Sunday, September 23rd, 2018

കോട്ടയം: ഇ-മെയില്‍ വഴി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ലേഡി ഡോക്ടറും മകനും അറസ്റ്റിലായി. കേസുമായി പ്രതിയുടെ വീടു റെയ്ഡ് ചെയ്ത പൊലീസിനു ലഭിച്ചത് രണ്ടു പെട്ടിനിറയെ വ്യാജ യൂഎസ്സ് ഡോളറും നൈജീരിയ ഇ-മെയില്‍ വ്യാജ ഡോളര്‍ തട്ടിപ്പിന്റെ രേഖകളും വീട്ടുടമസ്ഥയായ ലേഡി ഡോക്ടറെ ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്തു രണ്ടുപേരില്‍ നിന്ന് എട്ടുലക്ഷത്തോളം രൂപ തട്ടിയെന്ന കേസിലാണു തിരുവാര്‍പ്പ് സുദര്‍ശനത്തില്‍ റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി കൃഷ്ണകുമാരി യുടെ … Continue reading "ഇ-മെയില്‍, വ്യാജ ഡോളര്‍ തട്ടിപ്പ്: ലേഡി ഡോക്ടറും മകനും അറസ്റ്റില്‍"

READ MORE
കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു … Continue reading "കോട്ടയത്തും കൊല്ലത്തും ഏറ്റുമുട്ടല്‍"
കോട്ടയം : പൊട്ടിക്കിടന്ന വൈദ്യുതികമ്പിയില്‍നിന്ന് ഷോക്കേറ്റ് പിടിഞ്ഞയാളെ രക്ഷിക്കാനെത്തിയ യുവാവ് ഷോക്കേറ്റു മരിച്ചു. വൈക്കം എരുമച്ചേരി മസ്വദേശി അനില്‍കുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി കാര്‍ത്തികേയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം. സൈക്കിളില്‍ പോകുകയായിരുന്ന കാര്‍ത്തികേയന്റെ കുട പൊട്ടി താഴ്ന്ന് കിടന്ന ലൈനില്‍ ഷോക്കേല്‍ക്കുകായിരുന്നു. ഇയാളുടെ നിലവിളികേട്ട് ഓടിയെത്തിയ അനില്‍കുമാര്‍ കാര്‍ത്തികേയനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കയ്യില്‍ കുരുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാനെത്തിയ ഭാര്യ ഷോക്കേറ്റ് ദൂരേക്ക് തെറിച്ചു വീണു.
കോട്ടയം: നടി ശാലു മേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷമുണ്ടാക്കി. തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ പി സി ജോര്‍ജ്‌ പരസ്യമായി രംഗത്തെത്തി. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന്‌ മന്ത്രി തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത്‌ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനാണ്‌. 
കോട്ടയം : ജോസ് തെറ്റയില്‍ എം എല്‍ എ ഉള്‍പ്പെട്ട ലൈംഗികാരോപണക്കേസിലെ സി ഡി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വൈക്കം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈക്കം പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ അംബരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോട്ടയം : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയില്‍ മുഖ്യമന്ത്രിയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം ചവറയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.
കോട്ടയം : പേരക്കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മുത്തച്ഛനെ അറസ്റ്റു ചെയ്തു. കോട്ടയം നീണ്ടൂര്‍ പലകപ്പുറത്ത് കാര്‍ത്തിയേകനാണ് ഇരട്ടകളായ പേരക്കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.
കോട്ടയം : മഴ പെയ്തപ്പോള്‍ കുടനിവര്‍ത്തവെ ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരണപ്പെട്ടു. ചിതറ ഐരക്കുഴി കൊച്ചുകരിങ്ങാട് ദീനാഹൗസില്‍ ദീന (42) ആണ് മരിച്ചത്. കല്ലറ ഭരതന്നൂരില്‍ താമസിക്കുന്ന മകളുടെ കുട്ടിയുമായി സഹോദര്‍ ഓടിച്ച ബൈക്കില്‍ ആശുപത്രിയിലേക്ക് പോകവെ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. യാത്രക്കിടയില്‍ മഴപെയ്തപ്പോള്‍ കുടനിവര്‍ത്താന്‍ ശ്രമിക്കവെ ബാലന്‍സ് തെറ്റി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

LIVE NEWS - ONLINE

 • 1
  7 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  8 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  10 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  12 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  14 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  14 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി