Monday, August 26th, 2019

കോട്ടയം: കടുത്തുരുത്തിയില്‍ കഞ്ചാവ് മാഫിയ സംഘം വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തിയതോടെ സംഘം കടന്നുകളഞ്ഞു. ചിറക്കടവില്‍ ബോബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ 2 പേരടങ്ങുന്ന സംഘം കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബോബിയുടെ മകന്‍ ജിപിന്(26) പെട്രോള്‍ ബോംബെറില്‍ പരുക്കേറ്റു. രാത്രിയില്‍ വീട്ടിലെത്തിയ സംഘം ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീകള്‍ നിലവിളിച്ചു ബഹളം വച്ചതോടെ … Continue reading "വീട്ടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു"

READ MORE
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മൂവാറ്റുപുഴ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറുടെ മാല പിടിച്ചുപറിച്ച സംഘം പിടിയില്‍. കാഞ്ഞിരപ്പള്ളി കണ്ടത്തില്‍ വീട്ടില്‍ രാകേഷ്, നാച്ചി കോളനി ആലയ്ക്കല്‍ അനില്‍ എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഇരുപത്താറാം മൈലിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഡ്രൈവറുടെ മാലയുടെ ഒരുഭാഗം പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഭാഗം പോലീസ് കണ്ടെടുത്തു.
എന്‍.എസ്.എസിന്റേത് തമ്പ്രാക്കന്‍മാരുടെ നിലപാടാണെന്നാണ് കോടിയേരി രാവിലെ ആരോപിച്ചത്.
കോട്ടയം: പ്രായപൂര്‍ത്തിയാക്കാത്ത വിദ്യാര്‍ഥികളെ ഉപയോഗിച്ചു വാഹനം മോഷ്ടിച്ചശേഷം മറിച്ചുവില്‍ക്കുന്ന സംഘത്തിന്റെ തലവനടക്കം ആറു പേര്‍ കസ്റ്റഡിയില്‍. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇരുപതോളം വിദ്യര്‍ഥികള്‍ സംഘത്തിലുണ്ടെന്നാണ് സൂചന. ചങ്ങനാശേരി പാലാത്ര ഷിനാസ് മന്‍സിലില്‍ ഷിനാസ്(19), കുറിച്ചി സചിവോത്തമപുരം പന്തടിക്കളത്തില്‍ സബിന്‍(21) എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസറ്റു ചെയ്തിരിക്കുന്നത്. ഇവരില്‍നിന്നും മൂന്നു ബൈക്കുകളും പിടിച്ചെടുത്തു. രണ്ടു ദിവസം മുമ്പു കോട്ടയം നഗരമധ്യത്തിലാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വിവിധ ബൈക്കുകളില്‍ കറങ്ങുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് വിവരം … Continue reading "വാഹന മോഷണസംഘത്തലവനടക്കം ആറു പേര്‍ പിടിയില്‍"
കോട്ടയം: എരുമേലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാലു സുഹൃത്തുക്കള്‍ പിടിയില്‍. ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും പിന്നീട് തോട്ടില്‍ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. ഇതോടെ അപകടം നടക്കുന്ന സമയം സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ പിടിയിലാകുകയായിരുന്നു. മണിപ്പുഴ സ്വദേശി തൂങ്കുഴിയില്‍ ബിജു മാത്യു(43), കൊടിത്തോട്ടം സ്വദേശി താന്നിക്കുഴി സുനില്‍ ജോസ്(41), മുട്ടപ്പള്ളി കൊച്ചുപറമ്പില്‍ ഷോബി(35), കൊല്ലമുള തടത്തില്‍ ശ്യാം(32) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലമുള കുമ്പളന്താനം സിനുമോന്‍ മാത്യു (35) ആണ് കഴിഞ്ഞ ദിവസം … Continue reading "വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം; നാലു സുഹൃത്തുക്കള്‍ പിടിയില്‍"
വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ്. വിശ്വാസവിഷയത്തില്‍ ഉറച്ചു നില്‍ക്കും.
കോട്ടയം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിയും പഠന വിസയും വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയ അച്ഛനും മകനും പിടിയിലായി. അയര്‍ക്കുന്നം അമയന്നൂര്‍ വള്ളികാട് മറ്റത്തില്‍ തോമസ്(55), ഇയാളുടെ മകന്‍ മിഥുന്‍ തോമസ്(30) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടിആര്‍ ജിജു അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതി ഡെല്‍ജൊക്കായി അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പോളണ്ട്്, ചെക്കോസ്ലോവാക്യാ എന്നിവിടങ്ങളില്‍ ജോലിയും പഠനത്തിന് പ്രവേശനവും വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പ്രതികളെ … Continue reading "വിസ വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ അച്ഛനും മകനും പിടിയിലായി"
കോട്ടയം: കുറുപ്പന്തറയില്‍ ചേച്ചിക്കൊപ്പം സ്‌കൂള്‍ വാഹനം കാത്തുനിന്ന യുകെജി വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ചേച്ചി അനിയത്തിയുമായി നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതുകാരണം രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് അയല്‍വാസികള്‍ എത്തിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതോടെ കുറുപ്പന്തറയിലാണ് സംഭവം. നസ്രത്ത്ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയെയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ചേച്ചിക്കൊപ്പം ജംക്ഷന് സമീപം സ്‌കൂള്‍ വാഹനം കാത്തുനില്‍ക്കുമ്പോള്‍ കുറുപ്പന്തറ ഭാഗത്തു നിന്നു കാര്‍ ഇവരുടെ അരികിലൂടെ കടന്നുപോയി. … Continue reading "യുകെജി വിദ്യാര്‍ഥിനിയെ കാറില്‍ തട്ടികൊണ്ട്‌പേകാന്‍ ശ്രമം"

LIVE NEWS - ONLINE

 • 1
  2 hours ago

  വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

 • 2
  2 hours ago

  ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

 • 3
  2 hours ago

  പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

 • 4
  2 hours ago

  വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

 • 5
  3 hours ago

  കറുപ്പിനഴക്…

 • 6
  4 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 7
  4 hours ago

  മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

 • 8
  4 hours ago

  സ്വര്‍ണവില വീണ്ടും കുതിച്ചു

 • 9
  4 hours ago

  മലയാള സിനിമ ഏറെ ഇഷ്ടം