കോട്ടയം: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് ക്ലിഫ് ഹൗസിലേക്കാണ് പോയത്. നാളെ ക്ലിഫ് ഹൗസില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മൂന്ന് ദിവസത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മരുന്നുകള്‍ കൃത്യമായി കഴിക്കുവാനും പതിവായ വ്യായാമങ്ങള്‍ നടത്താനും ഭക്ഷണം ക്രമീകരിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെയാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
READ MORE