Saturday, September 22nd, 2018

കൊല്ലം: കുഴല്‍പ്പണം കടത്തുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി ആലിക്കോയ, കൊല്ലം ആയൂര്‍ സ്വദേശി സജീവ് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 25 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു.

READ MORE
കൊല്ലം: ജനകീയപൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ കോളനി നിവാസികള്‍ക്ക് വേറിട്ട അനുഭവമായി. കണ്ണനല്ലൂര്‍ ചേരീക്കോണം കോളനിയില്‍ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മയാണ് കോളനിവാസികള്‍ക്ക് വേറിട്ട അനുഭവമായത്. കോളനി കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍, കോളനിയിലെ മദ്യപാനവും മറ്റും തടയുന്നതിനും കൂട്ടായ്മ രൂപം നല്‍കി. ഇതിനായി പത്തുപേര്‍ അടങ്ങുന്ന ജാഗ്രതാസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ കോളനി നിവാസികളായ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കാനും തീരുമാനിച്ചു. ചാത്തന്നൂര്‍ എ.സി.പി സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സുധാമണി അധ്യക്ഷതവഹിച്ചു. എല്ലാദിവസവും പ്രദേശത്ത് പട്രോളിങ്ങും ആഴ്ചയില്‍ ഒരു ദിവസം ചാത്തന്നൂര്‍ … Continue reading "ജനകീയകൂട്ടായ്മ ശ്രദ്ധേയമായി"
  കൊല്ലം: പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ചശേഷം കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ പെരിയതെരുവ് നടരാജന്‍ (50), പറങ്കിപ്പേട്ട മാരിയംകുപ്പം ഈശ്വരന്‍കോവില്‍ മുത്തുരാമന്‍ (35) എിവരെയാണ് അറസ്റ്റ് ചെയ്തത്. പണം വിതറി ആളുകളുടെ ശ്രദ്ധതിരിച്ച് തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനു കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ ആശ്രാമം സ്വദേശികളായ ദമ്പതികളെ പറ്റിച്ച് ലാപ്‌ടോപ്പടക്കം മോഷണം നടത്തിയിരുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ … Continue reading "പണംവിതറി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍"
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം. സി. ദിവാകരന്‍ എം.എല്‍.എയുടെ ഓഫീസിനും കോണ്‍ഗ്രസ്‌ ഭവനുനേരെയും ആക്രമണം. തിരുവനന്തപുരത്ത്‌ പ്രകടനം നടത്തിയ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകരെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി ടൗണില്‍ പ്രകടനം നടത്തി. രാത്രി ഏഴോടെ സി. പി. ഐ. ഓഫീസിനു മുന്നില്‍നിന്നും ആരംഭിച്ച പ്രകടനം കോണ്‍ഗ്രസ്‌ ഓഫീസിനുമുന്നില്‍ എത്തിയപ്പോഴാണ്‌ അക്രമം ഉണ്ടായത്‌. അക്രമം നടക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. കോണ്‍ഗ്രസ്‌ ഓഫീസിന്‌ നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ ടൗണില്‍പ്രകടനം നടത്തുകയും … Continue reading "കരുനാഗപ്പള്ളിയില്‍ സി.പി.ഐ.കോണ്‍ഗ്രസ്‌ സംഘര്‍ഷം: ഹര്‍ത്താല്‍"
കൊല്ലം: സോളാര്‍ തട്ടിപ്പുകേസില്‍ സംശയനിഴലിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിയ പ്രതിപക്ഷവും അതിനെ ചെറുക്കാന്‍ കോട്ടയത്തും കൊല്ലത്തും യൂത്ത്‌ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങി. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ സഭയ്‌ക്കകത്തും പുറത്തും ഒരുപോലെ പോരാട്ടമായിരിക്കും. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കസേര രക്ഷപ്പെടുത്താനായി സി.ബി.ഐ. സോളാര്‍ കേസ്‌ അന്വേഷിക്കട്ടെ എന്ന നീക്കം ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചുകഴിഞ്ഞ അവസ്‌്‌ഥയില്‍ ജുഡീഷ്യല്‍ അന്വേഷണമാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. സഭയ്‌ക്കു പുറത്തു സര്‍വശക്‌തിയുമുപയോഗിച്ചു ചെറുക്കും എനാണു പ്രതിപക്ഷം യുവജന സംഘടനകള്‍ക്കു … Continue reading "കൊല്ലത്തും കോട്ടയത്തും ഏറ്റുമുട്ടല്‍"
കൊല്ലം: ആദ്യ ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സോളാര്‍ പാനല്‍ തട്ടിപ്പ്‌ കേസ്‌ മുഖ്യപ്രതി ബിജു രാധാകൃഷ്‌ണനെ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (1) റിമാന്‍ഡ്‌ ചെയ്‌തു. സോളാര്‍ തട്ടിപ്പ്‌ കേസില്‍ ബിജുവിന്‍െറ അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ ഭാര്യ രശ്‌മിയെ കൊലപ്പെടുത്തല്‍, ചെക്ക്‌ കേസ്‌ എന്നിവയാണ്‌ ബിജുവിന്‍െറ പേരിലുളള കുറ്റങ്ങള്‍. ചെക്ക്‌ കേസിലാണ്‌ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ അപേക്ഷ കോടതി ഇന്ന്‌ തീരുമാനമെടുക്കും. 
കൊല്ലം: മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ്‌ ബലരാമന്‍ അന്തരിച്ചു. കൊല്ലത്ത്‌ എ.ടി.എമ്മില്‍ നിന്ന്‌ പണം എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട്‌ 4.30 ഓടെ മരിക്കുകയായിരുന്നു. കാലിക്കറ്റ്‌ സര്‍വകലാശാല പ്രോ വൈസ്‌ ചാന്‍സലറായും കൊല്ലം എസ്‌.എന്‍ കോളജില്‍ പ്രൊഫസാറായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. കേരളത്തിലെ നഴ്‌സുമാരുടെ സേവന,വേതന വ്യവസ്ഥകള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 
കൊല്ലം: ശക്തികുളങ്ങരയില്‍ കടല്‍ക്ഷോഭത്തില്‍ ബോട്ട്‌ തകര്‍ന്നു മത്സ്യത്തൊഴിലാളി മരിച്ചു. ശക്തികുളങ്ങര സ്വദേശി മനോഹരന്‍ (52) ആണ്‌ മരിച്ചത്‌. നാലു പേര്‍ രക്ഷപെട്ടു. രാവിലെ ആറുമണിയോടെയാണ്‌ അപകടം ഉണ്ടായത്‌. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടിന്റെ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്‌ കടല്‍ക്ഷോഭത്തില്‍പെട്ട്‌ പാറക്കെട്ടിലിടിച്ച്‌ തകരുകയായിരുന്നു.  

LIVE NEWS - ONLINE

 • 1
  2 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 2
  2 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 3
  2 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 4
  2 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 5
  2 hours ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 6
  3 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

 • 7
  3 hours ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 8
  3 hours ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 9
  3 hours ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍