Sunday, January 20th, 2019
കുമരകം സ്വദേശികളായ മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്.
കോട്ടയം: കുമാരനല്ലൂരില്‍ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനും ചരക്കു ട്രെയിനും വൈകി. കുമാരനല്ലൂര്‍ മേല്‍പാലത്തിനടിയിലെ ട്രാക്കില്‍ പ്രദേശവാസി പുത്തൂര്‍ ജോയി ആണ് വിള്ളല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രെയിന്‍ പോയപ്പോള്‍ വലിയ ശബ്ദം കേട്ട് പാളത്തില്‍ നോക്കിയപ്പോഴാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. മീപവാസിയായ ഓട്ടോ െ്രെഡവറെ കൂട്ടി വിവരം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ജോയി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ക്ക് പൊലീസ് വിവരം കൈമാറി.
കോട്ടയം: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ബാറ്ററി മോഷ്ടിച്ച് വില്‍പന നടത്തിവന്ന വിമുക്തഭടന്‍ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയില്‍. എഴുകോണ്‍ ഇരുമ്പനങ്ങാട് സ്‌കൂളിന് സമീപം ജനിഭവന്‍ ഇട്ടി പണിക്കരെയാണ്(52) അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, കുമരകം, ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധികളില്‍ 5 ബാറ്ററി മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നു സിഐ സാജു വര്‍ഗീസ് പറഞ്ഞു. ടെക്‌നീഷ്യന്‍ എന്ന വ്യാജേന എത്തിയാണ് മോഷണം നടത്തിവന്നത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. കൊല്ലത്ത് സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. … Continue reading "മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷ്ടാവ് പിടിയില്‍"
കോട്ടയം: വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളെത്തിച്ചിരുന്നയാള്‍ പിടിയില്‍. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ചിരുന്ന 35 പാക്കറ്റ് ലഹരി വസ്തുക്കള്‍ സഹിതം പിടിയില്‍. തെള്ളകം ഇരുമ്പനത്തുകുഴി പെരുമ്പാലില്‍ ബാലസുബ്രഹ്മണ്യനെ(46) ആണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തേ രണ്ടുതവണ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ 9.15ന് പാറമ്പുഴ സ്‌കൂളിനു സമീപം റോഡരികില്‍നിന്ന് എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്‌കൂട്ടറും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
കോട്ടയം: മൈാബൈല്‍ മോഷ്ടിച്ച് ഓടിയ വിദ്യാര്‍ഥികളെ എഴുപതുകാരി ഓടിച്ചിട്ടു പിടികൂടി. ഏറ്റുമാനൂര്‍ പട്ടിത്താനം നിരപ്പേല്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് തന്റെ ഫോണുമായി കടന്ന കുട്ടി മോഷ്ടാക്കളെ പിന്‍തുടര്‍ന്നു പിടികൂടിയത്. പട്ടിത്താനം ചുമടുതാങ്ങി ജങ്ഷന് സമീപമുള്ള പാറക്കുളത്തിലായിരുന്നു സംഭവം. എം.സി റോഡിനോടു ചേര്‍ന്നുള്ള ഈ പാറക്കുളത്തിലാണ് പ്രദേശവാസികള്‍ അലക്കാനും കുളിക്കാനുമായെത്തുന്നത്. ശനിയാഴ്ച ലക്ഷ്മിക്കുട്ടിയമ്മ അലക്കാനെത്തുമ്പോള്‍ കുളത്തിന്റെ മറുകരയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടയിട്ടു നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ കൈയിലിരുന്ന ഫോണ്‍ കുളത്തിന്റെ കരയില്‍ വച്ചശേഷമാണ് ലക്ഷ്മിയമ്മ അലക്കാനിറങ്ങിയത്. വില കൂടിയ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ട … Continue reading "മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച വിദ്യാര്‍ഥികളെ വയോധിക പിടികൂടി"
നടപടിക്കൊരുങ്ങി വത്തിക്കാന്‍, ചുമതലകള്‍ കൈമാറി ബിഷപ്പ്
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  8 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  11 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  15 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം