കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സ്വന്തം നാട്ടില്‍ നാട്ടുകാര്‍ കൂവിയോടിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂവല്‍ ആരംഭിച്ചു. തിരിച്ച് അതേ രീതിയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന് അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്ന് … Continue reading "സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്"
കോട്ടയം: എന്‍ഫോഴ്സ്മെന്റ് ഉദേ്യാഗസ്ഥനെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പാലാഴി കോട്ടിയാക്കല് ശിവദാസ്(57) ആണ് അറസ്റ്റിലായത്. 1992ല്‍ മെഡിക്കല്‍ കോളജ് ഭാഗത്തു വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലെ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. എസ്ഐ മനു വി.നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് കൊടകരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മോഷണം നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ബീമാപള്ളി ആസാദ് നഗര്‍ ഹര്‍ഷാദ്(39) അറസ്റ്റിലായി. 2013ല്‍ വടവാതൂര്‍ ഇഎസ്ഐ ആശുപത്രിയില്‍ മോഷണം നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു. പാമ്പാടി പൊലീസിലും ഇയാള്‍ക്കെതിരെ മോഷണ കേസുണ്ട്. തിരുവനന്തപുരത്ത് നടന്ന വധശ്രമകേസിലും അന്വേഷിച്ചുവരികയായിരുന്നു. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണം, ആക്രമണം തുടങ്ങി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍ മധുസുദനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പിടിയിലായത്. എസ്ഐ … Continue reading "മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍"