Monday, November 19th, 2018

  കോട്ടയം: കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 25ന് നടക്കും. നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് അതിശക്തമായ സുരക്ഷയൊരുക്കും. 25ന് നഗരത്തിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് നിയന്ത്രണത്തിലായിരിക്കും. അന്ന് കുര്യന്‍ ഉതുപ്പ്, റെയില്‍വെ, ബേക്കര്‍ ജംഗ്ഷന്‍ റോഡുകളില്‍ പ്രകടനങ്ങള്‍ അനുവദിക്കില്ല. ഈ റോഡുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും. സംശയം തോന്നുന്ന വാഹനങ്ങള്‍ പരിശോധനകള്‍ക്കു വിധേയമാക്കിയശേഷമേ കടത്തിവിടൂ. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എ.ഡി.എം. ടി.വി. സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡി. ബാലമുരളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി 25ന്"

READ MORE
കോട്ടയം: ഒരു കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശിയെ പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടം പാറത്തോട് വെട്ടുകല്ലാങ്കുഴി വീട്ടില്‍ ജോര്‍ജ് ജോസഫി(42)നെയാണ് ഈസ്റ്റ് സിഐ റിജോപി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പന്ത്രണ്ടരയോടെ നാഗമ്പടം ബസ് സ്റ്റാന്റിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാന്‍ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദി ആഘോഷത്തിന് തുടക്കം. ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളോടെ പതാകദിനം ആചരിച്ചു. എന്‍എസ്എസിന്റെ പ്രവര്‍ത്തനം 99 വര്‍ഷം പൂര്‍ത്തിയാക്കി നൂറാം വര്‍ഷത്തിലേക്കു പ്രവേശിച്ച ദിനമായിരുന്നു ഇന്നലെ. 2014 ജനുവരി ഒന്നു മുതല്‍ 2015 ജനുവരി രണ്ടു വരെയുള്ള ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്നതാണു ശതാബ്ദി ആഘോഷം. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ സമാധി മണ്ഡപത്തിനു സമീപം നൂറുകണക്കിനു സമുദായാംഗങ്ങളുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പതാക ഉയര്‍ത്തി. മന്നം സമാധി … Continue reading "എന്‍ എസ് എസ് ശതാബ്ദി ആഘോഷത്തിന് തുടക്കം"
കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍ എസ് എസ്) ഇന്ന് ശതാബ്ദിനിറവില്‍. ഇതിന്റെഭാഗമായി എന്‍.എസ്.എസ്. ആസ്ഥാനത്തും 59 താലൂക്ക് യൂണിയന്‍ ആസ്ഥാനങ്ങളിലും 5600ല്‍പരം കരയോഗങ്ങളിലും കലപ്പയും വാളും ആലേഖനംചെയ്ത എന്‍.എസ്.എസ്സിന്റെ സ്വര്‍ണവര്‍ണത്തിലുള്ള പതാക ഉയര്‍ത്തും. ശതാബ്ദി ആഘോഷം 2014 ജനവരി ഒന്നുമുതല്‍ 2015 ജനവരി രണ്ടുവരെ തുടരും. 1914 ഒക്ടോബര്‍ 31ന് സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ വീട്ടില്‍ രൂപംനല്‍കിയ ‘നായര്‍ ഭൃത്യജനസംഘ’മാണ് ഒരുവര്‍ഷത്തിനുശേഷം എന്‍.എസ്.എസ്. ആയി മാറിയത്. ജനവരി രണ്ടാണ് മന്നത്ത് പത്മനാഭന്റെ ജ•ദിനം. ജയന്തി ആഘോഷം എല്ലാവര്‍ഷവും ജനവരി … Continue reading "നായര്‍ സര്‍വീസ് സൊസൈറ്റി ശതാബ്ദിനിറവില്‍"
കോട്ടയം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇടതുമുന്നണി സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിക്കുകയാണെന്നാരോപിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്‌നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ എല്‍ഡിഎഫിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനുമതി ആവശ്യമില്ല. മുഖ്യമന്ത്രിക്കു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് പോലീസ് ചെയ്യേണ്ടത്. എന്നാല്‍ അന്വേഷണം നടത്താതെ കുറ്റവാളികളെ പ്രഖ്യാപിക്കുകയാണ് … Continue reading "സമരം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകും: വൈക്കം വിശ്വന്‍"
കോട്ടയം: കോട്ടയം ഡി.സി.സി ഓഫീസ് തല്ലിത്തകര്‍ത്ത സി.പി.എം നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ജോസ് കെ. മാണി എം.പി. കുറ്റവാളികളെ ഉടന്‍ കസ്റ്റഡിയിലെടുത്തു നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമം നടന്ന കോട്ടയം ഡി സി സി ഓഫീസ് അദ്ദേഹം സന്ദര്‍ശിച്ചു. ജോയി ഏബ്രഹാം എം.പി, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ഇ.ജെ അഗസ്തി, സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ചാഴികാടന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടം, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പ്രിന്‍സ് … Continue reading "കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ജോസ് കെ. മാണി എം.പി"
കോട്ടയം: ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ സ്റ്റിയറിംഗ് ബന്ധം തകരാറിലായി. ഡ്രൈവറുടെ മനോബലത്തില്‍ വന്‍ അപകടം ഒഴിവായി. കടുത്തുരുത്തിയിലായിരുന്നു സംഭവം. പാലായില്‍നിന്നു വൈക്കത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിന്റെ വക്കിലെത്തിയത്. ചക്രവുമായി സ്റ്റിയറിംഗിനെ ബന്ധിപ്പിച്ചിരുന്ന റാഡ് വിട്ടകന്നതോടെ ബസ് നിയന്ത്രണംവിട്ട് റോഡിന് എതിര്‍ഭാഗത്തേക്കു നീങ്ങുകയായിരുന്നു. അപകടാവസ്ഥ മനസിലാക്കിയ ഡ്രൈവര്‍ അവസരോചിതമായി ഇടപെട്ട് ബസ് നിര്‍ത്തി. യാത്രക്കാരെ പിന്നീട് മറ്റു ബസില്‍ കയറ്റിവിട്ടു.
കോട്ടയം: റബര്‍ വില കുറയുന്നു. ഇന്നലെ രാവിലെ 160 രൂപയില്‍ ആരംഭിച്ച വ്യാപാരം വൈകിട്ടായപ്പോള്‍ 158.50 രൂപയായി. വന്‍ കിട കമ്പനികള്‍ റബര്‍ വാങ്ങാന്‍ തയാറാവാത്തതാണ് ഇതിന് കാരണം. ഇതു കാരണം റബര്‍ കര്‍ഷകര്‍ വിഷമത്തിലാണ്. ഒരു കിലോ റബര്‍ പോലും വാങ്ങാനോ വില്‍ക്കാനോ കഴിയാതെയുളള പ്രതിസന്ധിയിലാണ് ഇവര്‍. വില തുടര്‍ച്ചയായി ഇടിയുന്നത് ടയര്‍ ലോബിക്ക് റബര്‍ നല്‍കുന്ന വന്‍കിട സ്‌റ്റോക്കിസ്റ്റുകളെയും ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. തുലാമഴയും, ന്യുനമര്‍ദവും മൂലം രണ്ടാഴ്ചയിലേറെയായി ടാപ്പിംഗ് മുടങ്ങിയിരിക്കുന്നതിനാല്‍ ന്യായമായും റബര്‍ വിലയില്‍ ഈയാഴ്ചയില്‍ … Continue reading "റബറിന് വ്യാപാര മാന്ദ്യം ; കര്‍ഷകര്‍ ആശങ്കയില്‍"

LIVE NEWS - ONLINE

 • 1
  39 mins ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  4 hours ago

  ശബരിമല കത്തിക്കരുത്

 • 3
  4 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  6 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  6 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  6 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  7 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള