Sunday, February 17th, 2019

കോട്ടയം: പാമ്പാടിയില്‍ 6 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലീസ് പിടികൂടി. വാഹനത്തില്‍ കടത്തുകയായിരുന്ന 15 ചാക്ക് ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഇല്ലിക്കല്‍ ഒന്‍പറയില്‍ നിയാസ്(37), ഈരാറ്റുപേട്ട തൊമ്മന്‍പറമ്പില്‍ സഹല്‍ സലിം(26), ഒറ്റപ്പാലം തച്ചനാട്ട് ചോലപ്പറമ്പില്‍ നഫ്‌സല്‍ നിഷാദ്(23) എന്നിവരെ അറസ്റ്റ് ചെയ്തു. ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന വാനും പിടികൂടിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിരുന്ന മൊത്തക്കച്ചവടക്കാരാണ് ഇവര്‍ എന്നു സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. … Continue reading "6 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി"

READ MORE
കോട്ടയം: മുണ്ടക്കയം വേദപാഠക്ലാസ് കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. പുഞ്ചവയല്‍ ചതുപ്പ് തടത്തില്‍ സെബാസ്റ്റ്യന്റെ മകന്‍ ഡിയോണ്‍ സെബാസ്റ്റ്യന്‍(9)ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മുണ്ടക്കയം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം ജോയ്‌സിയാണ് മാതാവ്. സംസ്‌കാരം 10ന് പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
കോട്ടയം: ചേര്‍ത്തലയിലെ അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളിനിടെ മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ പിടിയിലായ യുവാവ് റിമാന്‍ഡിലായി. ചെങ്ങളം പുതിയ പുരയിടത്തില്‍ ജിഷ്ണു(24)വിനെ കഴിഞ്ഞദിവസമാണ് വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആലപ്പുഴ ചേര്‍ത്തലയിലെ പള്ളി പെരുന്നാളിനിടെ പ്രതി ഇവിടെനിന്നും ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കുമായി കോട്ടയത്ത് എത്തുകയും നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നഗരത്തില്‍ കറങ്ങുകയായിരുന്നു. ഇതിനിടെ നഗരത്തില്‍ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ വ്യാജ നമ്പര്‍ … Continue reading "പള്ളി പെരുന്നാളിന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ യുവാവ് പിടിയിലായി"
കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്റിലുമാണ്.
കോട്ടയം: ചിങ്ങവനത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ആറ് സ്ത്രീകളടക്കം 11 പേര്‍ പോലീസ് പിടിയില്‍. നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഹോട്ടലുടമ അടക്കമുള്ള അഞ്ച് പുരുഷന്‍മാരാണ് പിടിയിലായത്. ആലപ്പുഴ കുമരങ്കരി സ്വദേശി കെവി ജോസൂട്ടി(46), കുറിച്ചി കേളന്‍കവല സ്വദശി ഫിലിപ്പ് ജോസഫ്(43), കോട്ടയം പാദുവ സ്വദേശി റെജിമോന്‍(46), ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി സന്ദീപ് രവീന്ദ്രന്‍(33), പാക്കില്‍ സ്വദേശി സാജന്‍ എബ്രഹാം(56) എന്നിവരാണ് പിടിയിലായത്. ഇതില്‍ സാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഇവരെ … Continue reading "അനാശാസ്യം; ആറ് സ്ത്രീകളടക്കം 11 പേര്‍ പിടിയില്‍"
കോട്ടയം: ചങ്ങനാശേരിയില്‍ മണിചെയിന്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മേഖലയില്‍ വ്യാപകമാകുന്നതായി പരാതി. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ഇവരുടെ കെണിയില്‍ കുടുങ്ങിയിരിക്കുന്നത്. തൊഴിലാളി കുടുംബങ്ങളെയാണു പ്രധാനമായും ഇവരുടെ വലയിലായാക്കുന്നത്. നഗരത്തിലും പരിസര പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. താഴെതട്ടിലുള്ള ചില രാഷ്ട്രീയ നേതാക്കാള്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നതായും ആക്ഷേപം ഉണ്ട്.
അയ്യപ്പ ഭക്തസംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യം
കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ സ്വന്തം നാട്ടില്‍ നാട്ടുകാര്‍ കൂവിയോടിച്ചു. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ചടങ്ങിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂവല്‍ ആരംഭിച്ചു. തിരിച്ച് അതേ രീതിയിലാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്ന് … Continue reading "സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്"

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  4 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  5 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  17 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  18 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  20 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും