KOZHIKODE

  കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. നദീറിന്റെ വീട്ടില്‍ ആറളം പോലീസാണ് റെയ്ഡ് നടത്തുന്നത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നേരത്തെ നദീറിനെ പോലീസ് വിട്ടയച്ചത്. എന്നാല്‍ യുവാവിനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിട്ടയച്ചെന്നാണ് പോലീസ് പറയുന്നത്. പോലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇരിട്ടി ആറളത്തെ വിയറ്റ്‌നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്

സിനിമാ പ്രവര്‍ത്തകന്‍ നദീറിനെതിരെ യു.എ.പി.എ ചുമത്തി

          കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്നും കസ്റ്റഡിയിലെടുത്ത സിനിമാ പ്രവര്‍ത്തനും മാധ്യമപ്രവര്‍ത്തകനുമായ നദീര്‍ എന്ന നദിയക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തി. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് നദിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയെ കാണാന്‍ എത്തിയതായിരുന്നു നദി. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ‘കാട്ടുതീ’ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്യുകയും ചെയ്‌തെന്നാണ് കേസ്. തെളിവെടുപ്പിന് എത്തിച്ച നദീറിനെ ആദിവാസികള്‍ തിരിച്ചറിഞ്ഞതിനാലാണ് യു.എ.പി.എ ചുമത്തിയതെന്നാണ് പോലീസ് പറയുന്നത്

അജ്ഞാതജീവി അഞ്ഞൂറിലേറെ കാടകളെ കടിച്ചുകൊന്നു
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ അതൃപ്തി: ഹസന്‍
ശമ്പളം ട്രഷറി വഴി; വീണ്ടും പ്രതിസന്ധിയിലേക്ക്
കഞ്ചാവുമായി നാലു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന നടത്തിവന്ന നാലു പേര്‍ അറസ്റ്റില്‍. പുതിയങ്ങാടി കുളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തന്‍(52), കൊമ്മേരി മൂന്നൊടിക്കന്‍ വീട്ടില്‍ മുജീബ്(34), മക്കട കള്ളിക്കാട് വീട്ടില്‍ ജംഷീര്‍(25), തിരൂര്‍ സിതച്ചിറ ചെന്തുരുത്തിവീട്ടില്‍ കാസിം(47) എന്നിവരെയാണ് സ്‌റ്റേറ്റ് ആന്റി ഗുണ്ടാ സ്‌ക്വാഡ് കോഴിക്കോട് യൂണിറ്റും കസബ, ടൗണ്‍, ചെമ്മങ്ങാട് എന്നീ സ്‌റ്റേഷനുകളിലെ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കമ്മിഷണര്‍ ഉമ ബഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതില്‍ ദുഷ്യന്തന്‍ ഒട്ടേറെ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്

ഷീ സ്‌റ്റേയില്‍ ഇനി രാത്രിയിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കും
കുറ്റിപ്പാല കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും
കോഴിക്കോട് റെയില്‍വെ ട്രാക്കില്‍ 500ന്റെ നോട്ടുകെട്ടുകള്‍
മവോയിസ്റ്റ് സാന്നിധ്യം; കക്കയത്ത് പോലീസ് പരിശോധന

    കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് പെരുവണ്ണാമുഴി കക്കയം വനമേഖലയില്‍ പോലീസും തണ്ടര്‍ ബോള്‍ട്ട് സേനയും പരിശോധന നടത്തി. നേരത്തെ നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ലാസെടുക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. മാവോവാദി നേതാക്കളായ വിക്രം ഗൗഡ, പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ലാസെടുക്കുന്നതിന്റെ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളായിരുന്നു പോലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്

കേന്ദ്രം ജനങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുന്നു: മന്ത്രി ടിപി രാമകൃഷ്ണന്‍

    കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളില്‍ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. നവംബര്‍ എട്ടിന് നടത്തിയ നോട്ട് നിരോധനം അത്തരത്തില്‍ ഒന്നാണ്. പുതിയറ എസ്.കെ ഹാളില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഒഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സിന്റെ വജ്രജൂബിലിയാഘോഷവും സംസ്ഥാന പഠനക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ പുതിയൊരു കേരളത്തെയാണ് വിഭാവനം ചെയ്യുന്നത്. ജൈവ പച്ചക്കറി, കൃഷി, മാലിന്യ സംസ്‌കരണം, ജല സ്രോതസ്സ് എന്നിവയെ മെച്ചപെടുത്തും. എല്ലാവര്‍ക്കും വീട്, കക്കൂസ്, വൈദ്യുതി എന്നിവ ഉറപ്പ് വരുത്തും. 2017 മാര്‍ച്ച് മുപ്പതാകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കും. ഹരിത കേരളത്തിന്റെ ഭാഗമായി എല്ലാവരിലേക്കും കൃഷി സംസ്‌കാരം കൊണ്ടു വരും. വീട്ടില്‍ സ്ഥമില്ലാത്തവര്‍ ടെറസ്സിന്റെ മുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യാന്‍ തയ്യാറാകണം. കേരളത്തിലെ കാലാവസ്ഥയില്‍ ഏതു കാലത്തും കൃഷി യോഗ്യമാണ്. കൃഷിക്ക് ഒന്നാം സ്ഥാനം നല്‍കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാര്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു

ആശുപത്രി മാലിന്യം തള്ളുന്നത് പിടികൂടി

    കോഴിക്കോട്: ജനവാസ കേന്ദ്രത്തിനു സമീപം തണ്ണീര്‍തട പ്രദേശത്ത് തള്ളിയ സ്വകാര്യ ആശുപത്രി മാലിന്യം നാട്ടുകാര്‍ പിടികൂടി. ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഖരമാലിന്യങ്ങള്‍ പറയഞ്ചേരി ചാത്തനാടത്ത് പറമ്പില്‍ തള്ളിയിരുന്നു. നാട്ടുകാര്‍ ലോറി പിടിച്ചെടുത്ത് മാലിന്യസഹിതം ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി. നിരവധി തവണ നാട്ടുകാര്‍ താക്കീതു നല്‍കിയെങ്കിലും ആളുകളുടെ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മാലിന്യവും ഇവിടെ തള്ളുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആശുപത്രിഅധികൃതരോട് മാലിന്യം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടതായും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു

അനധികൃത വിദേശ കറന്‍സി പിടികൂടി

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃത വിദേശ കറന്‍സി പിടികൂടി. 11 ലക്ഷം ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള യുഎഇ ദിര്‍ഹം, സൗദി റിയാല്‍, മലേഷ്യന്‍ റിങ്കറ്റ് എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. സ്ഥാപനത്തിനെതിരേ ഫെമ നിയമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.