Wednesday, September 19th, 2018
കോട്ടയം: പൊന്‍കുന്നം വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളി പോലീസ് ജീപ്പില്‍ നിന്ന് രക്ഷപെട്ടു. പിന്നീട് കൂടെയുള്ളവര്‍ പിടികൂടി സ്‌റ്റേഷനിലെത്തിച്ചെങ്കിലും അവരെയും ഇയാള്‍ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ തൊഴിലാളി നബിജിത് ബ്രഹ്മന(38)യെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. നബിജിത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സൂപ്രവൈസര്‍ ഷിബു(43), തൊഴിലാളിയായ വിനയദാസ്(38) എന്നിവരെയാണിയാള്‍ സ്‌റ്റേഷന് മുമ്പില്‍ പൈപ്പ് കൊണ്ട് ആക്രമിച്ചത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാരല്‍ റീകണ്ടീഷനിംഗ് സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ മാനസികാസ്വാസ്ഥ്യം … Continue reading "അന്യസംസ്ഥാന തൊഴിലാളി പിടിയില്‍"
പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ആലപ്പുഴ ജില്ലയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു
പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്.
കോട്ടയം: കൂട്ടിക്കല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ കയറി അക്രമം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊക്കയാര്‍ വെംബ്ലി കണ്ടിശേരിയില്‍ മനു(30), ബിനു(32) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ രണ്ടു വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. സബ് എന്‍ജിനീയര്‍ മാര്‍ട്ടിന്‍ ജോസ്, കരാര്‍ ജോലിക്കാരനായ സതീഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച വൈകിട്ട് 5.30ന് ഏന്തയാര്‍ എണ്‍പത്തിയെട്ട് ഭാഗത്ത് കെഎസ്ഇബി ജീവനക്കാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ … Continue reading "വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അക്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍"
കോട്ടയം: മുണ്ടക്കയത്ത് ഒരേസമയം നിരവധി വീടുകളില്‍ മോഷണ ശ്രമം. തമിഴ്‌നാട്ടില്‍ നിന്നുമുള്ള സംഘങ്ങളാകാം മോഷണ ശ്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ പുലര്‍ച്ചെ രണ്ടിന്‌ശേഷം പനക്കച്ചിറയിലാണ് മോഷണ ശ്രമങ്ങള്‍ നടന്നത്. പ്രത്യേകിച്ച് ഒന്നുംതന്നെ മോഷണം പോയില്ലെങ്കിലും ഇതുവരെ ഉണ്ടാകാത്ത മോഷണ ശ്രമങ്ങള്‍ ഒറ്റദിവസം തന്നെ അരങ്ങേറിയതിന്റെ ഞെട്ടലിലാണു പ്രദേശവാസികള്‍. ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം: വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് ശിവരാമന്‍ ആചാരി എന്ന 80 വയസ്സുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശിവരാമന്റെ മകന്‍ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം വീട്ടിലെ അടുക്കളഭാഗത്തായാണ് ചോരയില്‍ കുളിച്ച നിലയില്‍ ശിവരാമന്റെ മൃതദേഹം കണ്ടത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണു വീട്ടിലുള്ള മറ്റ് അംഗങ്ങള്‍. ഇവര്‍ കിടപ്പുരോഗികളായതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. മാനോദൗര്‍ബല്യമുള്ള … Continue reading "വീടിനുള്ളില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച നിലയില്‍; മകന്‍ പോലീസ് കസ്റ്റഡിയില്‍"

LIVE NEWS - ONLINE

 • 1
  11 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  12 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  13 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  16 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  17 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  19 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  19 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  20 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  20 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍