Friday, November 16th, 2018

കൊല്ലം: ചവറയില്‍ ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍. ശക്തികുളങ്ങര കന്നിമേല്‍ചേരി മല്ലശേരി വടക്കതില്‍ ഇന്‍ഷാദിനെ(29) ആണു മരിച്ച നിലയില്‍ കണ്ടത്. പന്മന ഇടപ്പള്ളിക്കോട്ടക്ക് സമീപം മാതാപിതാക്കള്‍ക്കൊപ്പം വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടത്. കേരളപുരം സ്വദേശിയായ ഭാര്യ സുമീലയെ മൂന്നു മാസം മുന്‍പു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന ഇന്‍ഷാദിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. പിണങ്ങിപ്പോയ സുമീലയെ തിരികെ കൊണ്ടുവരാന്‍ കേരളപുരത്തെ വീട്ടിലെത്തിയ ഇയാളും ഭാര്യാവീട്ടുകാരുമായുണ്ടായ തര്‍ക്കത്തിനിടെ സുമീലക്ക് കുത്തേല്‍ക്കുകയായിരുന്നു.

READ MORE
ഭാര്യയുമായി ഏറെക്കാലമായി പിണങ്ങി കഴിയുകയായിരുന്നു നിഹാസ്.
കൊല്ലം: രഞ്ജിത് ജോണ്‍സണ്‍ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പുതുച്ചേരിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരവിപുരം സ്വദേശി മനോജ്, നെടുങ്ങോലം സ്വദേശി ഉണ്ണി, പുതുച്ചിറ സ്വദേശി കുക്കു എന്ന് വിളിക്കുന്ന പ്രണവ് എന്നിവരെയും സംഘത്തിനൊപ്പം കഴിഞ്ഞിരുന്ന മിനിയെയും പ്രത്യേക അന്വേഷണ സംഘം പുതുച്ചേരി പോലീസിന്റെ സഹായത്തോടെ ലോഡ്ജില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊല്ലം: പുനലൂരില്‍ 9.25 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്പതികളടക്കം 4 പേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ആല്‍ത്തറമൂട് അമ്പു നിവാസില്‍ കെ.സതീശന്‍(48), ഭാര്യ രാധ(40), അടൂര്‍ വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ പി ഷമീര്‍(34), ആര്യനാട് കൃഷ്ണവിലാസത്തില്‍ കെ.ബിനുകുമാര്‍(43) എന്നിവരാണ് പിടിയിലായത്. രാധയുടെ വീട്ടില്‍ നിന്ന് 8,25,500 രൂപയുടെയും ബിനുകുമാറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെയും വ്യാജനോട്ടുകള്‍ പോലീസ് കണ്ടെടുത്തു. 500ന്റെയും 2000ന്റെയും വ്യാജനോട്ടുകളാണ് പിടികൂടിയത്. സംഘത്തിലെ പ്രധാനകണ്ണി വാമനപുരം സ്വദേശി സുനില്‍ ഒളിവിലാണ്. പുനലൂര്‍ … Continue reading "കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍"
കൊല്ലം: കൊട്ടിയത്ത് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. അയത്തില്‍ കാഞ്ഞിരത്തുംമൂട് കടുക്കാശ്ശേരി സുജിത്ഭവനില്‍ സുജിത്ത്(29), ഡീസന്റ്മുക്ക് രമ്യാ ഭവനില്‍ പന്തളം കണ്ണന്‍ എന്നുവിളിക്കുന്ന വിഷ്ണു(25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നയാളും കഞ്ചാവിനായി ഇവരെ തമിഴ്‌നാട്ടിലേക്ക് അയച്ചയാളുമാണ് പിടിയിലായത്. സ്വകാര്യ ബസ് കണ്ടക്ടറായ വിഷ്ണുവാണ് തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവരുന്നത്. കഞ്ചാവ് വ്യാപാരിയായ സുജിത്തിനുവേണ്ടി കഞ്ചാവ് വാങ്ങുന്നതിനായി വിഷ്ണു തമിഴ്‌നാട്ടിലെ ദിണ്ഡിക്കലിലേക്ക് പോയിട്ടുണ്ടെന്നും അവിടെനിന്ന് കഞ്ചാവുംവാങ്ങി ഇയാള്‍ തിരികെവരുന്നുണ്ടെന്നും എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"
ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്.
കൊല്ലം: ഓച്ചിറ കാവനാട് കൈരളി നഗറില്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വരവിള പെരുമാന്തഴ പെരുമ്പഴതറയില്‍ രാജന്റെ മകന്‍ രജികുമാര്‍(28) ആണ് അറസ്റ്റിലായത്. ഇയാളെ ക്ലാപ്പന പുത്തന്‍പുരമുക്കിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവരെ വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രജികുമാറിനെ കോടതിയില്‍ ഹാജരാക്കും. ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്നാണ് … Continue reading "അച്ഛനെയും മകനെയും അക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍"
കൊല്ലം: പത്തനാപുരത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വയോധികനു സൂര്യാതപമേറ്റു. കോട്ടവട്ടം നിരപ്പില്‍ ശിവ മന്ദിരത്തില്‍ വിജയന്‍ പിള്ളക്കാണ്(71) സൂര്യാതപമേറ്റത്. ജോലി ചെയ്യുമ്പോള്‍ പുറത്ത് അനുഭവപ്പെട്ട പൊള്ളല്‍ ഏറെ നേരെ കഴിയും മുന്‍പേ തൊലി അടര്‍ന്നു മാറുന്ന അവസ്ഥയില്‍ എത്തി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

LIVE NEWS - ONLINE

 • 1
  8 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  9 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  10 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  12 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  15 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  16 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  17 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  17 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  18 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം