KOTTAYAM

കോട്ടയം: വൈക്കംതവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന സോളാര്‍ ബോട്ടിന്റെ റെഡര്‍ പ്ലെയ്റ്റ്(ചുക്കായം) നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തി. പരിശോധന നടത്തിയത് പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായല്ല. ജലഗതാഗത വകുപ്പ് ഡയറക്ടര്‍ മുന്‍കൈയെടുത്ത് നടത്തിയതാണ് ഇപ്പോഴത്തെ പരിശോധന. അതുകൊണ്ടുതന്നെ ഈ പരിശോധനാ ഫലം പോലീസിന് സ്വീകാര്യമാകണമെന്നില്ല. ബോട്ടിന്റെ ചുക്കായം നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഡ്രൈ ഡോക്ക് ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ അട്ടിമറിയെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ വകുപ്പ് താല്‍ക്കാലിക സംവിധാനങ്ങളിലൂടെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചതിനാല്‍ പ്രാരംഭ തെളിവുകളെല്ലാം തന്നെ നഷ്ടപ്പെട്ടു. മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തില്‍ മുങ്ങി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ ബോട്ടിന്റെ അടിഭാഗത്തിന്റെ ഷൂട്ടിംഗ് പരിശോധനാ ഉദ്യോഗസ്ഥര്‍ ബോട്ടിലിരുന്ന് കമ്പ്യൂട്ടറില്‍ നേരിട്ട് കണ്ട് പരിശോധിച്ചു

പാടത്ത് വന്‍ അഗ്‌നിബാധ

കോട്ടയം: ചങ്ങനാശേരി ഇത്തിത്താനം പൊന്‍പുഴ കളമ്പാട്ടുചിറ പാടത്ത് വന്‍ അഗ്‌നിബാധ. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് തീ പടര്‍ന്ന് പിടിച്ചത്. പാടത്ത് കൂടികടന്നുപോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണാണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നത്. തൊട്ടടുത്ത താമസക്കാരാണ് തീകണ്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണക്കുന്നതിന് പരിശ്രമിച്ചു. ഓല ഉപയോഗിച്ച് തല്ലിയും തൊട്ടടുത്ത തോട്ടില്‍ നിന്നും സമീപവാസികളുടെ കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളവും ഉപയോഗിച്ച് വൈകിട്ട് നാലരയോടെയാണ് തീ അണക്കുവാനായത്

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബസിനടിയില്‍പെട്ടു മരിച്ചു
കുടുംബവഴക്ക്; പിതാവ് മകനെ കുത്തിക്കൊന്നു
സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായി: ചെന്നിത്തല

    കോട്ടയം: സംസ്ഥാന സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും മുന്നണിയിലെ രണ്ടാം സ്ഥാനക്കാരായ സിപിഐയും തമ്മില്‍ എല്ലാ കാര്യങ്ങളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരസ്പരവിരുദ്ധമായ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ തുടര്‍സമരങ്ങളെക്കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടില്ല. ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമാക്കണണം. ഇതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ഊര്‍ജിതമാക്കണം. നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
ഭിന്നശേഷിയുള്ള പത്ത് വയസുകാരിയെ് പീഡപ്പിച്ച അയല്‍വാസി അറസ്റ്റില്‍
കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു
മൊബൈലില്‍ സംസാരിച്ച്‌നടക്കവെ പെണ്‍കുട്ടി കിണറ്റില്‍ വീണു

കോട്ടയം: കടുത്തുരുത്തിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ പെണ്‍കുട്ടി കിണറ്റില്‍ വീണു. കാപ്പുന്തല പറമ്പ്രത്ത് കഴിഞ്ഞ ദിവസം വൈകിട്ട് 4.15 നായിരുന്നു സംഭവം. മലയില്‍ ജോസിന്റെ മകള്‍ ബ്ലെസി മേരി ജോസാ(17)ണു 60 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന ബ്ലെസി വീടിന് സമീപം സ്വകാര്യവ്യക്തിയുടെ കിണറിന് സമീപം എത്തി. സംരക്ഷണഭിത്തിയില്ലാത്ത കിണറിനടുത്തുനിന്നു സംസാരിക്കുന്നതിനിടെ കിണറ്റിലേക്കു വീഴുകയായിരുന്നു. ബ്ലെസിയുടെ കരച്ചില്‍ കേട്ടെത്തിയ പിതാവ് ജോസ് ഉടന്‍തന്നെ കയര്‍ കെട്ടി കിണറ്റിലേക്കിറങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആപ്പാഞ്ചിറയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം വലയിട്ട് ബ്ലെസിയെയും ജോസിനെയും കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്നു ബ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം

    കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയം എസ്.എം.ഇ കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവാവും സ്വയം തീകൊളുത്തുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

പാറഖനനം നിരോധനം; കോട്ടമലയില്‍ വിജിലന്‍സ് തെളിവെടുപ്പു ആരംഭിച്ചു

കോട്ടയം: പാലാ രാമപുരം കുറിഞ്ഞി കോട്ടമലയില്‍ പാറഖനനം നിരോധിച്ച മുന്‍ കളക്ടറുടെ ഉത്തരവു നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് ഓഫീസില്‍ തെളിവെടുപ്പു ആരംഭിച്ചു. പാലാ ആര്‍ ഡി ഒ., എ ഡി എം, വില്ലേജ് ഓഫീസര്‍, ജിയോളജിസ്റ്റ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് വൈകീട്ടുവരെ തുടര്‍ന്നു. വലിയ ഉരുളന്‍ പാറകള്‍ അപകടകരമായ സ്ഥിതിയിലാണ് കോട്ടമലയിലുണ്ടായിരുന്നത്. കോട്ടമലയില്‍ ഖനനം നിരോധിച്ച് മുന്‍ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ ചന്ദാണ് ഉത്തരവിട്ടത്. കളക്ടര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. സ്ഥലവാസികള്‍ക്ക് മുന്നറിയിപ്പു നല്‍കാനും അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുവാനും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്ക്കരിക്കുവാന്‍ പാലാ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തിയിരുന്നു. ഗ്രീന്‍ സ്‌റ്റെപ്പ് സൊസൈറ്റിയും കുറിഞ്ഞികൂമ്പന്‍ സംരക്ഷണ സമിതിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ സമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചത്

വിവാദ പ്രസ്താവന; നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി

    കോട്ടയം: കമലിനും എം.ടിക്കുമെതിരെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരെയും ഇതിനെതിരെ രംഗത്തുവന്ന മുന്‍ സംസ്ഥാന പ്രസിഡന്റ്് സി.കെ പത്മനാഭനെതിരെയും നടപടി വേണ്ടെന്ന് സംസ്ഥാന കൗണ്‍സില്‍ തീരുമാനം. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃയോഗത്തില്‍ വ്യക്തമാക്കി. രാവിലെ ആരംഭിച്ച കൗണ്‍സിലില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് സംസ്ഥാന അധ്യക്ഷന്റെ തീരുമാനം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.