Tuesday, September 25th, 2018

പൊന്‍കുന്നം: മദ്യലഹരിയില്‍ യാത്രക്കാരോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന അനുഗ്രഹ ബസിലെ കണ്ടക്ടര്‍ തോണിപ്പാറ സ്വദേശി അനീഷ് എസ്. നായരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.

READ MORE
വാഗമണ്‍: വാഗമണ്ണില്‍ ജനപ്രതിനിധിയുടെ ബന്ധു സര്‍ക്കാര്‍ സ്ഥലം കയ്യേറി. കോലാഹലമേട് വെടിക്കുഴിക്ക് സമീപം 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ച് തേയില കൃഷി ആരംഭിച്ചത്. മൊട്ടക്കുന്ന് ഇടിച്ചുനിരത്തിയാണ് അനധികൃത നിര്‍മാണം. കഴിഞ്ഞ ജൂണില്‍ ലാന്റ്് റവന്യൂ ഡെപ്യൂട്ടി കമീഷണര്‍ വാഗമണ്‍ സന്ദര്‍ശിച്ചപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ബ്ലോക്ക്് പഞ്ചായത്തംഗത്തിന്റെ ബന്ധുവാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മാണം നടത്തുന്നത്. കോലാഹലമേട്, തറയങ്ങാനം എന്നിവിടങ്ങളില്‍ വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണ … Continue reading "സര്‍ക്കാര്‍ സ്ഥലം കൈയേറി"
ചങ്ങനാശ്ശേരി: വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് കണ്ട് അധ്യാപകരും സഹപാഠികളും ഞെട്ടി. ക്ലാസ് അധ്യാപകന്‍ തോക്ക് പിടികൂടി പ്രധാനാധ്യാപകനെ ഏല്‍പിച്ചു. പ്രധാനാധ്യാപകന്‍ തോക്ക് വാകത്താനം പോലീസിനും കൈമാറി. വാകത്താനം പോലീസ് തോക്ക് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് എയര്‍ പിസ്റ്റള്‍ ഇനത്തിലുള്ള കളിത്തോക്കാണിതെന്നു വ്യക്തമായതോടെയാണ് ആശങ്കകള്‍ക്കു വിരാമമായത്. തൃക്കോതമംഗലത്തുള്ള ഒരു സ്‌കൂളിലാണ് ഏതാനും മണിക്കൂര്‍ ഭീതിയുടെ നിമിഷങ്ങള്‍ അരങ്ങേറിയത്. തോക്കിന്റെ ഉടമയായ വിദ്യാര്‍ഥി സഹപാഠിക്കു കളിക്കുന്നതിനായി വെള്ളിയാഴ്ച കൈമാറിയ തോക്ക് തിങ്കളാഴ്ച രാവിലെ തിരികെ നല്‍കുന്നതിനായി കൊണ്ടുവന്നു. ഇത് കണ്ട മറ്റ് … Continue reading "വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് ; അധ്യാപകരും സഹപാഠികളും ഞെട്ടി"
  കോട്ടയം : പത്തുവയസ്സുകാരനെ പിതൃസഹോദരി കഴുത്തുഞെരിച്ചുകൊന്നു. നീണ്ടൂര്‍ കൈപ്പുഴയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നെടുതോട്ടിയില്‍ ഷാജിയുടെ മകന്‍ രാഹുലിനെയാണ് പിതൃസഹോദരി വിജയമ്മ കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രാഹുല്‍. കൊലപാതകത്തിനു ശേഷം വിജയമ്മ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഷാജിയും ഭാര്യ ബിന്ദുവും തമ്മില്‍ വിവാഹമോചനത്തിന് തീരുമാനിച്ചതിനെ തുടര്‍ന്ന് വെവ്വേറെ കഴിയുകയായിരുന്നു. രാഹുല്‍ ഷാജിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മുംബൈയില്‍ ജോലി ചെയ്യുന്ന വിജയമ്മ തിങ്കളാഴ്ചയാണ് ഷാജിയുടെ വീട്ടില്‍ … Continue reading "പത്തു വയസുകാരനെ പിതൃസഹോദരി കഴുത്ത് ഞെരിച്ച് കൊന്നു"
കോട്ടയം: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ട പ്രകാരം എഴുതി തയ്യാറാക്കിയ വാദമുഖങ്ങള്‍ കേരളം ഈ മാസം നാലിന് സമര്‍പ്പിക്കും. തമിഴ്‌നാടും അന്നു തന്നെ അവരുടെ അന്തിമ വാദമുഖങ്ങള്‍ എഴുതി നല്‍കും. പ്രധാന വാദമുഖങ്ങള്‍ ചുരുക്കി എഴുതി നല്‍കാനും അവക്ക് ഉപോല്‍ബലകമായ ശാസ്ത്രീയ രേഖകളും വസ്തുതകളും മറ്റ് റിപ്പോര്‍ട്ടുകളും അനുബന്ധമായി ചേര്‍ക്കാനുമാണ് ഭരണഘടനാ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം ഇരുപത് പേജുകളുള്ള പ്രധാന റിപ്പോര്‍ട്ടാണ് കേരളം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഒട്ടേറെ തെളിവുകള്‍ അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്.  
  കോട്ടയം :  തന്നെ പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍വാണിഭക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി. കോട്ടയത്തെ പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായി മൊഴി നല്‍കവെയാണ് പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ആരൊക്കെ എവിടെയൊക്കെ വെച്ച് പീഡിപ്പിച്ചെന്ന കാര്യം ഓര്‍മയില്ലെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാരാകാതിരുന്ന പെണ്‍കുട്ടിയുടെ നടപടിയെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി ഇന്ന് ഹാജരായത്. അതേസമയം, കോടതി നടപടികള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തണമെന്ന് കാട്ടി പെണ്‍കുട്ടി … Continue reading "പീഡിപ്പിച്ചവരെ ഓര്‍മയില്ലെന്ന് വിതുര പെണ്‍കുട്ടി"
കോട്ടയം: വ്യാജ ആര്‍.സി. ബുക്ക് നിര്‍മിച്ച് പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത ശേഷം ഒളിവില്‍ കഴിഞ്ഞയാള്‍ കസ്റ്റഡിയില്‍. കൊട്ടാരക്കര പെരുങ്കുളം അശ്വതിയില്‍ ശിവദാസിനെ(56)യാണ് വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ചു വര്‍ഷമായി ഒളിവിലായിരുന്ന ശിവദാസിനു വേണ്ടി കൊല്ലം െ്രെകംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് കണ്ടവര്‍ കോട്ടയം ഡിവൈ.എസ്.പി: വി. അജിത്തിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ െ്രെകംബ്രാഞ്ചിനു കൈമാറി.
കോട്ടയം: ആര്‍.ശങ്കര്‍ വിദ്യാഭ്യാസ പരിഷ്‌കരണം നടത്തിയ ഭരണാധികാരിയായിരുന്നുവെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് ആര്‍.ശങ്കറിന്റെ പ്രതിമാഘോഷയാത്രയ്ക്കു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ഗതി തിരിച്ചുവിട്ട ഭരണാധികാരിയാണദ്ദേഹം. 15 വര്‍ഷത്തെ പഠനം കൊണ്ട് ഒരു വിദ്യാര്‍ഥിക്ക് ഡിഗ്രി സമ്പാദിക്കാമെന്നുള്ള വിദ്യാഭ്യാസ പരിഷ്‌കരണം അദ്ദേഹം നടപ്പാക്കി. രാഷ്ട്രീയത്തില്‍ ആര്‍ക്കുമുന്നിലും തലകുനിക്കാത്ത പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും തിരുവഞ്ചൂര്‍ അനുസ്മരിച്ചു.

LIVE NEWS - ONLINE

 • 1
  2 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  5 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  5 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  8 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  9 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  11 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  11 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  11 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  12 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു