി വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. ശനിയാഴ്ച മുതലാണ് നിപ വൈറസ് പരക്കുന്നത് ഇറച്ചിക്കോഴിയില്‍ നിന്നാണെന്ന് സന്ദേശങ്ങള്‍ വ്യാപകമായത്. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിശോധനയില്‍ നിപ വൈറസുകള്‍ വവ്വാലുകളില്‍ കണ്ടെത്താനായില്ലെന്നും എന്നാല്‍ ബ്രോയിലര്‍ കോഴികളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് പറയുന്നത്. പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് … Continue reading "കോഴിക്കെതിരെ വ്യാജ പ്രചരണം"
കോഴിക്കോട്: ചാലിയാറില്‍ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വാഴയൂര്‍ ചുങ്കപ്പള്ളി വാഴപ്പൊത്തില്‍ രാജീഷ്(45) ആണ് മരിച്ചത്. വാഴയൂര്‍ ചുങ്കപ്പള്ളി കടവിനടുത്ത് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മീഞ്ചന്ത ഫയര്‍ഫോഴ്‌സും വാഴക്കാട് പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം തീരുമാനിച്ചത്.
വൈറസിന്റെ ഉറവിടം കണ്ടെത്തിയെങ്കില്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങൂ.
നിപ സ്ഥിരീകരിച്ച മൂന്ന് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.
പുതുക്കാട്ടേരി ദാമോദരന്‍ ആണ് മരിച്ചത്

LIVE NEWS - ONLINE

 • 1
  10 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  12 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  13 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  17 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  17 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  18 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  19 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  19 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  19 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു