Saturday, November 17th, 2018

കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇന്ന് രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

READ MORE
കൊല്ലം: കടയ്ക്കലില്‍ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട് പത്തംഗസംഘം പട്ടാപ്പകല്‍ അതിക്രമിച്ചുകയറി ഇടിച്ചുതകര്‍ത്തു. കുറ്റിക്കാട്, വാച്ചീക്കോണത്ത് കൊച്ചുവീട്ടില്‍ തപോധനന്‍, ശ്രീലത ദമ്പതിമാരുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തപോധനനും സഹോദരി ശ്യാമളയും തമ്മില്‍ ഇടിച്ചുനിരത്തിയ വീടുള്‍പ്പെടെയുള്ള ഒരേക്കര്‍ വസ്തുവിനെ സംബന്ധിച്ച് 20 കൊല്ലമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തംഗ സംഘം കാറിലും മണ്ണുമാന്തി യന്ത്രത്തിലുമായെത്തി വീട് തകര്‍ത്തത്. ഈ സമയം തപോധനനും ശ്രീലതയും വീട്ടിലുണ്ടായിരുന്നില്ല. വീട് തകര്‍ത്ത് പത്ത് … Continue reading "പട്ടാപ്പകല്‍ പത്തംഗസംഘം വീട് ഇടിച്ചുതകര്‍ത്തു"
കൊല്ലം: ചവറയില്‍ ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റന്‍കുളങ്ങര ശ്രീകൃഷ്ണ മംഗലത്ത് വിനു(31) വിനാണു കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കൊട്ടിയം സ്വദേശി കൂടം പ്രസാദില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് ആറിന് വിനു ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രണ്ടു തവണയായി തുക മടക്കി നല്‍കിയെങ്കിലും ചെക്ക്കളും മുദ്രപ്പത്രവും മറ്റ് രേഖകളും തിരികെ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചപ്പോള്‍ പലിശ ഇനത്തില്‍ നാല് ലക്ഷം … Continue reading "ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു"
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങ്ങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് പറഞ്ഞുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജി പുറത്തുപോയ സമയത്ത് … Continue reading "കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍"
കൊല്ലം: കഞ്ചാവ്‌കേസില്‍ ഉള്‍പ്പെട്ട പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടകര നീലേശ്വരം തോപ്പില്‍ ആന്റണിഭവനത്തില്‍ ജോമോന്‍(21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് പോലീസിന്റെ വാഹനപരിശോധനയില്‍ കൈയിലുണ്ടായിരുന്ന കഞ്ചാവുപൊതി വലിച്ചെറിഞ്ഞശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാള്‍ക്കുവേണ്ടി നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ അറസ്റ്റിലായത്. എസ്.ഐ.മാരായ ഷെഫീഖ്, സുകേഷ് എന്നിവരടങ്ങിയ പോലീസാണ് ജോമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി. ഇയാളില്‍നിന്ന് 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  
കൊല്ലം: കൊട്ടാരക്കര നഗരസഭയില്‍ പൊതുനിരത്തുകളുടെ വശങ്ങളിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ബോര്‍ഡുകള്‍ നീക്കം ചെയ്തു. ആരുടെയും മുഖം നോക്കാതെ നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ദേശീയപാതയില്‍ കോട്ടപ്പുറം മുതല്‍ പുലമണ്‍ ജങ്ഷന്‍വരെയുള്ള ബോര്‍ഡുകള്‍ നീക്കംചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച ഇരുമ്പുതൂണുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍വരെ അറുത്തു മാറ്റിയിരിക്കുകയാണ്. രണ്ടു ലോറി നിറയെ ബോര്‍ഡുകളാണ് ഒരുദിവസം കൊണ്ട് നീക്കംചെയ്തത്. ദേശീയപാതയില്‍ റെയില്‍വേ പാലം മുതല്‍ പുലമണ്‍വരെയും എംസി റോഡിന്റെ വശങ്ങളിലേയും ബോര്‍ഡുകള്‍ നീക്കം ചെയ്യും. കൂടാതെ … Continue reading "പൊതുനിരത്തുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു"
കൊല്ലം: ഓയൂര്‍ പൂയപ്പള്ളി നാല്‍ക്കവലയിലെ റേഷന്‍ കടയിലെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നാല്‍ക്കവല 104–ാം നമ്പര്‍ വില്‍സന്റെ റേഷന്‍ കടയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ സൈഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്റ്റോക് റജിസ്റ്ററിലുള്ള 28 ക്വിന്റല്‍ അരി മറിച്ചുവിറ്റതായി അന്വേഷണത്തില്‍ കണ്ടെത്തി.

LIVE NEWS - ONLINE

 • 1
  54 mins ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 2
  8 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 3
  10 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 4
  14 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 5
  15 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 6
  16 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 7
  18 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 8
  21 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 9
  23 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്