Friday, February 22nd, 2019

കോട്ടയം: കടുത്തുരുത്തി സ്വകാര്യ പണമിടപാടുകാരന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ റിമാന്‍ഡിലായി. മുഖ്യപ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ അമ്പലപ്പുഴ, പുന്നപ്ര സ്വദേശികളായ കിഴക്കേതയ്യില്‍ ആദര്‍ശ്(19), കൊങ്ങിണിപ്പറമ്പില്‍ അരുണ്‍കുമാര്‍(19) എന്നിവരെയാണ് വൈക്കം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുറുപ്പന്തറ സ്വദേശിയുടെ ഒപ്പമുണ്ടായിരുന്നവരെന്ന് സംശയിക്കുന്നവരാണ് ഇവര്‍.  

READ MORE
കോട്ടയം: ശക്തമായ ഇടിമിന്നലില്‍ വീടിന്റെ ഭിത്തികള്‍ തകര്‍ന്നു. ചെറുകര തൊട്ടുവയ്‌പ്പെല്‍ ടികെ രതീഷിന്റെ വീടാണ് തകര്‍ന്നുവീണത്. രതീഷിന്റെ അമ്മ രമണിയും ഭാര്യ പ്രിയയും രണ്ടുമക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. അവര്‍ പുറത്തേയ്‌ക്കോടിയതിനാല്‍ ദുരന്തം ഒഴിവായി. വീട്ടിലെ രണ്ടുമുറികളും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. രതീഷ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. റവന്യു വകുപ്പധികൃതരും വാര്‍ഡ് അംഗം രാജേഷും സ്ഥലത്തെത്തി പരിശോധന നടത്തി.
ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്
കോട്ടയം: സ്വകാര്യ പണമിടപാടുകാരനായ മധ്യവയസ്‌ക്കനെ വീടിനുള്ളില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുറുപ്പന്തറ ചിറയില്‍ സ്റ്റീഫന്‍ (61) നെ ആണു ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെ ഹാളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപെട്ടു നൂറുകണക്കിനാളുകളെയാണു പോലീസ് ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തത്. ലഭിച്ച മൊഴികളില്‍ സംശയം തോന്നുന്നവരുടെ മൊഴികള്‍ വീണ്ടും വിശദമായി പരിശോധിക്കുകയും ചിലരില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സംഭവം നടന്നു മൂന്നാം ദിവസത്തിലേക്കെത്തിയിട്ടും പ്രതികളെ കണ്ടെത്താന്‍ വൈകുന്നതു പോലീസിനും തലവേദനയാണ്. … Continue reading "മധ്യവയസ്‌ക്കന്റെ കൊല; അന്വേഷണം ഊര്‍ജിതമാക്കി"
കോട്ടയം: ചങ്ങനാശേരി കഞ്ചാവ് വില്‍പനയെക്കുറിച്ചു പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചവശനാക്കി ഒളിവില്‍ പോയ മൂന്നുപേര്‍ പിടിയില്‍. നാലുകോടി കാലായിപ്പടി സ്വദേശി ആരോമല്‍, തൃക്കൊടിത്താനം കൈലാത്തുപടി സ്വദേശി ഹരിപ്രസാദ്, തൃക്കൊടിത്താനം പുലിക്കോട്ടുപടി സ്വദേശി ജെബി എന്നിവരെയാണ് തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് പോള്‍ മുത്തൂറ്റ് വധക്കേസ് പ്രതി കൂടത്തേട്ട് ബിനുവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കോട്ടയം: രാജ്യാന്തരവിപണിയില്‍ അരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. നാട്ടകം പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥികളായ കഞ്ഞിക്കുഴി മുട്ടമ്പലം കുന്നുമ്പുറം സാജന്‍(23), പേരൂര്‍ തോട്ടുപുറത്ത് സാമോന്‍(23) എന്നിവരെയാണ് വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മ്മല്‍ ബോസ് അറസ്റ്റ് ചെയ്തത്. പത്തുഗ്രാം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തു. വിപണിയില്‍ ഒരു കിലോ ഹാഷിഷ് ഓയിലിന് ഒരു കോടി രൂപയാണു വില. ബംഗലുരുവില്‍ നിന്നും വന്‍തോതില്‍ ഹാഷിഷ് ഓയില്‍ എത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈരയില്‍ക്കടവ് … Continue reading "അരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി വിദ്യാര്‍ഥികള്‍ പിടിയില്‍"
'കയറ്റിയിടല്‍' സമരം ശക്തം കണ്ണൂരില്‍
നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു

LIVE NEWS - ONLINE

 • 1
  32 mins ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 2
  3 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 4
  5 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 5
  6 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 6
  7 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 7
  7 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 8
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

 • 9
  8 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി