Monday, November 19th, 2018
കോട്ടയം: മുണ്ടക്കയത്ത് എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയിലായി. നാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കോട്ടയം പാറമ്പുഴ നട്ടാശേരി കരിവേലിതുണ്ടിയില്‍ അര്‍ജുന്‍(25), കൊച്ചി പനമ്പിള്ളിനഗര്‍ ആശാരിപറമ്പില്‍ അഖില്‍(28) എന്നിവരാണു പിടിയിലായത്. എക്‌സൈസ് സംഘം ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരിശോധന നടത്തവേ ഇവരുടെ ബാഗ് സംശയം തോന്നി പരിശോധിച്ചു. ഇതിനിടെ ഇരുവരും ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നു ദേശീയപാതയിലൂടെ ഓടി ഗ്യാലക്‌സി തിയറ്റര്‍ കഴിഞ്ഞുള്ള നഴ്‌സറി ഭാഗത്ത് … Continue reading "കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയില്‍"
സിപിഐ എം ആദ്യകാല സംഘാടകനും നേതാവുംമികച്ച ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു.
കണ്ണൂരിലെ ആറിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായി.
കോട്ടയം: കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂഞ്ഞാര്‍ പനച്ചിപ്പാറ കളത്തില്‍ ബിജു തോമസിനെ(44) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആനക്കല്ല് വില്ലണിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാറിന്റെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. കമ്പത്തുനിന്ന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വില്പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒന്നര മാസമായി പോലീസ് … Continue reading "കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി"
കോട്ടയം: ആവിഷ്‌കാരസ്വാതന്ത്ര്യം അതിരുവിടരുതെന്ന് പിസി ജോര്‍ജ് എംഎല്‍എ. മീശ നോവല്‍ പുസ്തകമാക്കിയ സ്ഥാപനം പണത്തിനുവേണ്ടി പാരമ്പര്യം നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പ്രസാദകരുടെ പേരെടുത്തു പറയാതെ ആരോപിച്ചു. ഹരീഷ് എഴുതിയ മീശ നോവലിലെ ഉള്ളടക്കം സഭ്യമല്ലെന്ന് തിരിച്ചറിഞ്ഞാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നിര്‍ത്തിവെച്ചത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ പേരില്‍ സ്ത്രീത്വത്തെ അപമാനിക്കുകയാണ്. സ്ത്രീത്വത്തിന് വിലകല്‍പിക്കാതെ വില്‍പനച്ചരക്കാക്കി ചിത്രീകരിക്കുന്നത് പാതകമാണ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: പിറവം റോഡില്‍ തീവണ്ടി തട്ടി ട്രാക്ക്മാന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി വിജയ്‌സിങ് മീണെയാണ്(34) മരിച്ചത്. റെയില്‍പാളത്തിലാണ് വിജയ്‌സിങിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെളുപ്പിന് നാലിന് പിറവം റോഡില്‍ നിന്ന് എറണാകുളം ലൈനിലേക്ക് ജോലിയുടെ ഭാഗമായുള്ള ബുക്ക് കൈമാറുന്നതിന് പോയതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. റെയില്‍വേ ക്വാര്‍ട്ടേസിലാണ് വിജയ്‌സിങ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: മോസമ്മി മീണ. രണ്ട് മക്കളുണ്ട്.  
കോട്ടയം: കടുത്തുരുത്തി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓഫിസിലെത്തിയ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഷോക്കേറ്റു. എഴുമാന്തുരുത്ത് സ്വദേശി കവിതാലയം കവിത ബാഹുലേയന്റെ(40) മുടിയാണ് ഷോക്കേറ്റ് കത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. കുടുംബശ്രീ കര്‍മസേന യോഗത്തിനെത്തിയതായിരുന്നു കവിത. ഓഫിസിലെ ഭിത്തിയില്‍ തലചായ്ച്ചു നില്‍ക്കുമ്പോഴാണ് ഷോക്കേറ്റത്. തലയ്ക്കു മുന്‍വശത്തെ മുടി കുറച്ചുഭാഗം കത്തുകയും ഷോക്കേല്‍ക്കുകയും ചെയ്തതോടെ കവിത ഓടിമാറി. ഇന്നലെ ഓഫിസിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരായ നാലുപേര്‍ക്ക്കൂടി ഷോക്കേറ്റതായി പ്രവര്‍ത്തകര്‍ പറഞ്ഞു. ഓഫിസ് … Continue reading "കുടുംബശ്രീ ഓഫിസില്‍ ആശാ വര്‍ക്കര്‍ക്ക് ഷോക്കേറ്റ് മുടി കത്തി"

LIVE NEWS - ONLINE

 • 1
  31 mins ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 2
  43 mins ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 3
  46 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 4
  54 mins ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

 • 5
  59 mins ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 6
  1 hour ago

  ഫിജിയില്‍ ശക്തമായ ഭൂചലനം

 • 7
  1 hour ago

  രണ്‍വീറും ദീപികയും തിരിച്ചെത്തി

 • 8
  1 hour ago

  മേരികോം ഫൈനലില്‍

 • 9
  2 hours ago

  തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്