Sunday, January 20th, 2019
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് തെളിവുകളും വീഡിയോയും അടക്കമുള്ളവ പുറത്തുവിട്ടിട്ടുള്ളത്
കൊല്ലം: പത്തനാപുരത്ത് വാട്‌സാപ് കൂട്ടായ്മയില്‍ മോഷ്ടാക്കള്‍ പിടിയിലായി. കലഞ്ഞൂര്‍ കൊട്ടന്തറ സ്വദേശി ശ്രീകുമാര്‍, ഏനാത്ത് സ്വദേശി നൗഷാദ് എന്നിവരാണ് വാട്‌സാപ് കൂട്ടായ്മയില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് നടക്കുന്നു ചെമ്മാന്‍ പാലത്ത് ആഷിമിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നും ചാക്കുകെട്ടുമായി സംശയകരമായി ശ്രീകുമാറും നൗഷാദും നില്‍ക്കുന്നത് കണ്ട വ്യാപാര വാട്‌സാപ് കൂട്ടയ്മയിലുള്ള റിയാസ് ചോദ്യം ചെയ്തപ്പോള്‍ രണ്ടു പേരും കുതറി ഓടി. ഉടന്‍ തന്നെ വാട്‌സാപ് ഗ്രൂപ്പില്‍ വിവരം കൈമാറുകയും ഗ്രൂപ്പില്‍ പെട്ട പതിനഞ്ചോളം പേര്‍ സ്ഥലത്തെത്തി … Continue reading "വാട്‌സാപ് കൂട്ടായ്മയില്‍ മോഷ്ടാക്കള്‍ പിടിയിലായി"
കൊല്ലം/കാസര്‍കോട്: ട്രെയിനില്‍ കടത്തിയ തങ്കക്കട്ടികളുമായി കാസര്‍കോട് സ്വദേശി കൊല്ലം റെയില്‍വേ പോലീസിന്റെ പിടിയിലായി. 91 ലക്ഷം രൂപ വില വരുന്ന 2748 ഗ്രാം തങ്കക്കട്ടികളുമായാണ് പിടിയിലായത്. വ്യാഴം രാത്രി 10.55ന് ആയിരുന്നു സംഭവം. തിരുവനന്തപുരം-മംഗലൂരു എക്‌സ്പ്രസിലാണ് ഇയാള്‍ എത്തിയത്. റെയില്‍വേ സിഐ ജയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റെയില്‍വേ എസ്‌ഐ പി വിനോദിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബാഗില്‍ 7 തങ്കക്കട്ടികളാണ് സൂക്ഷിച്ചിരുന്നത്. ഇയാളെയും സ്വര്‍ണവും സ്‌റ്റേറ്റ് ടാക്‌സ് മൊബൈല്‍ സ്‌ക്വാഡ് നമ്പര്‍ 1ന് … Continue reading "7 തങ്കക്കട്ടികളുമായി കാസര്‍കോട് സ്വദേശി പിടിയില്‍"
കൊല്ലം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജില്ലയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം സിറ്റിയില്‍ 45 കേസുകളും റൂറലില്‍ 26 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ എണ്ണം തിട്ടപ്പെടുത്തിയില്ല. 34 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. 27 പേര്‍ കരുതല്‍ത്തടങ്കലിലാണ്.  
കൊല്ലം: തേവലക്കരയില്‍ വീട്ടിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. തേവലക്കര പാലയ്ക്കല്‍ സുധീഷ് ഭവനത്തില്‍ സുരേഷിന്റെ ബൈക്കുകളാണ് അടിച്ചുതകര്‍ത്തത്. ബഹളംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘം ബൈക്കുകള്‍ തകര്‍ക്കുകയായിരുന്നെന്നു കാണിച്ച് വീട്ടുകാര്‍ ചവറ തെക്കുംഭാഗം പോലീസ് സ്‌റ്റേഷനില്‍ പരതി നല്‍കി. നാലുവരമ്പിന് സമീപം സി പി ഐയുടെ കൊടിമരവും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. ചവറ തെക്കുംഭാഗം പോലീസ് അന്വേഷണമാരംഭിച്ചു.
ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതസ്ഥരും വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്.
കൊല്ലം: പുത്തൂര്‍ സിപിഎം കൈതക്കോട് എരുതനംകാട് ബ്രാഞ്ച് സെക്രട്ടറി പൊയ്കവിള വീട്ടില്‍ ബി.ദേവദത്തന്‍(56) തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ സമീപവാസിയായ പ്രതി പിടിയില്‍. ചരുവിള തെക്കതില്‍ പി സുനിലിനെയാണ്(47) പവിത്രേശ്വരം വഞ്ചിമുക്കിന് കിഴക്കു മൂഴിയില്‍ ഭാഗത്തു നിന്ന് ഇന്നലെ രാവിലെ പുത്തൂര്‍ എസ്‌ഐ ആര്‍ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എസിപി ബിഅശോകന്‍ പറഞ്ഞു. ബി ദേവദത്തന്റെ(56) സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി.

LIVE NEWS - ONLINE

 • 1
  12 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  14 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  16 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  20 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  20 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം