Wednesday, November 21st, 2018

കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കൊല്ലം ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗം എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാത്രി 7ന് പോളയത്തോടിനും എസ്.എന്‍ കോളേജ് ജംഗ്ഷനുമിടയിലായിരുന്നു സംഭവം. എഎസ്‌ഐയും രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. പോളയത്തോട്ടില്‍ നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടയില്‍ അഞ്ച് വാഹനങ്ങളില്‍ എഎസ്‌ഐ ഓടിച്ചിരുന്ന കാര്‍ തട്ടിയിരുന്നു. എസ്എന്‍ കോളേജിന് സമീപം തന്റെ സ്‌കൂട്ടറില്‍ കാറിടിച്ചത് ചോദ്യം ചെയ്ത യുവതിയോട് എഎസ്‌ഐ അപമര്യാദയായി പെരുമാറി. എ.എസ്.ഐയുടെ പരിധി വിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാണ് … Continue reading "മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി"

READ MORE
കൊല്ലം: ഇരവിപുരത്ത് വീട്ടില്‍നിന്നും 60 കിലോ ചന്ദനത്തടികള്‍ പിടികൂടി. ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ചന്ദനത്തടി കടത്തിക്കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍നട കുന്നത്തുകാവ് വിഷ്ണുക്ഷേത്രത്തിനു സമീപം തൈയില്‍ വീട്ടില്‍ മുരുകന്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, പുത്തന്‍നട സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. മുരുകന്റെ(42) വീട്ടില്‍ അഞ്ചു ചാക്കിലായാണ് തടി സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നു ചാക്ക് ചെത്തുപൂളും ഒരു ചാക്കില്‍ കാതലില്ലാത്ത തടികളുമായിരുന്നു സൂക്ഷിച്ചിരുന്നത്. പുനലൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജീവ് കുമാറിന് ലഭിച്ച രഹസ്യ … Continue reading "60 കിലോ ചന്ദനത്തടി പിടികൂടി"
കൊല്ലം: ചവറയിലെ ജോര്‍ജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചവറ തട്ടാശേരിയിലെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. എടിഎം മെഷീന്റെ പണം വരുന്ന റാക്കും മെഷീന്റെ മറ്റ് ഭാഗവും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് എടിഎമ്മില്‍ മോഷണ ശ്രമം നടന്ന വിവരം അറിഞ്ഞത്. 15നു പുലര്‍ച്ചെ കവര്‍ച്ചാശ്രമം ഉണ്ടായിക്കാണുമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി പരിശോധിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്.
കൊല്ലം: തെന്മല ന്യൂ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ 10 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഒന്നും രണ്ടും ട്രാക്കുകളുടെ മധ്യത്തിലാണു വിള്ളല്‍. ദേശീയപാതയോട് ചേര്‍ന്നു വരുന്ന ഭാഗത്ത് ഇവിടെ മണ്ണിട്ട് ഉറപ്പിച്ചതാണ്. അശാസ്ത്രീയമായ നിര്‍മാണമാണു വിള്ളല്‍ രൂപപ്പെടാന്‍ കാരണമായതെന്നു പറയുന്നു. സുരക്ഷാ കമ്മിഷണര്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് മണ്ണ് ഉറപ്പിക്കണമെന്ന് നിര്‍ദേശിച്ച സ്ഥലമാണിത്.
കൊല്ലം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ സ്ത്രീ പിടിയില്‍. തിരുനെല്‍വേലി കടയനല്ലൂര്‍ ചോക്കംപെട്ടിയില്‍ ലക്ഷ്മിയാണ്(57) പത്തനാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലായത്. ആര്യങ്കാവ് ചെക് പോസ്റ്റില്‍ സംസ്ഥാനാന്തര ബസുകളുടെ പരിശോധന കര്‍ശനമാക്കിയതോടെ ആര്യങ്കാവില്‍ ഇറങ്ങിയശേഷം മറ്റൊരു ബസില്‍ കയറി പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളില്‍ എത്തിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. പലതവണ എക്‌സൈസിന്റെ കയ്യില്‍നിന്നു രക്ഷപ്പെട്ട ലക്ഷ്മിയെ പിടികൂടാനായി പ്രത്യേക … Continue reading "കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍"
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പട്ടാഴി വടക്കേക്കര മാലൂര്‍ സ്വദേശി ഷഹനാസ്(19) ആണു പിടിയിലായത്. അസമില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 14ന് ആണ് പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നത്. പോലീസിനെ വഴിതെറ്റിക്കുന്നതിനായി കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ട്രെയിനിലും ബസുകളിലും യാത്രചെയ്ത ശേഷം ഒടുവില്‍ കോഴിക്കോട് നിന്ന് അസമിലേക്ക് കടക്കുകയായിരുന്നു. അവിടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവരെ കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. … Continue reading "പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം; യുവാവ് അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  4 mins ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 2
  7 mins ago

  എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

 • 3
  13 mins ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 4
  44 mins ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 5
  1 hour ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 6
  1 hour ago

  ബ്രസീലിന് ജയം

 • 7
  2 hours ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  2 hours ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 9
  2 hours ago

  വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു