Wednesday, November 21st, 2018

കോഴിക്കോട്: 17 അനധികൃത റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെതിരെയുള്ള പരിശോധനയിലാണ് ഇവ പിടികൂടിയത്. നാദാപുരം, കുറ്റിയാടി, വില്ല്യാപ്പള്ളി മേഖലകളില്‍ നിന്നാണ് ഇവ പിടികൂടിയത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പരിശോധനകളിലും സ്വമേധയാ കാര്‍ഡുകള്‍ ഹാജരാക്കിയവരുമായി 207 അനധികൃത റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനകള്‍ ഇനിയും തുടരുമെന്നും അനധികൃത കാര്‍ഡുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

READ MORE
ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്.
കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു. ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തില്‍ അങ്ങനെയൊരു രംഗത്തില്‍ മോഹന്‍ലാല്‍ … Continue reading "ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യചിത്രം; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്"
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വെ സംരക്ഷണസേനയും കോഴിക്കോട് എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ലഹരിമിഠായിയും പുകയില ഉല്‍പന്നങ്ങളും പിടികൂടി. 4.82 കിലോ കഞ്ചാവ് കലര്‍ന്ന ലഹരിമിഠായിയും, 75 കിലോയോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിക്കെത്തിയ കണ്ണൂര്‍-ഏറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആളില്ലാത്ത നിലയില്‍ കാണപ്പെട്ട മൂന്ന് ബാഗുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 150 പാക്കറ്റ് ലഹരിമിഠായികളും … Continue reading "ലഹരിമിഠായിയും പുകയില ഉല്‍പന്നങ്ങളും പിടികൂടി"
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
കോഴിക്കോട്: ഉത്തരമേഖലാ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരംഭിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോഴിക്കോടും സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്‌റ്റേഷനുള്ളത്. ഫര്‍ണിച്ചര്‍ അടക്കമുള്ളവക്കായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സൈബര്‍ സ്‌റ്റേഷനിനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരുഡ്രൈവര്‍ എന്നിങ്ങനെ … Continue reading "കോഴിക്കോട് ഉത്തരമേഖലാ സൈബര്‍ പോലീസ് സ്‌റ്റേഷന്‍"
കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട്: കനത്ത മഴയില്‍ താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. രാരോത്ത് ഗവ. ഹൈസ്‌കൂളിലെ ഓടുമേഞ്ഞ കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. കാലവര്‍ഷക്കെടുതിയില്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന ഡിഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടതാണ് വന്‍ അപകടത്തില്‍നിന്ന് രാരോത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് ഈ കെട്ടിടത്തില്‍ പഠിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുറച്ച് കുട്ടികള്‍ മാത്രമാണ് ഹാജരായത്. വിദ്യാര്‍ഥികള്‍ കുറവായതും ക്ലാസ് … Continue reading "താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു"

LIVE NEWS - ONLINE

 • 1
  8 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  9 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  11 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  13 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  15 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  16 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  17 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  17 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  18 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല