Friday, April 26th, 2019

കോട്ടയം: മുഖംമൂടി ധാരി വ്യാപാരിയെ ആക്രമിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. പുതുപ്പള്ളി ഇരവിനല്ലൂര്‍ പാലത്തിങ്കല്‍ ഗിരീഷിനാണു കഴിഞ്ഞ ദിവസം രാത്രി 11ന് ആക്രമമേല്‍ക്കേണ്ടി വന്നത്. അലുമിനിയം ഫാബ്രിക്കേഷന്‍ ഉപകരണം വിതരണം ചെയ്യുന്ന ഗിരീഷ് വീടിനോടു ചേര്‍ന്നുള്ള ഓഫിസ് മുറിയില്‍ പണം തിട്ടപ്പെടുത്തി ബാഗില്‍ വെക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഓഫിസ് മുറിയുടെ പിന്‍വാതിലിലൂടെ അകത്തുകടന്ന മുഖംമൂടിധാരി കസേരയില്‍ ഇരിക്കുകയായിരുന്ന ഗിരീഷിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നില്‍ ചെറിയ മുറിവുണ്ട്. തുടര്‍ന്ന് കത്തി കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തി പണം അടങ്ങിയ … Continue reading "വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം"

READ MORE
കോട്ടയം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഏപ്രില്‍ എട്ടുമുതല്‍ പത്തുവരെ സമ്പൂര്‍ണ്ണ മദ്യനിരോധം ഏര്‍പ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ കളക്ടര്‍ അജിത്ത് കുമാര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ജില്ലയില്‍ മദ്യത്തിന്റെ സൂക്ഷിപ്പും വില്പനയും പാടില്ല. ഹോട്ടലുകളിലും ക്ലബ്ബുകളിലും പൊതുസ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധമുണ്ട്.
കടുത്തുരുത്തി: ബബസില്‍ വൃദ്ധനു നേരേ സാമൂഹികവിരുദ്ധരുടെ ആക്രമണം. പരുക്കേറ്റ വൃദ്ധനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കുറുപ്പന്തറ കവലയില്‍ ആക്രമണം നടത്തിയ യുവാക്കളുടെ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസിനു കൈമാറി. മറ്റു മൂന്നുപേരും ഓടി രക്ഷപെട്ടു. കൂലിത്തല്ലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന ഗുണ്ടാസംഘത്തില്‍പെട്ടവരാണ് ആക്രമണം നടത്തിയവരെന്നു നാട്ടുകാര്‍ ആരോപിച്ചു. പാലായില്‍നിന്നും വൈക്കത്തേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനാണു മര്‍ദനമേറ്റത്.
ചങ്ങനാശേരി : സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ആറടി മണ്ണില്‍ കുഴിച്ചിടാനുള്ള അവസരമാണ് കേരള ജനതയ്ക്കു ലഭിച്ചിരിക്കുന്നതെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി പറഞ്ഞു. അവര്‍ ഇടതുപക്ഷത്തു നിന്ന് അകന്നു കഴിഞ്ഞു എന്നും ആന്റണി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുന്നയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയ വോട്ടുകള്‍ കൊണ്ടു മാത്രമല്ല വിജയിക്കുന്നത്. നിഷ്പക്ഷ വോട്ടര്‍മാരാണു വിജയം നിശ്ചയിക്കുന്നതും അദ്ദേഹം പറഞ്ഞു.
        കോട്ടയം: ചാവറയച്ചനും ഇനി വിശുദ്ധ പദവിയിലേക്ക്, ഭാരത കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് കേരളാ കത്തോലിക്കാ സഭയ്ക്കും കോട്ടയത്തെ വിശ്വാസ സമൂഹത്തിനും ഇത് പുണ്യമുഹൂര്‍ത്തം. നാളുകളായി വിശ്വാസികള്‍ കാത്തിരുന്ന വാര്‍ത്ത ഇന്നലെ ഉച്ചകഴിഞ്ഞ് അറിഞ്ഞതു മുതല്‍ മാന്നാനത്തേക്ക് വിശ്വാസി പ്രവാഹം. 1986 ഫെബ്രുവരി രണ്ടിന് കോട്ടയത്ത് കത്തോലിക്കാ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതു മുതല്‍ ഈ പുണ്യപദവിയ്ക്കായി കാത്തിരിക്കുകയായിരുന്നു വിശ്വാസികള്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കു പിന്നാലെ ചാവറയച്ചനും … Continue reading "ചാവറയച്ചനും വിശുദ്ധപദവിയിലേക്ക്"
      കോട്ടയം: ടി.പി. വധക്കേസ് അന്വേഷണം സി.ബി.ഐയെകൊണ്ട് ഏറ്റെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് സി.പി.എമ്മുമായ ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമായാണന്ന് കെ.കെ. രമ. അന്വേഷണം പി. മോഹനനില്‍ നിര്‍ത്തിയതുതന്നെ ആദ്യ ഘട്ട ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇപ്പോള്‍ അതു കൂടുതല്‍ വ്യക്തമാക്കികൊണ്ടാണ് സി.ബി.ഐയെ അന്വേഷണം ഏറ്റെടുപ്പിക്കാന്‍ ഉദാസീനത കാട്ടുന്നത്. ജനങ്ങള്‍ക്ക് ഈ ഒത്തു തീര്‍പ്പ് രാഷ്ട്രീയം മനസിലാകുന്നുണ്ട്. അതുകൊണ്ടു തന്നെ രണ്ടു മുന്നണികളുമല്ലാത്ത ഒരു ജനാധിപത്യ ബദലാവും ഈ തെരഞ്ഞടുപ്പില്‍ മുന്നിലെത്തുക. വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളില്‍നിന്ന് … Continue reading "വിഎസിനെ അവസരവാദിയെന്നു വിളിച്ചാല്‍ തെറ്റു പറയാനാവില്ല: രമ"
      കോട്ടയം: ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ മറവില്‍ 25 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നിലവാരമില്ല എന്ന പേരില്‍ ചെറുകിട ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പിന്നില്‍ വിലപേശല്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയാറാണ്. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കുമിത്. കോട്ടയത്ത് ജോസ്.കെ മാണി തോല്‍ക്കും. അതോടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് … Continue reading "ബാര്‍ ലൈസന്‍സിന്റെ മറവില്‍ 25 കോടിയുടെ അഴിമതി: കോടിയേരി"
      കോട്ടയം: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ടി.പി വധ ഗൂഢാലോചനക്കേസ് ഏറ്റെടുക്കാതിരിക്കാന്‍ സിബിഐക്കു പറ്റില്ലന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ ഇക്കാര്യം പറയാന്‍ സിബിഐക്കു കഴിയൂ എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് അന്വേഷിച്ച ടി.പി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ലന്ന് കഴിഞ്ഞദിവസം സിബിഐ വക്താവ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേസ് സിബിഐയെക്കൊണ്ട്് ഏറ്റെടുപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്. കേസ് അന്വേഷിക്കാന്‍ കഴിയില്ലന്ന കാര്യം … Continue reading "ടി.പി വധക്കേസ് സിബിഐക്ക് തള്ളാനാവില്ല: തിരുവഞ്ചൂര്‍"

LIVE NEWS - ONLINE

 • 1
  40 mins ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 2
  2 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 3
  3 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 4
  3 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 5
  3 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 6
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 7
  4 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  4 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

 • 9
  5 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു