Friday, September 21st, 2018

കൊല്ലം: തെന്മല ന്യൂ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ 10 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഒന്നും രണ്ടും ട്രാക്കുകളുടെ മധ്യത്തിലാണു വിള്ളല്‍. ദേശീയപാതയോട് ചേര്‍ന്നു വരുന്ന ഭാഗത്ത് ഇവിടെ മണ്ണിട്ട് ഉറപ്പിച്ചതാണ്. അശാസ്ത്രീയമായ നിര്‍മാണമാണു വിള്ളല്‍ രൂപപ്പെടാന്‍ കാരണമായതെന്നു പറയുന്നു. സുരക്ഷാ കമ്മിഷണര്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് മണ്ണ് ഉറപ്പിക്കണമെന്ന് നിര്‍ദേശിച്ച സ്ഥലമാണിത്.

READ MORE
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൊല്ലം: പൊന്‍മുടി എസ്‌റ്റേറ്റില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അയ്യൂബിന്റെ ബന്ധുക്കള്‍ കൂടിയായ സജീര്‍, സമീര്‍, നിഷാദ് എന്നിവരാണ് പിടിയിലായത്. കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് എട്ട് കിലോ ഇറച്ചിയും പിടികൂടി. സംഘത്തിലുള്‍പ്പെട്ട പൊന്‍മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി തേടി. പൊന്മുടി സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയ്യൂബിനെ നേതൃത്വത്തിലുള്ള ഏഴംഗ … Continue reading "മ്ലാവിനെ വേട്ടയാടിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഏഴംഗ സംഘം അറസ്റ്റില്‍"
കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ഇന്ന് രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കൊല്ലം: പത്തനാപുരത്ത് ചങ്ങലകൊണ്ട് ബന്ധിച്ച് ശരീരമാസകലം പെട്രോള്‍ ഒഴിച്ച് റോഡില്‍ കിടന്ന യുവാവിനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. തന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നു കുന്നിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴിനു കോട്ടവട്ടം പാട്ടപുരമുകള്‍ ഹൈസ്‌കൂള്‍ ജംക്ഷനിലായിരുന്നു സംഭവം. ഏഴു വര്‍ഷമായി യുവതിയും യുവാവും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന തീപ്പെട്ടിയും പെട്രോള്‍ കൊണ്ടുവന്നതായി സംശയിക്കുന്ന കന്നാസും പിടിച്ചെടുത്തു. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ ഗോപകുമാര്‍ പറഞ്ഞു.
മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യത്താലാണ് ഗണേശ് ഇപ്രകാരം പ്രവര്‍ത്തിച്ചത്.
കൊല്ലം: കടയ്ക്കലില്‍ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട് പത്തംഗസംഘം പട്ടാപ്പകല്‍ അതിക്രമിച്ചുകയറി ഇടിച്ചുതകര്‍ത്തു. കുറ്റിക്കാട്, വാച്ചീക്കോണത്ത് കൊച്ചുവീട്ടില്‍ തപോധനന്‍, ശ്രീലത ദമ്പതിമാരുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തപോധനനും സഹോദരി ശ്യാമളയും തമ്മില്‍ ഇടിച്ചുനിരത്തിയ വീടുള്‍പ്പെടെയുള്ള ഒരേക്കര്‍ വസ്തുവിനെ സംബന്ധിച്ച് 20 കൊല്ലമായി കോടതിയില്‍ കേസ് നടന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തംഗ സംഘം കാറിലും മണ്ണുമാന്തി യന്ത്രത്തിലുമായെത്തി വീട് തകര്‍ത്തത്. ഈ സമയം തപോധനനും ശ്രീലതയും വീട്ടിലുണ്ടായിരുന്നില്ല. വീട് തകര്‍ത്ത് പത്ത് … Continue reading "പട്ടാപ്പകല്‍ പത്തംഗസംഘം വീട് ഇടിച്ചുതകര്‍ത്തു"
കൊല്ലം: ചവറയില്‍ ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റന്‍കുളങ്ങര ശ്രീകൃഷ്ണ മംഗലത്ത് വിനു(31) വിനാണു കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കൊട്ടിയം സ്വദേശി കൂടം പ്രസാദില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് ആറിന് വിനു ആറു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. രണ്ടു തവണയായി തുക മടക്കി നല്‍കിയെങ്കിലും ചെക്ക്കളും മുദ്രപ്പത്രവും മറ്റ് രേഖകളും തിരികെ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചപ്പോള്‍ പലിശ ഇനത്തില്‍ നാല് ലക്ഷം … Continue reading "ബ്ലേഡ് മാഫിയക്കാര്‍ മുന്‍ കെഎസ്‌യു നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു"

LIVE NEWS - ONLINE

 • 1
  1 hour ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 2
  5 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 3
  5 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 4
  6 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 5
  6 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 6
  6 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 7
  6 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 8
  8 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 9
  8 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍