Thursday, February 21st, 2019

പാലാ: കഞ്ചാവുമായി രാത്രി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. ചൂണ്ടച്ചേരി സ്വദേശികളായ അശ്വിന്‍ ബാബു, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും പാര്‍ടിയും അറസ്റ്റ്‌ചെയ്തത്. ഇവരുടെ പക്കല്‍നിന്ന് 20 ഗ്രാം കഞ്ചാവും ബജാജ് പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സ്വന്തം ഉപയോഗത്തിനായി കഞ്ചാവുമായി എത്തുമ്പോഴാണ് രാത്രി വാഹനപരിശോധക്കിടെ പിടിയിലായത്.

READ MORE
ഇന്നലെ ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു.
കോട്ടയം: പാടത്ത് തലകീഴായി മറിഞ്ഞ ട്രാക്ടറിന്റെ ഇരുമ്പുചക്രത്തിന്റെ ഇടയില്‍ കാല്‍ അകപ്പെട്ട മെക്കാനിക്കിനെ മുക്കാല്‍മണിക്കൂര്‍ കഠിനപ്രയത്‌നം നടത്തി അഗ്‌നിശമന സേന രക്ഷപ്പെടുത്തി. മെക്കാനിക്ക് മാങ്ങാനം പുത്തന്‍പറമ്പില്‍ പ്രമോദിനെയാണ്(44) രക്ഷിച്ചത്. പാറമ്പുഴ മാമ്മൂട് മൂഴിപ്പാടത്താണു സംഭവം. നിലം ഒരുക്കാനാണ് ട്രാക്ടര്‍ എത്തിച്ചത്. ട്രാക്ടര്‍ തകരാറിലായതോടെ അറ്റകുറ്റപ്പണിക്ക് പ്രമോദിനെ വരുത്തുകയായിരുന്നു. ട്രാക്ടര്‍ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് മറിഞ്ഞത്. ചക്രത്തിനടിയില്‍പെട്ട വലതുകാല്‍ ചെളിയില്‍ താഴ്ന്നു. ഡ്രൈവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അഗ്‌നിശമന സേന എത്തി ചക്രം അഴിച്ചു. ചക്രത്തിന്റെ പകുതിയിലേറെഭാഗം ചെളിക്കടിയിലായതിനാല്‍ കയര്‍കെട്ടി നാട്ടുകാരുടെ സഹായത്തോടെ … Continue reading "ട്രാക്ടു തലകീഴായി മറിഞ്ഞു; മെക്കാനിക്കിനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി"
കോട്ടയം: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്നു സിഎംഎസ് കോളജ് അടച്ചു. ഇന്നലെ നടന്ന ആര്‍ട്‌സ് ഡേ ആഘോഷങ്ങള്‍ക്കിടെയാണു ചേരിതിരിഞ്ഞു ബിസിഎ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഇതിനെത്തുടര്‍ന്ന് രാവിലെ കോളജ് അടക്കുകയായിരുന്നു. ക്രിസ്മസ് അവധിക്ക് ശേഷം ഈമാസം 31ന് മാത്രമേ കോളജ് തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തിനുപിന്നില്‍ രാഷ്ട്രീയമില്ലെന്ന് എസ്എഫ്‌ഐ സംഘടനാ നേതാക്കള്‍ പറഞ്ഞു.
കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി
പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പോലീസ് എരുമേലിയില്‍ തടഞ്ഞു തിരിച്ചയച്ചത് വിവാദത്തില്‍. വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഉള്‍പ്പെടെ ചോദ്യം ചെയ്‌തെന്ന് ആരോപിച്ച സംഘം കോട്ടയത്തെത്തി ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നല്‍കി. ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ ഇല്ലാതിരുന്നിട്ടും പൊലീസ് തിരിച്ചയച്ചെന്നും അപമാനിച്ചെന്നുമാണു ആരോപണം. പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണു രഞ്ജു, അനന്യ, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം എരുമേലിയിലെത്തിയത്.
കോട്ടയം: വിദ്യാര്‍ഥികള്‍ക്കുള്ള വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ ഈരാറ്റുപേട്ടയില്‍ ഒരാള്‍ അറസ്റ്റിലായി. ഈരാറ്റുപേട്ടയില്‍ സ്വകാര്യസ്ഥാപന ഉടമ തലപ്പലം സ്വദേശി പുലിമൂട്ടില്‍ ജോളിച്ചന്‍ ജോസഫ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി ജിതിന്‍ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്യന്‍ രാജ്യത്ത് സ്റ്റുഡന്റ് വിസ തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഫെബ്രുവരിയില്‍ 25,000 രൂപയും മാര്‍ച്ച് ഒമ്പതിന് 49,000 രൂപയും 13ാം തീയതി 2,49,000 രൂപയും 14ന് 52,000 രൂപയും ജിതിനില്‍ നിന്നും ജോളിച്ചന്‍ കൈപ്പറ്റി. … Continue reading "വിസതട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

 • 2
  3 hours ago

  പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

 • 3
  6 hours ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 4
  9 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 5
  10 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 6
  10 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 7
  10 hours ago

  പെരിയ ഇരട്ടക്കൊല

 • 8
  10 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 9
  10 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍