Wednesday, July 17th, 2019

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട ടാറ്റാ സുമോ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചതിനു ശേഷം മരത്തിലിടിച്ചുനിയന്ത്രണംവിട്ട ടാറ്റാ സുമോ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3.45ന് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപമാണ് അപകടം. അടൂര്‍ റോസ് ഗാര്‍ഡനില്‍ അനറ്റ് (34), ലീന (64), വിജയഘോഷ് (28), ലെവിന്‍ (രണ്ട്), രഞ്ജിത്ത് (35), എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ MORE
കോട്ടയം: നഗരത്തിലും മാടപ്പള്ളി മോസ്‌കോയിലുമായി രണ്ടു കടകളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ 1380 പാ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു രണ്ട് കട ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മോസ്‌കോ മുളകുപാടം സ്‌കറിയ(67), ചങ്ങനാശേരി ബേബി സ്‌റ്റോഴ്‌സ് ഉടമ അനീഷ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം എസ്‌ഐ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
      മുണ്ടക്കയം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. എരുമേലി തുമരംപാറ കോയിക്കല്‍ക്കാവ് സ്വദേശി ചീരംചേമ്പില്‍ സാജന്‍ മത്തായി(40)യാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പുഞ്ചവയല്‍ രണ്ടുസെന്റ് കോളനിയിലുള്ള ഇസ്രായേല്‍ പെന്തക്കോസ്ത് ദൈവസഭയിലെ പാസ്റ്ററാണ് സാജന്‍. ഫിബ്രവരി 22, 23, 24 തിയ്യതികളില്‍ സഭയുടെ വാര്‍ഷികത്തോടനുബന്ധിച്ച് പുഞ്ചവയലിലെ ചര്‍ച്ചിന് സമീപമുള്ള മൈതാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കണ്‍വെന്‍ഷന്റെ ആദ്യ ദിവസം പരിചയപ്പെട്ട പെണ്‍കുട്ടിയെ അടുത്തദിവസം മൈതാനത്തിന് … Continue reading "പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം; പാസ്റ്റര്‍ അറസ്റ്റില്‍"
കോട്ടയം: കഞ്ചാവ് കേസിലെ പ്രതിക്ക് നാലു മാസം കഠിന തടവും പതിനായിരം രുപ പിഴയും. കടുത്തുരുത്തി കൊടുകുത്തിയേല്‍ അജിയെയാണ് വൈക്കം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് ഹാജരായി.
        കോട്ടയം:  പോലീസിലെ എല്ലാ അംഗങ്ങള്‍ക്കും സേനയിലെ എല്ലാ മേഖലകളിലും സേവനം ഉറപ്പാക്കുംവിധം സ്ഥലംമാറ്റവും സ്ഥാനമാറ്റവും പുനക്രമീകരിക്കുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം സംസ്ഥാന ചീഫ് സെക്രട്ടറിക്കു കൈമാറി. പൊലീസില്‍ ചില വിഭാഗങ്ങളില്‍ ചിലര്‍ കുത്തകപോലെ വര്‍ഷങ്ങളായി ജോലിചെയ്യുന്നതും ചിലര്‍ക്കു തങ്ങളുടെ കഴിവു പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്ഥലത്തു വര്‍ഷങ്ങളായി തുടരേണ്ടിവരുന്നതും സേനയുടെ കാര്യക്ഷമതയെയും തൊഴില്‍പരമായ വൈദഗ്ധ്യത്തെയും നശിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഡിജിപിയുടെ റിപ്പോര്‍ട്ട്. ഏതു സ്ഥലത്തും തസ്തികയിലും കുറഞ്ഞതു രണ്ടുവര്‍ഷം സേവനമനുഷ്ഠിക്കാന്‍ അവസരമൊരുക്കണമെന്നും … Continue reading "പോലീസിലെ സ്ഥലംമാറ്റവും സ്ഥാനമാറ്റവും പുനക്രമീകരിക്കുന്നു"
  കോട്ടയം: ചുഴലിക്കൊടുങ്കാറ്റില്‍ ഉഴവൂര്‍ മേഖലയില്‍ വ്യാപക നഷ്ടം. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റപ്പള്ളിക്കുന്നേല്‍ എം.എം. തോമസ്, കുഴിപ്പള്ളില്‍ ഏലിയാമ്മ, ആക്കമ്യാലില്‍ മണി എന്നിവരുടെ വീടുകള്‍ക്കു മുകളിലും പെരുവക്കാട്ട് ലോഡ്ജിനും മുകളിലാണ് മരങ്ങള്‍ കടപുഴകി വീണത്. ഉഴവൂരിലെ വൃദ്ധസദനത്തിന്റെ മേല്‍ക്കൂരയിലേക്കു വന്‍വൃക്ഷം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. മേഖലയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ഉഴവൂര്‍മോനിപ്പള്ളി റോഡിലുണ്ടായ ഗതാഗതം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് പുനസ്ഥാപിച്ചത്.
കോട്ടയം: കാറ്റിലും മഴയിലും ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു ധനമന്ത്രി കെ.എം. മാണി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കുറവിലങ്ങാട്, കാണക്കാരി, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, കടപ്ലാമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണു നാശനഷ്ടങ്ങള്‍ കൂടുതലായുണ്ടായത്. ധാരാളം വീടുകളും കൃഷിസ്ഥലങ്ങളും നശിച്ചു. കാര്‍ഷികമേഖലയിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടു. കുറവിലങ്ങാട്, കാണക്കാരി, മരങ്ങാട്ടുപള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും വീടും കൃഷിയും … Continue reading "നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം: മന്ത്രി മാണി"
കോട്ടയം: നിലവിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ എതിരു നില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വഴിയില്‍ തടയുമെന്നു ബാര്‍ തൊഴിലാളി യൂണിയന്‍ (കെടിയുസി-എം) ജില്ലാ കമ്മിറ്റി. പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.സി. ദേവസ്യ ഉദ്ഘാടനം ചെയ്തു. ടോമി മൂലയില്‍, അഡ്വ. ജോബി കുറ്റിക്കാട്ട്, സിബി നരിക്കുഴി, സത്യന്‍കുമാര്‍, ശശിധരന്‍, പ്രദീപ്കുമാര്‍, ഗോപിനാഥന്‍, പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.  

LIVE NEWS - ONLINE

 • 1
  1 hour ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 2
  4 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 3
  4 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 4
  5 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 5
  7 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 6
  7 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 7
  7 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 8
  8 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 9
  8 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി