Wednesday, November 14th, 2018
വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെത്തിയിട്ടുണ്ട്. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്
കൊല്ലം: 150 പൊതി കഞ്ചാവുമായി ഒരാളെ അറസ്റ്റില്‍. ഓച്ചിറ സ്വദേശി അനസ് ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. കായംകുളം ഭാഗത്തുള്ള രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് അനസിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്. കാര്‍ വാടകക്ക് എടുത്താണ് ഇയാള്‍ കഞ്ചാവുകച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞദിവസം വിദ്യാര്‍ഥികളെക്കൊണ്ട് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളെ ഓച്ചിറയില്‍ വരുത്തിയാണ് അറസ്റ്റ് ചെയ്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു. രണ്ടുദിവസം മുന്‍പ് ഇയാള്‍ കാറുമായി എക്‌സൈസിനെ വെട്ടിച്ചുകടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളെ … Continue reading "150 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍"
കൊല്ലം: വനിതാ കടയുടമയുടെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ 2 പേര്‍ അറസ്റ്റിലായി. ഓച്ചിറ തഴവ കുതിരപ്പന്തി കണ്ടത്തില്‍വീട്ടില്‍ ബിജുവിന്റെ ഭാര്യ ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം കടയില്‍നിന്നും 7,000 രൂപ കവര്‍ന്ന യുവാവിനെയും ഇയാള്‍ ഉപയോഗിച്ച സ്‌കൂട്ടറിന്റെ ഉടമയെയും ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ബിസ്മി വില്ലയില്‍ അന്‍ഷാദ്(44), തിരുവാതില്‍ കിഴക്കതില്‍ ജയചന്ദ്രന്‍(26) എന്നിവരാണ് പിടിയിലായത്. കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തത്. ഇവര്‍ … Continue reading "മുളകുപൊടി വിതറി കവര്‍ച്ച: 2 പേര്‍ അറസ്റ്റില്‍"
കൊല്ലം: തെന്മല പ്രദേശത്തെ ചന്ദനമോഷണ കേസുമായി ബന്ധപ്പെട്ടു രണ്ടു സംഘങ്ങള്‍ പിടിയിലായി. തെന്മല അയ്യപ്പന്‍കാന, ഒറ്റക്കല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയ കേസില്‍ തെന്മല മരുതിമൂട്ടില്‍ വീട്ടില്‍ സെല്‍വരാജ്(49), പുനലൂര്‍ കല്ലുമല പാറയില്‍ പുത്തന്‍വീട്ടില്‍ ലാലുചാക്കോ(56) എന്നിവരെ തെന്മല റേഞ്ച് ഓഫിസര്‍ ബി വേണുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ട് ചന്ദനമരങ്ങളും കണ്ടെടുത്തു. ആര്യങ്കാവ് കോട്ടവാസല്‍ വനത്തില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ സംഘത്തെ നാടന്‍തോക്കുമായി തമിഴ്‌നാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പുളിയറ … Continue reading "ചന്ദനമോഷണം; രണ്ടു സംഘങ്ങള്‍ പിടിയില്‍"
കൊല്ലം: പത്തനാപുരം ജോലി കഴിഞ്ഞ് മുച്ചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭിന്നശേഷിയുള്ള യുവതിയെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. നടുക്കുന്ന് കോയിക്കമുകള്‍ ഷെറീന മന്‍സില്‍ ജലീല(28)യാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. പത്തനാപുരം പുനലൂര്‍ റോഡില്‍ നിന്ന് കോയിക്കമുകള്‍ ഭാഗത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ വണ്ടി നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ജലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡരികിലെ കാട്ടില്‍ അബോധാവസ്ഥയില്‍ വീണുകിടന്ന ജലീലയെ സമീപവാസികളാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടം കണ്ട ഇരുചക്രവാഹന … Continue reading "യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി"
കൊല്ലം: പുത്തൂരില്‍ വീട്ടുപരിസരത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് കഷണം ചന്ദനത്തടികളും രണ്ടു ചാക്ക് ചീളുകളും വനപാലകര്‍ പിടികൂടി. പവിത്രേശ്വരം പഞ്ചായത്തില്‍ എസ്എന്‍ പുരം ഗുരുഭവനില്‍ സോമശേഖരന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ മകന്‍ സുധീഷിനെ(38) പ്രതിയാക്കി കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. പത്തനാപുരം റേഞ്ച് ഓഫിസില്‍ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

LIVE NEWS - ONLINE

 • 1
  9 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  10 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  12 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  16 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  16 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  16 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  18 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി