Wednesday, September 26th, 2018

കോട്ടയം: കെവിന്‍ വധക്കേസില്‍ പോലീസില്‍ കീഴടങ്ങിയ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും സഹോദരന്‍ സാനു ചാക്കോയെയും രാവിലെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെന്ന വാര്‍ത്ത അറിഞ്ഞതോടെ ജനക്കൂട്ടം എത്തിക്കൊണ്ടേയിരുന്നു. ജനക്കൂട്ടവും മാധ്യമ പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷന് മുന്നില്‍ തമ്പടിച്ചിരുന്നെങ്കിലും ഇരുവരുടെയും മുഖംകാണാന്‍ പോലീസ് ആരെയും അനുവദിച്ചില്ല. സ്‌റ്റേഷനകത്ത കൂടി അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുമ്പോഴും മുഖം പോലീസ് മൂടിക്കെട്ടിയിരുന്നു. ഒടുവില്‍ ചാക്കോയെയും സാനുവിനെയും വൈകിട്ട് കീഴടങ്ങിയ മറ്റ് രണ്ടുപേരെയും മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴും തല മൂടിയിരുന്നു.

READ MORE
2.30ഓടെ സംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിക്കും. 3.30ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
കെവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത് വിദേശത്തുനിന്നെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തി.
കോട്ടയം: ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് നീനു പറയുന്നു. കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചത്. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്റെ കൂടെയേ ജീവിക്കൂവെന്നും കെവിനെ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു. അതോടെ … Continue reading "ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്ന് നീനു"
യുഡിഎഫ്, ബിജെപി, സി.എസ്.ഡി.എസ് ഹര്‍ത്താലിന് ആഹ്വനം ചെയ്തിരിക്കുന്നത്.
പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയി കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായി കാറ്റ് വീശുമെന്നും മുറിയിപ്പ്.
കെവിന്റെ ഭാര്യ നീനുവിനെ ശാരീരിക അവശതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

 • 1
  39 mins ago

  കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 2
  1 hour ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

 • 3
  1 hour ago

  തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

 • 4
  1 hour ago

  ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

 • 5
  2 hours ago

  നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

 • 6
  2 hours ago

  ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

 • 7
  2 hours ago

  പടിക്കല്‍ കലമുടച്ച് ഇന്ത്യ

 • 8
  3 hours ago

  വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

 • 9
  4 hours ago

  വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍