Saturday, July 20th, 2019

കടുത്തുരുത്തി : മണല്‍ കടത്തുന്ന ടിപ്പറുകള്‍ക്കെതിരെ കര്‍ശന നടപടികളുമായി പോലീസ് രംഗത്ത്. പാലാ ഡി വൈഎസ്പി ബിജു കെ സ്റ്റീഫന്‍, എസ്‌ഐ എംഎസ് ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കടുത്തുരുത്തിയിലും കല്ലറയിലുമായിനടത്തിയ വാഹനപരിശോധനയില്‍ മതിയായ രേഖകളില്ലാതെ മണ്ണുമായെത്തിയ പതിമൂന്നോളം ടിപ്പറുകള്‍ പിടികൂടി. രേഖകളില്ലാത്തതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ടിപ്പറുകള്‍ പിഴചുമത്തി കളക്ടര്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. മതിയായ രേഖകളില്ലാതെയും പാസ്സുകള്‍ തിരുത്തിയും കൃത്രിമരേഖകള്‍ ചമച്ചും മണ്ണുകയറ്റിവിടുന്ന മടകള്‍ നിരോധിക്കാന്‍ റവന്യു അധികൃതര്‍ക്ക് കത്ത്‌നല്‍കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

READ MORE
കടുത്തുരുത്തി: വില്‍പനയ്‌ക്കെത്തിച്ച കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കടുത്തുരുത്തി മാന്നാര്‍ അന്‍ഷാദ് മന്‍സില്‍ അജ്മല്‍ മജീദ് (21) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ മാന്നാറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തലയോലപ്പറമ്പ് ഭാഗത്തെ കോളജും മാന്നാര്‍, ആപ്പാഞ്ചിറ പ്രദേശങ്ങളും കേന്ദ്രീകരിച്ചു കഞ്ചാവ് വ്യാപാരം നടത്തി വരികയായിരുന്നു ഇയാളെന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൈയില്‍ നിന്നും 45ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
    കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവുള്‍പ്പെടെ ലഹരിക്ക് അടിമയാകുന്നത് തടയുന്നതിനായി ‘ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോട്ടയത്താണ്് ഈ പ്ദ്ധതി ആദ്യം നടപ്പാക്കിയത്. ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുന്നതാണ് ഗുരുകുലം പദ്ധതി. പോലീസിന്റെ പരിശോധനയില്‍ ഈ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികളില്‍ മിക്കവരെയും കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിക്കപ്പെടുന്ന വിവരവും പോലീസിന് ലഭിച്ചു. സ്‌കൂളിലെത്താത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് പോലീസിന് ദിവസവും കൈമാറുകയും പൊലീസ് … Continue reading "‘ഓപ്പറേഷന്‍ ഗുരുകുലം’ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മന്ത്രി ചെന്നിത്തല"
        കോട്ടയം: സിനിമാ സംഗീതലോകത്തെ അതുല്യപ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍കൊണ്ട് ആദരം അര്‍പ്പിക്കുന്ന ‘രാകേന്ദു സംഗീത പരിപാടി ഇന്നു മുതല്‍ 16 വരെ നടക്കും. സിഎംഎസ് കോളജിലെ വേദിയിലാണു പരിപാടി നടക്കുക. കേരള ചലച്ചിത്ര അക്കാദമി, സി.കെ. ജീവന്‍ ട്രസ്റ്റ്, സിഎംഎസ് കോളജ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി. പ്രശസ്ത സംഗീത സംവിധായകരായ വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ഗായകന്‍ പി.ബി. ശ്രീനിവാസന്‍, മന്നാഡെ, ടി.എം. സൗന്ദരരാജന്‍, കെ.പി. ഉദയഭാനു, അഭയദേവ് എന്നിവരെയാണ് ആദരിക്കുന്നത്. … Continue reading "സംഗീതാദരമായി രാകേന്ദു"
കോട്ടയം: നഗരമധ്യത്തിലെ വീടു കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും എട്ടു പവനും കവര്‍ന്നു. റയില്‍വേസ്‌റ്റേഷനു സമീപം പുത്തന്‍പറമ്പില്‍ പി.വി. തോമസി(70)ന്റെ വീട്ടിലാണു മോഷണം നടന്നത്. രണ്ടാം നിലയിലെ അലമാരി കുത്തിത്തുറന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്. പോലീസ് കേസെടുത്തു.
        കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്നുപേര്‍ പിടിയില്‍. മൂന്നാര്‍ മാങ്കുളം സ്വദേശിയും ഇപ്പോള്‍ ഇഞ്ചത്തൊട്ടിയില്‍ താമസക്കാരനുമായ കല്ലുങ്കല്‍ സോമന്‍(52), മാങ്കുളം സ്വദേശി അരിമറ്റം വയലില്‍ ജോഷി(ജോഫി30), കടനാട് സ്വദേശിയും കര്‍ണാടകയിലെ ഗുണ്ടൂരിലെ സ്ഥിരതാമസക്കാരനുമായ നടുവത്തോട് തങ്കച്ചന്‍(സെബാസ്റ്റ്യന്‍56) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റംഗങ്ങളെ അന്വേഷിച്ചുവരികയാണ്. പിടിയിലായ ജോഷി മൂന്നാറില്‍ നടുറോഡില്‍ സുഹൃത്തിനെ കുത്തിക്കൊന്നകേസിലും പ്രതിയാണ്. പിടിയിലായ തങ്കച്ചന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറുവിഗ്രഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇതില്‍ ഒരു സാലഭഞ്ജികവിഗ്രഹവും … Continue reading "കവര്‍ച്ച; മൂന്നംഗസഘം പിടിയില്‍"
          പാലാ: മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പാലായില്‍ നടക്കുന്ന സി.ബി.സി.ഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. കെ.സി.ബി.സി പ്രസിഡന്റും നിലവില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്റുമാണ് . നിലവിലുള്ള പ്രസിഡന്റ് മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്ന പരമാവധി നാലു വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് … Continue reading "കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് സി.ബി.സി.ഐ പ്രസിഡന്റ്"
    പാല: കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. ഉന്നത തലത്തില്‍ ആലോചന നടത്താന്‍ കാര്യമുള്ള ഏതോ പ്രമാണിമാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാലാകാം അത്. അതുകൊണ്ട് സംഭവത്തില്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെണം. രണ്ടു പേര്‍ക്ക് മാത്രമായി ഇതെല്ലാം ചെയ്യാന്‍ കഴിയില്ല. ചില ആളുകളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് തുടക്കം മുതല്‍ നടക്കുന്നതെന്നുംഅദ്ദേഹം ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തു വിടുന്ന … Continue reading "നിലമ്പൂര്‍ സംഭവം; പോലീസ് ചിലരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു: പിണറായി"

LIVE NEWS - ONLINE

 • 1
  4 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  6 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  8 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  8 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  9 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  9 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  12 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി