Wednesday, November 14th, 2018

    കോട്ടയം: രോഗിക്കു വേണ്ടി വാങ്ങിയ ഇഡ്ഡലിയില്‍ ചത്ത പല്ലി. കൊട്ടയം ജില്ലാ ആശുപത്രി നാലാം വാര്‍ഡില്‍ കിടക്കുന്ന രോഗിക്കുവേണ്ടി രാവിലെ ആശുപത്രിക്കു സമീപമുള്ള ഒരു കടയില്‍ നിന്ന് വാങ്ങിയ ഇഡ്ഡലിയിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ഇഡ്ഡലിയില്‍ കറുപ്പുനിറം കണ്ട് മുറിച്ചു നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ വാര്‍ഡില്‍ ഭക്ഷണം വാങ്ങിയ രോഗികള്‍ കൂട്ടത്തോടെ ഭക്ഷണം ഉപേക്ഷിച്ചു. ഫുഡ് ഇന്‍സ്‌പെക്്ടര്‍ക്ക് പരാതി നല്‍കാന്‍ കാത്തിരിക്കുകയാണ് രോഗി.    

READ MORE
പാലാ: ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ സഹോദര പുത്രനടക്കം രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. പ്ലാശനാല്‍ സ്വദേശികളായ ആഷ്‌ലി ഡേവിസ് ചാര്‍ളി(17) അരുണ്‍ ജോസ് (17) എന്നിവരാണ് മരിച്ചത്. പാല ഭരണങ്ങാനത്ത് ഇവര്‍ സഞ്ചരിച്ച ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ സഹോദരപുത്രനാണ് ആഷ്‌ലി. കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഒന്നാം ഏകദിനമത്സരം കാണാന്‍ പോവുകയായിരുന്നു ഇരുവരും.  
കോട്ടയം: അമിതവേഗത്തിലെത്തിയ കാര്‍ ഓട്ടോയിലും ബൈക്കിലുമിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ഓട്ടേ്രൊഡെവര്‍ ആര്‍പ്പൂക്കര പനമ്പാലം സ്വദേശി മോന്‍ (34), ബൈക്ക് യാത്രികന്‍ ഒളശ സ്വദേശി രമേശന്‍ (43) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു നാലിന് കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ ചുങ്കം പാലത്തിനു സമീപമായിരുന്നു അപകടം. വാരിശ്ശേരിയില്‍ നിന്നു കോട്ടയം ഭാഗത്തേക്കു വന്ന സാന്‍ട്രോ കാര്‍ എതിരേ വന്ന ഓട്ടോയിലും ഓട്ടോ പിന്നിലുണ്ടായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ നടപ്പാതയിലേക്ക് … Continue reading "വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്"
കോട്ടയം: ക്‌നാനായ സമുദായം വിവിധ രംഗങ്ങളില്‍ നടത്തിവരുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ കോട്ടയം ഇടക്കാട്ട് ഫൊറോനയുടെ കണ്‍വന്‍ഷനും പ്രവര്‍ത്തനോദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്‌നാനായ സമുദായത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐക്യബോധം, രാഷ്ട്ര വികസന കാര്യങ്ങളില്‍ പുലര്‍ത്തുന്ന ഉയര്‍ന്ന ധാര്‍മികബോധം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം സമൂഹം താല്‍പര്യത്തോടെയാണു വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന പ്രസിഡന്റ് സാജു കല്ലുപുരക്കല്‍ അധ്യക്ഷത വഹിച്ചു.
        കോട്ടയം: കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പി.സി. ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്ന യോഗം ഉപേക്ഷിച്ചച്ചതാണ് പ്രശ്‌നം വീണ്ടും പുകയാന്‍ ഇടയാക്കിയത്. ഇന്നു മൂന്നംഗ സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും സമിതിയില്‍ പങ്കെടുക്കില്ലെന്ന് പി.ജെ. ജോസഫ് അറിയിച്ചതിനെത്തുടര്‍ന്ന് യോഗം ഉപേക്ഷിക്കുകയായിരുന്നു. നേരത്തേ ജോര്‍ജിനെതിരേ നടപടിയെടുക്കില്ലെന്ന് കെ.എം. മാണി വ്യക്തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് പി.ജെ. ജോസഫ് … Continue reading "യോഗം മാറ്റി; കേരളാകോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു"
കോട്ടയം: മദ്യലഹരിയിലെത്തി വഴക്കുണ്ടാക്കിയ പിതാവിനെ മകള്‍ തലക്കടിച്ചു കൊന്നു. കോട്ടയം മുണ്ടക്കയം മടുക്ക സ്വദേശി പനച്ചിക്കല്‍ സോമന്‍ ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ മകനെ സോമന്‍ ഉപദ്രവിക്കുന്നതു കണ്ടതാണ് സംഭവത്തിന് കാരണമത്രെ.
കോട്ടയം: എസ്.എസ്എല്‍.സി. ഉള്‍പ്പെടെ പരീക്ഷാഭവന്‍ നടത്തുന്ന മറ്റു പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ പിഴവുകള്‍ പരിഹരിച്ചു നല്‍കുന്നതിന് സ്‌പെഷല്‍ അദാലത്ത് സംഘടിപ്പിക്കും. 23ന് രാവിലെ 10 മുതല്‍ എം.ടി. സെമിനാരി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അദാലത്ത്. ജനനത്തീയതിയിലെ പിഴവ്, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പേര്, ജനനസ്ഥലം, ജാതി, മതം, ആണ്‍/പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം തുടങ്ങിയവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ്/ട്രിപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ആദ്യമായി പത്താംതരം പരീക്ഷ എഴുതിയ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഖേനയാണ് അപേക്ഷകള്‍ അദാലത്തില്‍ സമര്‍പ്പിക്കേണ്ടത്. … Continue reading "പരീക്ഷാ സര്‍ട്ടിഫിക്കറ്റിലെ പിഴവുകള്‍ തിരുത്താന്‍ സ്‌പെഷല്‍ അദാലത്ത്"
കോട്ടയം: കുട്ടികളോടും അവരുടെ പ്രശ്‌നങ്ങളോടും നെഹറു സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തെ ലോകനേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാക്കി മാറ്റിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയസമീപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചാച്ചാജി ട്രോഫി ചിത്രരചനാ മത്സരങ്ങളുടെയും ചാച്ചാജി വേഷമത്സരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ബാലജനവേദി ജില്ലാ ചെയര്‍മാന്‍ സാബു മാത്യു അധ്യക്ഷതവഹിച്ചു.

LIVE NEWS - ONLINE

 • 1
  6 mins ago

  കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

 • 2
  17 mins ago

  ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

 • 3
  25 mins ago

  വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

 • 4
  27 mins ago

  ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

 • 5
  39 mins ago

  കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

 • 6
  49 mins ago

  ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

 • 7
  2 hours ago

  പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

 • 8
  17 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 9
  18 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍