Wednesday, September 19th, 2018

കൊല്ലം: പിടികിട്ടാപ്പുള്ളികളും നിരവധി അബ്കാരി കേസുകളിലെ പ്രതികളുമായ അഞ്ചുപൂക്കള്‍ സഹോദരിമാരില്‍ ആദിനാട് മണ്ടാനത്ത് കിഴക്കതില്‍ തങ്കമണി(56) പിടിയിലായി. വീട് കേന്ദ്രീകരിച്ച് മദ്യ കച്ചവടം നടത്തുന്നതിനിടയിലാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. സഹോദരി രാധ നേരത്തെ അറസ്റ്റിലായിരുന്നു. 2017 ഓഗസ്റ്റില്‍ തങ്കമണിയുടെ വീട്ടില്‍ പരിശോധനക്കായി എക്‌സൈസ് സംഘം എത്തിയെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. മിനിബാര്‍ പോലെ രാപ്പകല്‍ വ്യത്യസമില്ലാതെ ഇവരുടെ വീട്ടില്‍ മദ്യക്കച്ചവടമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതുന്നതിനിടെ കിണറിന് സമീപത്ത് തലയിടിച്ച് … Continue reading "അഞ്ചുപൂക്കള്‍ തങ്കമണി പിടിയിലായി"

READ MORE
കൊല്ലം: കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് വീണ്ടും ശക്തമായ കരയിടിച്ചില്‍. ഇതുമൂലം പ്രദേശവാസികളാകെ ഭീതിയിലാണ്. രണ്ട് ദിവസം മുന്‍പാണ് ഈ ഭാഗത്ത് നേരത്തേ വിണ്ടുകീറിയ തീരത്തോടടുത്ത പ്രദേശത്ത് മലയിടിച്ചിലുണ്ടായത്. കടലിലെ ശക്തമായ തിരയും മഴയും തടര്‍ന്നാല്‍ നിരവധിപ്പേരുടെ വസ്തുവകകളും വീടുകളും മറ്റും കടലെടുക്കുന്ന സ്ഥിതിയുണ്ടാകും. അടുത്തിടെ പെയ്ത മഴയില്‍ ഭൂമിയില്‍ നേരത്തേ ഉണ്ടായിരുന്ന വിള്ളലുകളുടെ വ്യാപ്തികൂടിയിരിക്കുകയാണ്. മലയിടിച്ചിലുണ്ടായാല്‍ തീരത്തെ ഏക്കര്‍ കണക്കിന് സ്വകാര്യഭൂമി നഷ്ടമാകും. ഒപ്പം ഓരത്തുനില്‍ക്കുന്ന വീടുകളും. നേരത്തേ ഓഖി ദുരന്തമുണ്ടായ സമയത്ത് തീരത്ത് വീശിയടിച്ച ശക്തമായ … Continue reading "കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് ശക്തമായ കരയിടിച്ചില്‍"
കൊല്ലം: ഇരവിപുരത്ത് വീട്ടില്‍നിന്നും 60 കിലോ ചന്ദനത്തടികള്‍ പിടികൂടി. ഗൃഹനാഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ചന്ദനത്തടി കടത്തിക്കൊണ്ടുവന്ന ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍നട കുന്നത്തുകാവ് വിഷ്ണുക്ഷേത്രത്തിനു സമീപം തൈയില്‍ വീട്ടില്‍ മുരുകന്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, പുത്തന്‍നട സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. മുരുകന്റെ(42) വീട്ടില്‍ അഞ്ചു ചാക്കിലായാണ് തടി സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നു ചാക്ക് ചെത്തുപൂളും ഒരു ചാക്കില്‍ കാതലില്ലാത്ത തടികളുമായിരുന്നു സൂക്ഷിച്ചിരുന്നത്. പുനലൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജീവ് കുമാറിന് ലഭിച്ച രഹസ്യ … Continue reading "60 കിലോ ചന്ദനത്തടി പിടികൂടി"
കൊല്ലം: ചവറയിലെ ജോര്‍ജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചവറ തട്ടാശേരിയിലെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. എടിഎം മെഷീന്റെ പണം വരുന്ന റാക്കും മെഷീന്റെ മറ്റ് ഭാഗവും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് എടിഎമ്മില്‍ മോഷണ ശ്രമം നടന്ന വിവരം അറിഞ്ഞത്. 15നു പുലര്‍ച്ചെ കവര്‍ച്ചാശ്രമം ഉണ്ടായിക്കാണുമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി പരിശോധിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു
കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷുമാണ് മരിച്ചത്.
കൊല്ലം: തെന്മല ന്യൂ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ 10 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഒന്നും രണ്ടും ട്രാക്കുകളുടെ മധ്യത്തിലാണു വിള്ളല്‍. ദേശീയപാതയോട് ചേര്‍ന്നു വരുന്ന ഭാഗത്ത് ഇവിടെ മണ്ണിട്ട് ഉറപ്പിച്ചതാണ്. അശാസ്ത്രീയമായ നിര്‍മാണമാണു വിള്ളല്‍ രൂപപ്പെടാന്‍ കാരണമായതെന്നു പറയുന്നു. സുരക്ഷാ കമ്മിഷണര്‍ സംരക്ഷണഭിത്തി നിര്‍മ്മിച്ച് മണ്ണ് ഉറപ്പിക്കണമെന്ന് നിര്‍ദേശിച്ച സ്ഥലമാണിത്.
കൊല്ലം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ സ്ത്രീ പിടിയില്‍. തിരുനെല്‍വേലി കടയനല്ലൂര്‍ ചോക്കംപെട്ടിയില്‍ ലക്ഷ്മിയാണ്(57) പത്തനാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലായത്. ആര്യങ്കാവ് ചെക് പോസ്റ്റില്‍ സംസ്ഥാനാന്തര ബസുകളുടെ പരിശോധന കര്‍ശനമാക്കിയതോടെ ആര്യങ്കാവില്‍ ഇറങ്ങിയശേഷം മറ്റൊരു ബസില്‍ കയറി പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളില്‍ എത്തിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. പലതവണ എക്‌സൈസിന്റെ കയ്യില്‍നിന്നു രക്ഷപ്പെട്ട ലക്ഷ്മിയെ പിടികൂടാനായി പ്രത്യേക … Continue reading "കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍"

LIVE NEWS - ONLINE

 • 1
  1 hour ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 2
  2 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 3
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  2 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 5
  3 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 6
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 7
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 8
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 9
  3 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം