Tuesday, November 20th, 2018

കോട്ടയം: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചു. മടുക്കുംമൂട് കാര്‍ത്തികപ്പള്ളി സേവ്യര്‍ ചാക്കോ(പാപ്പച്ചന്‍)യുടെ വീട്ടില്‍ നിന്നാണ് 47 പവനും പത്ത് ലക്ഷം രൂപയും മോഷണം പോയത്. നഗരത്തിലെ ലോഡ്ജുകളില്‍ താമസിച്ച് പകല്‍ വീടും പരിസര പ്രദേശങ്ങളും നോക്കിവച്ച് രാത്രിയില്‍ മോഷണം നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പോലീസിന്റെ രാത്രികാല പട്രോളിംഗ് കൂടുതല്‍ സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

READ MORE
            കോട്ടയം: മറ്റുള്ളവര്‍ നമുക്കൊപ്പം ജീവിച്ചിരിക്കുന്നുവെന്നു മനസിലാക്കുന്നതാണ് ഏറ്റവും വലിയ സംസ്‌കാരമെന്നും മറ്റുള്ളവരെ അറിയാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസമെന്നും നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നാലാം വാര്‍ഷികത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകം തനിക്കു തരുന്ന ന•കള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശിവഗിരി മഠാധിപതി … Continue reading "ലോകം തരുന്ന നന്മകള്‍ മറ്റുള്ളവര്‍ക്ക് പകരണം : മമ്മൂട്ടി"
കോട്ടയം: എസ്.ബി.ടി. കുറുപ്പന്തറ ശാഖയില്‍ തീപിടിത്തം. കാഷ് കൗണ്ടറും കമ്പ്യൂട്ടറുകളും കത്തിനശിച്ചു. തീ പടരുന്നത് തടയാനായതിനാല്‍ വന്‍നാശം ഒഴിവായി. കുറുപ്പന്തറ മണ്ണാറപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലാണ് തീ പിടുത്തമുണ്ടായത്. മണ്ണാറപ്പാറ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി റോഡ് അലങ്കരിച്ചുകൊണ്ടിരുന്നവരാണ് ബാങ്കിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ടത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെനേരം പണിപ്പെട്ടാണ് അപകടം ഒഴിവാക്കിയത്. കാഷ് കൗണ്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കൗണ്ടറിലെ കമ്പ്യൂട്ടറുകളും നോട്ടെണ്ണല്‍ യന്ത്രവും നശിച്ചു. ബാങ്കിനുള്ളിലെ വയറിംഗും നശിച്ചിട്ടുണ്ട്. ലോക്കര്‍ റൂമിലേക്കും മറ്റു കൗണ്ടറുകളിലേക്കും … Continue reading "എസ്.ബി.ടിയില്‍ തീപിടിത്തം"
കോട്ടയം: മോഷ്ടാവെന്ന സംശയത്തില്‍ യുവാവ് പോലീസ് പിടിയില്‍. മുട്ടുചിറ സ്വദേശിയായ യുവാവാണ് വ്യാഴാഴ്ച രാത്രി ശാന്തിപുരം റോഡരികില്‍നിന്ന് പിടിയിലായത്. ഇയാളുടെ ബൈക്ക് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നു നാട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ ബൈക്കില്‍നിന്നു മൂന്നു മൊബൈല്‍ ഫോണും ഒരു മോതിരവും കത്തിയും ലഭിച്ചു. പോലീസ് സംഘം ഏറെ സമയം ബൈക്കിന്റെ ഉടമയെ കാത്ത് ഉറക്കമളച്ചിരുന്നെങ്കിലും ഇയാള്‍ എത്തിയില്ല. പുലര്‍ച്ചെ ബൈക്ക് അന്വേഷിച്ച് എത്തിയ ഇയാള്‍ ബൈക്ക് കാണാനില്ലെന്നും … Continue reading "സശയം ; യുവാവ് പിടിയില്‍"
കോട്ടയം: കാന്താരി മുളക് വിലയില്‍ വന്‍ കുതിപ്പ്. കിലോയ്ക്കു 250 രൂപക്ക് വിറ്റിരുന്ന മുളകിന് ഇപ്പോള്‍ 300 രൂപയാണ് വില. ആവശ്യക്കാരേറിയതും കിട്ടാനില്ലാത്തതുമാണു വില എരിവേറിയതാകാന്‍ കാരണം. കൊളസ്‌ട്രോളിനു കാന്താരി നല്ലതാണെന്ന പ്രചാരണമുണ്ടായതും ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. നാട്ടിന്‍പുറങ്ങളിലെ കര്‍ഷകരാണു കാന്താരിയുടെ ഉല്‍പാദകര്‍. നേരത്തേ നാട്ടിന്‍ പുറങ്ങളിലും മറ്റും കാന്താരി വ്യാപകമായിരുന്നുവെങ്കിലും ഇപ്പോള്‍ എണ്ണം കുറഞ്ഞിരിക്കുകയാണ്. നിലവില്‍ തമിഴ്‌നാട്ടിലും മേഘാലയയിലുമാണ് കാന്താരി കൂടുതലായുളളത്. മുളകുവര്‍ഗത്തിലെ ഏറ്റവും കുഞ്ഞനാണെങ്കിലും എരിവ് ഏറ്റവും കൂടുതലുള്ളതു കാന്താരിമുളകിനാണ്. വെള്ള, പച്ച, നീല … Continue reading "കാന്താരി മുളകിന് വിലകുതിക്കുന്നു"
കോട്ടയം: ആനത്താവളം നാടിന് ഭീഷണിയാവുന്നു. തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലാണ് ജനജീവിതത്തിന് ദുരിതം വിതയ്ക്കുന്ന ആനത്താവളത്തിനെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ചത്. എരുമേലി ടൗണില്‍ സെന്റ് തോമസ് ജംക്ഷന് സമീപം ജനനിബിഡമായ ആമക്കുന്നിന്റെ അടിവാരത്തില്‍ എരുമേലികാഞ്ഞിരപ്പള്ളി പാതക്ക് അരികിലായാണ് നാടുവിറപ്പിക്കുന്ന കൊലകൊമ്പന്‍മാരെ പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളില്‍ പെടുകയും പിണങ്ങിയോടുകയും പാപ്പാന്‍മാരെ കൊലപ്പെടുത്തുകയും ചെയ്ത ആനകളാണ് താവളത്തിലെ അന്തേവാസികളില്‍ ഏറെയും. അക്രമാസക്തരായ ആനകളെ മാര്‍ക്കറ്റ് വിലയുടെ പകുതിയില്‍ താഴെ വില്ക്ക് വാങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ഇത്തരം ആനകളെ … Continue reading "നാടിന്റെ ഉറക്കം കെടുത്തി ആനത്താവളം"
കോട്ടയം: ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നു വര്‍ഷത്തിനിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനു മാതൃകയാണന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി നിര്‍മിച്ച ഗ്രാമപഞ്ചായത്ത് ഓഫിസ് മന്ത്രി എം.കെ. മുനീറും ഹോമിയോ ആശുപത്രിയും ഹൈമാസ്റ്റ് ലൈറ്റും ജോസ് കെ. മാണി എംപിയും ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഉല്‍പ്പന്ന വിപണനകേന്ദ്രം, പകല്‍വീട്, ടൗണ്‍ കുടിവെള്ള പദ്ധതി എന്നിവയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പ്ലാക്കിത്തൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. … Continue reading "ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് മാതൃക : മന്ത്രി തിരുവഞ്ചൂര്‍"
  പാലാ: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. അടിച്ചിറ പുതുപറമ്പില്‍ ഷാജിയുടെ മകന്‍ ബിച്ചു (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30-ന് പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കല്‍ ഇന്ത്യ ഫാക്ടറിക്കു സമീപമായിരുന്നു അപകടം. ഐസിഐസിഐ ബാങ്കിലെ സെയില്‍സ് വിഭാഗം ഉദ്യോഗസ്ഥനാണ് ബിച്ചു.  

LIVE NEWS - ONLINE

 • 1
  13 mins ago

  കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

 • 2
  16 mins ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 3
  47 mins ago

  ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

 • 4
  1 hour ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 5
  1 hour ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 6
  1 hour ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 7
  2 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 8
  2 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  3 hours ago

  ഫഹദിന്റെ നായികയായി സായി പല്ലവി