Wednesday, September 19th, 2018

കൊല്ലം: പുത്തൂരില്‍ പകല്‍ വാനിലെത്തിയ സംഘം സൈനികന്റെ വീട് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തില്‍ വിഷ്ണു(26) വിന്റെ വീട് ആക്രമിച്ച സംഭവത്തിലാണ് കുന്നത്തൂര്‍ സിനിമാപറമ്പ് പനപ്പെട്ടി പറമ്പില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍(28) അറസ്റ്റിലായത്. എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് എക്‌സ്പാന്‍ഷന്‍ കോര്‍ കമ്മിറ്റിയുടെ കുന്നത്തൂര്‍ ഡിവിഷന്റെ ചുമതല വഹിക്കുന്നയാളാണ് അബ്ദുല്‍ ജബ്ബാറെന്നു പോലീസ് പറഞ്ഞു. … Continue reading "സൈനികന്റെ വീടാക്രമിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായി"

READ MORE
'ചന്ദനമഴ' എന്ന ജനപ്രിയ സീരിയലടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചു വരുന്ന സൂര്യയുടെ അറസ്റ്റ് സീരിയല്‍ മേഖലയെയും ഞെട്ടിച്ചു.
കൊല്ലം: ചെങ്കോട്ട വടകര ടൗണ്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആദത്തിന്റെ വീട്ടില്‍ നിന്നാണ് 40 പവനും 30,000 രൂപയും കവര്‍ന്നത്. മുഹമ്മദ് ആദവും കുടുംബവും പാലക്കാട്ടുള്ള ബന്ധുവീട്ടില്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ശനിയാഴ്ച പോയി തിങ്കള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് വീട്ടിനുള്ളിലെ രണ്ട് അലമാരകള്‍ തകര്‍ത്തു പണവും സ്വര്‍ണവും കവര്‍ന്നതായി അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഉടന്‍തന്നെ വീട്ടുകാര്‍ അച്ചന്‍പുതൂര്‍ പോലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും … Continue reading "പണവും സ്വര്‍ണവും കവര്‍ന്ന"
കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ പ്ലാത്തറ കളീലുവിള വീട്ടില്‍ അരുണിനെ(18) ഞായറാഴ്ച രാവിലെ പത്തരയോടെയാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പുനലൂര്‍ മണിയാര്‍ കേളംകാവ് ബിജു ഭവനില്‍ ബിജിനി(18)യും സമീപ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്ലാറ്റ്‌ഫോമില്‍നിന്ന് പെണ്‍കുട്ടിക്കുനേരേ ആസിഡ് ഒഴിച്ചതും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതുമായ രീതികള്‍ ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തു. പ്രണയത്തകര്‍ച്ചയിലുള്ള … Continue reading "പെണ്‍കുട്ടിക്കുനേരേ ആസിഡ് ആക്രമണം; തെളിവെടുപ്പ് നടത്തി"
കൊല്ലം: കൊല്ലം പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നജീബ്(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ രാത്രിയില്‍ പോലീസിനെ കണ്ട് ഭയന്ന് ഓടിയതാണെന്നാണ് ആരോപണം. പോലീസ് ഇയാളെ ഓടിച്ചതാണെന്നും തുടര്‍ന്നായിരുന്നു ഇയാള്‍ റബര്‍തോട്ടത്തില്‍ കയറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
കൊല്ലം: അഞ്ചല്‍ അറയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. അറയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ജയന്‍, പുല്ലുട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ മധു എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ക്ഷേത്രത്തിലെ നേര്‍ച്ചക്കുളത്തില്‍ ഭക്തര്‍ കാണിക്കയായി നല്‍കുന്ന തുക മോഷ്ടിക്കുകയായിരുന്നു. നേര്‍ച്ചക്കുളത്തില്‍നിന്നു പണം നഷ്ടപെട്ടതു മനസിലാക്കിയ പൂജാരി ക്ഷേത്രഭരണസമിതിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു … Continue reading "ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി"
കൊല്ലം: ഓച്ചിറ ക്ലാപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനെ(20)യാണ് അറസ്റ്റ്‌ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞ 23നു പുലര്‍ച്ചെ 4.25നു ചങ്ങന്‍കുളങ്ങര റെയില്‍വേ ക്രോസിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട് ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാത്രി കാണാതാകുകയായിരുന്നു. പുലര്‍ച്ചെ 1.30നു പെണ്‍കുട്ടി ബൈക്കില്‍ യുവാവിനൊപ്പം പോകുന്ന സിസിടിവി … Continue reading "പ്ലസ് ടു വിദ്യാര്‍ഥിനിട്രെയിന്‍തട്ടി മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍"
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധയിലാണ് ഇവ പിടിച്ചെടുത്തത്.

LIVE NEWS - ONLINE

 • 1
  15 mins ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 2
  38 mins ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 3
  48 mins ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 4
  53 mins ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 5
  55 mins ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 6
  58 mins ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

 • 7
  2 hours ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

 • 8
  13 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 9
  14 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍