Wednesday, September 26th, 2018

സജിയുടെ മൃതദേഹം ലഭിച്ച സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ നിന്നാണ് ബിപിന്റെ മൃതദേഹം ലഭിച്ചത്.

READ MORE
കോട്ടയം: പെരുവയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുത്തോലപുരം കിഴക്കേതേനായില്‍ ലീലാമ്മ(50), വടുകുന്നപ്പുഴ കുറ്റിയിടയില്‍ ഭാരതി(74), മുളക്കുളം പാലമറ്റത്തില്‍ രാജപ്പന്‍(74) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് കടിയേറ്റിരിക്കുന്നത്. രാജപ്പന്റെ കൈ കടിച്ച് വലിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പെരുവ ജങ്ഷനിലാണ് സംഭവം. ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഉടന്‍തന്നെ അതുവഴിവന്ന ആരോഗ്യ വകുപ്പിന്റെ ജീപ്പില്‍ അറുനൂറ്റിമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പിന്നീട് ഇവരെ വിദഗ്ദ്ധ ചികിത്സക്കായി … Continue reading "തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്"
കോട്ടയം: മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ടു കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ കടമ്പനാട് മാഞ്ഞാലി മേലാട്ട്‌തെക്കേതില്‍ പ്രവീണ്‍(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രവീണിനൊപ്പം ഒഴുക്കില്‍പെട്ട അടൂര്‍ മണക്കാല വട്ടമലതെക്കേതില്‍ ഷാഹുലി(21)നായി നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളനാടി മൂരിക്കയം ഭാഗത്ത് ആറിന്റെ അരികില്‍ മുള്‍പടര്‍പ്പില്‍ തങ്ങിയ നിലയിലാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്. കല്ലേപാലത്തിന് സമീപം പൂവഞ്ചിയില്‍നിന്നും തിങ്കളാഴ്ച വൈകിട്ടാണ് പ്രവീണും ഷാഹുലും ഒഴുക്കില്‍പെട്ടത്. പൂവഞ്ചിയിലെ ക്രഷറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഇവര്‍ മഴ മൂലം ജോലി ഇല്ലാതിരുന്നതിനാല്‍ ചൂണ്ടയിടുവാനിറങ്ങിയപ്പോഴാണ് … Continue reading "മണിമലയാറ്റില്‍ കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി"
കോട്ടയം: പൊന്‍കുന്നം വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളി പോലീസ് ജീപ്പില്‍ നിന്ന് രക്ഷപെട്ടു. പിന്നീട് കൂടെയുള്ളവര്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചെങ്കിലും അവരെയും ഇയാള്‍ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ തൊഴിലാളി നബിജിത് ബ്രഹ്മന(38)യെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. നബിജിത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സൂപ്രവൈസര്‍ ഷിബു(43), തൊഴിലാളിയായ വിനയദാസ്(38) എന്നിവരെയാണിയാള്‍ സ്‌റ്റേഷന് മുമ്പില്‍ പൈപ്പ് കൊണ്ട് ആക്രമിച്ചത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാരല്‍ റീകണ്ടീഷനിംഗ് സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ മാനസികാസ്വാസ്ഥ്യം … Continue reading "അന്യസംസ്ഥാന തൊഴിലാളി പിടിയില്‍"
പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു
പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്.
കോട്ടയം: കൂട്ടിക്കല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ കയറി അക്രമം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊക്കയാര്‍ വെംബ്ലി കണ്ടിശേരിയില്‍ മനു(30), ബിനു(32) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ രണ്ടു വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സബ് എന്‍ജിനീയര്‍ മാര്‍ട്ടിന്‍ ജോസ്, കരാര്‍ ജോലിക്കാരനായ സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച വൈകിട്ട് 5.30ന് ഏന്തയാര്‍ എണ്‍പത്തിയെട്ട് ഭാഗത്ത് കെഎസ്ഇബി ജീവനക്കാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ … Continue reading "വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അക്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  23 mins ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 2
  3 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 3
  5 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 4
  5 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 5
  5 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 6
  5 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  5 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 8
  5 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 9
  6 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു