Sunday, July 21st, 2019

കോട്ടയം: നിലവിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എതിരു നില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വഴിയില്‍ തടയുമെന്നു ബാര്‍ തൊഴിലാളി യൂണിയന്‍ (കെടിയുസി-എം) ജില്ലാ കമ്മിറ്റി. പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.സി. ദേവസ്യ ഉദ്ഘാടനം ചെയ്തു. ടോമി മൂലയില്‍, അഡ്വ. ജോബി കുറ്റിക്കാട്ട്, സിബി നരിക്കുഴി, സത്യന്‍കുമാര്‍, ശശിധരന്‍, പ്രദീപ്കുമാര്‍, ഗോപിനാഥന്‍, പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.  

READ MORE
കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളവരെ പോലീസ് സംരക്ഷിക്കുന്നതായി ബി.ജെ.പി. കുമരകം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനു തലേന്നു പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി ബി.ജെ.പി.സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകനായ കരിവേലില്‍ സതീഷിന് വെട്ടേറ്റത്. പിടിയിലായ മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ ഇപ്പോള്‍ റിമാന്റിലാണ്. മുഖ്യ പ്രതിസ്ഥാനത്തുള്ള വിജയപ്പന്‍ വേലച്ചേരി, പ്രശാന്ത് കടമ്പനാട്, പ്രദീപ് ലക്ഷംവീട് എന്നിവര്‍ പോലീസിന്റെ ഒത്താശയോടെ ഒളിവില്‍ കഴിയുകയാണെന്നു കുമരകം തെക്കുംകരയില്‍ രാഷ്ട്രീയ സ്വയം സേവകസംഘവും ബി.ജെ.പി. കുമരകം പഞ്ചായത്ത് കമ്മിറ്റിയും … Continue reading "ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിയ പ്രതികളെ സംരക്ഷിക്കുന്നു: ബിജെപി"
കോട്ടയം: ഒന്നരക്കിലോ ഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍. കമ്പം ഉത്തമപുരം തേവര്‍ തെരുവില്‍ പിച്ച മണി(43), മൂലവട്ടം കുന്നുംപള്ളി ഭാഗത്ത് തൈപ്പറമ്പില്‍ തോമസ് (ജോസഫ്49) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്ന 1150 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെ പാമ്പാടി ഒമ്പതാം മൈലില്‍ കുമളിയില്‍ നിന്നും കോട്ടയത്തേക്കു വരികയായിരുന്ന സ്വകാര്യബസ് … Continue reading "കഞ്ചാവ് ; രണ്ടംഗസംഘം പിടിയില്‍"
കോട്ടയം : ആശുപത്രിക്കു മുന്‍പിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്‍പിലെ തോട്ടിലാണു ലോറിയിലെത്തിയ സംഘം കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്. അര്‍ധരാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനം നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നു നഗരസഭ കൗണ്‍സിലര്‍ അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. വാഹനത്തിനുള്ളില്‍ കക്കൂസ് മാലിന്യമാണെന്നും, ആളൊഴിഞ്ഞ പ്രദേശത്തു മാലിന്യംതള്ളാന്‍ എത്തിയതാണെന്നും ഡ്രൈവര്‍ സമ്മതിച്ചതോടെ … Continue reading "കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി"
        തലയോലപ്പറമ്പ്: ചാടും തവള… പറക്കുന്ന തവള… ആരും അതിശയിക്കണ്ട, വേണ്ടിവന്ന തവളയും പറക്കും. ചേമ്പാല ഖദീജാ മന്‍സില്‍ മജീദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പറക്കുന്ന തവളയെത്തിയത്. കണ്ടവരെല്ലാവരും അതിശയിച്ചിരിക്കുകയാണ്. മജീദിന്റെ മകന്‍ മുഹമ്മദ് ആഷിഖ് മജീദും സഹപാഠി മണ്‍സൂര്‍ മജീദുമാണ് ആദ്യം തവളയെ കാണുന്നത്. പച്ചനിറത്തിലുള്ള തവളയുടെ വിരലുകള്‍ മുഴുവന്‍ ചുവന്ന നിറത്തിലുള്ളതാണ്. പറന്നുനടക്കുന്ന തവളയുടെ വിവരം നാടാകെ പാട്ടായിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് മജീദിന്റെ വീട്ടിലേക്കെത്തുന്നത്. ദ്വാരമിട്ട പ്ലാസ്റ്റിക് പാത്രത്തിലാണ് ഇതിനെ സൂക്ഷിച്ചിരിക്കുന്നത്. … Continue reading "ചാടും തവള… പറക്കുന്ന തവള…"
കോട്ടയം: കാഞ്ഞിരപ്പള്ളി സബ് ജയിലില്‍ മോഷണക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മൂര്‍ഖന്‍ ജോസ് എന്ന ജോസാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
        കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കപ്പാട് മൂന്നാം മൈലില്‍ റബര്‍ തോട്ടമുടമ കുത്തേറ്റു മരിച്ചു. റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് തോട്ടം ഉടമ കുത്തേറ്റു മരിച്ചത്. കാഞ്ഞിരപ്പള്ളി കപ്പാട് ജോസഫ് ജെ ഞാവള്ളി (60)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യയും മക്കളുമുള്‍പ്പടെ നാല് പേര്‍ക്കു കുത്തേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. വീട്ടിലെ ജോലിക്കാരനായ ബിജു എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധമുണ്‌ടെന്നു സംശയിക്കുന്ന കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം … Continue reading "റബര്‍ തോട്ടമുടമ കുത്തേറ്റു മരിച്ചു"
കോട്ടയം: കഞ്ചാവുമായി ആര്‍പ്പൂക്കര സ്വദേശിപിടിയില്‍. ആര്‍പ്പൂക്കര പ്രവീണ്‍നിവാസില്‍ സന്തോഷ് തോമസ് (ഉപ്പന്‍ സന്തോഷ് 43) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരില്‍ ഒരാളായ സന്തോഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണു കഞ്ചാവ് വില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് ഒരാഴ്ചയായി ഷാഡോ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ സ്‌കൂളും പരിസരവും നിരീക്ഷണത്തിലായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചെറുപൊതി കഞ്ചാവുമായി സന്തോഷ് എത്തിയതായി വിവരം ലഭിച്ച് വെസ്റ്റ് എസ്‌ഐ ടി.ആര്‍. ജിജു ഷാഡോ … Continue reading "കഞ്ചാവുമായി പിടിയില്‍"

LIVE NEWS - ONLINE

 • 1
  5 hours ago

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  6 hours ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 3
  9 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 4
  14 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 5
  14 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 6
  16 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 7
  18 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 8
  1 day ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 9
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍