Thursday, June 20th, 2019

കരുനാഗപ്പള്ളി: അമൃതാനന്ദമയിയുടെ മുന്‍ ശിക്ഷ്യ ഗെയില്‍ ട്രെഡ്‌വെല്ലിനെ (ഗായത്രി) അമൃതാനന്ദമയിമഠത്തില്‍ പീഡിപ്പിച്ചുവെന്നു പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ബാലുവിനും മറ്റൊരു സ്വാമിക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രംഗത്ത്. സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഈമെയില്‍ വഴി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. ഗെയില്‍ ട്രെഡ്‌വെല്ലിനെ പീഡിപ്പിക്കുകയും അവരുടെ സമ്പത്തു തട്ടിയെടുക്കുകയും ചെയ്തായി ശിക്ഷ്യ തന്നെ എഴുതിയ പുസ്തകം വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍ സ്വാമിമാര്‍ക്കെതിരേ 307, 420, 120ബി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.പരാതി പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

READ MORE
കൊട്ടാരക്കര: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനിരയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ നടത്തിവരുന്ന നിയമരാഷ്ട്രീയ പോരാട്ടത്തിന് ശക്തി പകരാന്‍ മഹിളാ കോണ്‍ഗ്രസിന്റെയും, കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെയും പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു.
കൊല്ലം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ചു. കോഴിക്കോട് നമ്പരുവികാല കോളശേരില്‍ ഷംനാഥിനെയും (24), കോഴിക്കോട് ഉഷസില്‍ അംബരീഷിനെയുമാ(23)ണ് വെട്ടി പ്പരുക്കേല്‍പ്പിച്ചത്. നാലു ബൈക്കുകളിലായി എത്തിയ സംഘമാണ് ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ഷംനാഥിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും അംബരീഷിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍എസ്എസ് സംഘമാണു ഡിവൈഎഫ്‌ഐക്കാരായ ഇവരെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
      കൊല്ലം: ഗൗരിയമ്മയ വിട്ടുപോയതോടെ രണ്ടായി പിളര്‍ന്ന ജെഎസ്എസിനെയും വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്നലെ കൊല്ലത്തു നടന്ന സര്‍ക്കാര്‍പാര്‍ട്ടി ഏകോപന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടെ യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രാജന്‍ബാബു വിഭാഗത്തിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായിരിക്കുകാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫിനു വിട്ടുകൊടുത്തിരിക്കുകയാണ്. സിപിഎമ്മിലേക്ക് തിരിച്ചു പോകാന്‍ തയ്യാറെടുത്ത് ഗൗരിയമ്മ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. യുഡിഎഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിച്ചത്. രാജന്‍ബാബു വിഭാഗം യുഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ … Continue reading "ഗൗരിയമ്മ ഇല്ലാത്ത ജെഎസ്എസ് വേണ്ടെന്ന് കോണ്‍ഗ്രസ്"
കൊല്ലം: കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വീട്ടുടമയും ശ്വാസംകിട്ടാതെ കിണറ്റില്‍വീണ് മരിച്ചു. ചണ്ണപ്പേട്ട മുക്കൂട് തേവലക്കരവീട്ടില്‍ ബേബി അലക്‌സാണ്ടര്‍ എന്ന ബേബിക്കുട്ടി (47), ചണ്ണപ്പേട്ട മുക്കൂട് ഈട്ടിമൂട്ടില്‍വീട്ടില്‍ രാജേന്ദ്രന്‍ (35) എന്നിവരാണ് മരിച്ചത്. ബേബിക്കുട്ടിയുടെ ബന്ധുവിന്റെ കുറവന്‍തേരിയിലുള്ള വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുനലൂരില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. മിനിയാണ് ബേബിക്കുട്ടിയുടെ ഭാര്യ. മക്കള്‍: അമല്‍ എം. അലക്‌സ്, അലന്‍. അമ്പിളിയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: അമൃത, അതുല്യ.
കരുനാഗപ്പള്ളി: സമസ്ത നായര്‍സമാജത്തിന്റെ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം 16 ന് കരുനാഗപ്പള്ളിയില്‍ പുതുമണ്ണേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആയിരത്തിയഞ്ഞൂറോളം സമസ്ത നായര്‍ സമുദായങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീര്‍ത പാദര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: അക്രമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കു കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ നടപ്പാക്കുമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. നിലമ്പൂര്‍ സംഭവം അറിഞ്ഞ ഉടനെ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. ഇതേപ്പറ്റി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കെപിസിസി നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കാലത്തു തന്നെ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനു വ്യക്തമായ മാനദണ്ഡങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കുന്ന നിര്‍ഭയ … Continue reading "അക്രമം നടത്തുന്നവര്‍ക്കു കോണ്‍ഗ്രസില്‍ സ്ഥാനമില്ല: സുധീരന്‍"
കൊല്ലം: വിവാഹതട്ടിപ്പുകേസില്‍ യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ കുറുപ്പംപടി തുരുത്തി വേങ്ങൂര്‍ മുടക്കുഴ മണിയേലില്‍ എം.വി. ഏലിയാസിനെ (37)യാണ് എസ്.ഐ. ജി. മോഹനന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാരുംമൂട്് സ്വദേശിയായ മുപ്പത്തിയാറുകാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഒരുലക്ഷം രൂപയും 19 ഗ്രാം തൂക്കമുള്ള രണ്ടു വളയും എട്ട് ഗ്രാമിന്റെ സ്വര്‍ണനാണയവും തട്ടിയെടുത്തുവെന്നാണ് കേസ്. യുവതിയില്‍നിന്നൂ പണവും സ്വര്‍ണവും തട്ടിയെടുത്തശേഷം ഇയാളുടെ ഫോണിലേക്ക് വിളിച്ചാല്‍ എടുക്കാതെയായി. തുടര്‍ന്ന് യുവതി ആലപ്പുഴ ജില്ലാ പോലീസിന് പരാതി നല്‍കി. പോലീസ് സൈബര്‍സെല്‍ … Continue reading "വിവാഹതട്ടിപ്പു വീരന്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  5 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  8 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  10 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  11 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  14 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  14 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  14 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന