Sunday, July 21st, 2019

കോട്ടയം: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ റെയ്ഡില്‍ ഇതുവരെ 26 പേരെ അറസ്റ്റുചെയ്തുകഴിഞ്ഞു. 59 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈ.എസ്.പി. സുനില്‍കുമാര്‍ എ.യു.വിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ റെയ്ഡ് നടക്കുന്നത്. 11ന് ആരംഭിച്ച റെയ്ഡില്‍ ഇതുവരെ 18,80,850 രൂപ പിടിച്ചെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായി പണമിടപാടുകളും ചിട്ടികളും നടത്തുന്നവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി നേരിടണമെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

READ MORE
കോട്ടയം: അനധികൃത പണമിടപാട് നടത്തിയ ഒരാള്‍ സകൂടി പിടിയില്‍. തോട്ടക്കാട് പരിയാരം ചക്കന്‍ചിറ പാലകുളത്ത് കാണാപറമ്പില്‍ രാജന്‍ കെ. മാത്യു (51)വിനെയാണ് വാകത്താനം പോലീസ് പിടികൂടിയത്. വിവിധ ബാങ്കുകളുടെ ചെക്ക് ലീഫുകളും പ്രോമിസറി നോട്ടുകളും റവന്യു സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട വെള്ളപ്പേപ്പറുകളും കണ്ടെടുത്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വാകത്താനം സിഐ എം.എം. സ്റ്റാന്‍ലിന്‍, എസ്‌ഐ വി.കെ. ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.
കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ആനുകൂല്യം നിഷേധിച്ച സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി. അവധികാലത്ത് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്ന് മേലധികാരികളുടെ നിര്‍ദേശമുണ്ട്. എന്നാല്‍ പല സ്വകാര്യ ബസുകളും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാആനുകൂല്യം നല്‍കിയിരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസിന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് കരീമിന്റെയും നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നിഷേധിക്കുന്നതായി കണ്ടെത്തുകയും ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കകയുമായിരുന്നു. ചേനപ്പാടി കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ടകാഞ്ഞിരപ്പള്ളി റൂട്ടുകളിലോടുന്ന നാല് ബസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം നിഷേധിച്ച ബസുകള്‍ക്കെതിരെ നടപടി"
    കോട്ടയം: കേന്ദ്രത്തിലെ ഭരണവിരുദ്ധ തരംഗത്തിനിടയിലും കേരളത്തില്‍ യുഡിഎഫ് മികച്ച വിജയം നേടിയത് സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമാണെന്ന് മന്ത്രി കെ.എം. മാണി. കേന്ദ്രത്തിലെ യുപിഎയുടെ തോല്‍വി സമ്മതിക്കുന്നു. രാഷ്ട്രീയത്തില്‍ വിജയവും പരാജയവും സാധാരണമാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചുവരെഴുത്തില്‍ പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തണമെന്ന് കെ.എം. മാണി പറഞ്ഞു.  
കോട്ടയം: ബ്ലേഡ് മാഫിയകളുമായി സര്‍ക്കാരുംപോലീസും ഒത്തുകളിക്കുകയാണെന്നും യഥാര്‍ഥ മാഫിയകളെ പിടികൂടാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ചങ്ങനാശേരിയുടെ പ്രഥമ എംഎല്‍എയായിരുന്ന എ. എം. കല്യാണകൃഷ്ണന്‍ നായരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്യാണകൃഷ്ണന്‍ നായരുടെ ജീവിതം പുത്തന്‍ തലമുറയില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ ലോറിമറിഞ്ഞു നാലുപേര്‍ക്കു പരിക്ക്. ലോറി ഡ്രൈവര്‍ കോട്ടയം സ്വദേശി പി.ഒ. മാത്യു (57), ബാംബു ഫീഡിങ് സെക്ഷനിലെ ജീവനക്കാരും ഇറുമ്പയം സ്വദേശികളുമായ പി.ടി സാബു (52), പി.സി. മത്തായി (50), തൊട്ടൂര്‍ സ്വദേശി കെ,വി. കുര്യാക്കോസ് (52) എന്നിവര്‍ക്കാണു പരിക്കേറ്റത്. ലോറി ബ്രേക്കിടുന്നതിനിടയില്‍ മറിയുകയായിരുന്നു. കുര്യാക്കോസിനെ കമ്പനി ആശുപത്രിയിലും മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
      കോട്ടയം: കുറവിലങ്ങാടിനു സമീപം മോനിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ സ്വദേശികളായ റിന്‍സണ്‍ (24), രാജു (48) എന്നിവരാണു മരിച്ചത്.
കോട്ടയം: ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ കണ്ടക്ടറടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം-മെഡിക്കല്‍കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് തോമസ് ബസിലെ ഡ്രൈവര്‍ കുറവിലങ്ങാട് കുമ്പളാംകുഴി കെ.ആര്‍. സുജീഷിനാണ് മര്‍ദനമേറ്റത്. കോട്ടയം-ചെറുപുഷ്പം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹോളിമരിയ ബസിലെ കണ്ടക്ടര്‍ കൊച്ചുമോന്റെ (28) നേതൃത്വത്തിലാണ് ആക്രമണം. കൊച്ചുമോനെയും സുഹൃത്തുക്കളായ രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച സെന്റ് തോമസ് ബസ് സ്‌റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

 • 1
  2 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 2
  7 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 3
  8 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 4
  10 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 5
  11 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 6
  22 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 7
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 8
  1 day ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 9
  1 day ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു