Monday, November 12th, 2018

കോട്ടയം: ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഭിത്തികള്‍ തകര്‍ന്നു. ചെറുകര തൊട്ടുവയ്‌പ്പെല്‍ ടികെ രതീഷിന്റെ വീടാണ് തകര്‍ന്നുവീണത്. രതീഷിന്റെ അമ്മ രമണിയും ഭാര്യ പ്രിയയും രണ്ടുമക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ പുറത്തേയ്‌ക്കോടിയതിനാല്‍ ദുരന്തം ഒഴിവായി. വീട്ടിലെ രണ്ടുമുറികളും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. രതീഷ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. റവന്യു വകുപ്പധികൃതരും വാര്‍ഡ് അംഗം രാജേഷും സ്ഥലത്തെത്തി പരിശോധന നടത്തി.

READ MORE
കോട്ടയം: ചങ്ങനാശേരി കഞ്ചാവ് വില്‍പനയെക്കുറിച്ചു പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചവശനാക്കി ഒളിവില്‍ പോയ മൂന്നുപേര്‍ പിടിയില്‍. നാലുകോടി കാലായിപ്പടി സ്വദേശി ആരോമല്‍, തൃക്കൊടിത്താനം കൈലാത്തുപടി സ്വദേശി ഹരിപ്രസാദ്, തൃക്കൊടിത്താനം പുലിക്കോട്ടുപടി സ്വദേശി ജെബി എന്നിവരെയാണ് തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പോള്‍ മുത്തൂറ്റ് വധക്കേസ് പ്രതി കൂടത്തേട്ട് ബിനുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കോട്ടയം: രാജ്യാന്തരവിപണിയില്‍ അരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. നാട്ടകം പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥികളായ കഞ്ഞിക്കുഴി മുട്ടമ്പലം കുന്നുമ്പുറം സാജന്‍(23), പേരൂര്‍ തോട്ടുപുറത്ത് സാമോന്‍(23) എന്നിവരെയാണ് വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മ്മല്‍ ബോസ് അറസ്റ്റ് ചെയ്തത്. പത്തുഗ്രാം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. വിപണിയില്‍ ഒരു കിലോ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയാണു വില. ബംഗലുരുവില്‍ നിന്നും വന്‍തോതില്‍ ഹാഷിഷ് ഓയില്‍ എത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈരയില്‍ക്കടവ് … Continue reading "അരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി വിദ്യാര്‍ഥികള്‍ പിടിയില്‍"
'കയറ്റിയിടല്‍' സമരം ശക്തം കണ്ണൂരില്‍
നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു
ബലാല്‍സംഗ കേസില്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക് പോകും.
കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറ പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് മര്‍ദനം. ചെങ്ങന്നൂര്‍ കാട്ടിതെക്കേതില്‍ അനുജിത്ത് കുമാറിനാണ് മര്‍ദനമേറ്റത്. അനുജിത്ത് മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2.30ന് കോളേജിന്റെ മുന്‍പിലാണ് സംഭവം നടന്നത്. കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളേജിന് പുറത്ത് നില്‍ക്കുമ്പോള്‍ പത്തോളം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ തന്നെ മര്‍ദിക്കുകയായിരുന്നെന്ന് അനുജിത്ത് പറഞ്ഞു. പരിക്കേറ്റ അനുജിത്ത് കടുത്തുരുത്തി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായും കത്തിനശിച്ചു

LIVE NEWS - ONLINE

 • 1
  5 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  7 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  9 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  12 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  13 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  13 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  14 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  14 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  14 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍