Thursday, September 20th, 2018

പുനലൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കരവാളൂര്‍ നരിക്കല്‍ കാഞ്ഞിരത്തുമുക്ക് സന്തോഷ് ഭവനില്‍ സന്തോഷിനെ (36)യാണ് കൊല്ലം സെഷന്‍സ് അഡ്‌ഹോക്ക് കോടതി-2 ശിക്ഷ വിധിച്ചത്. 2012 ഓഗസ്റ്റ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതി സ്വന്തം ഉപയോഗത്തിനായി കഞ്ചാവ് ചെടികള്‍ ബോധപൂര്‍വ്വം നട്ടുവളര്‍ത്തി പരിചരിക്കുകയാണെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

READ MORE
ഓയൂര്‍: നിയന്ത്രണം വിട്ട കാര്‍ ക്ഷേത്ര കവാടത്തിലേക്ക് ഇടിച്ചുകയറി നെല്ലിക്കുന്നം സ്വദേശികളായ നാല് പേര്‍ക്ക്് പരുക്കേറ്റു. ഓടനാവട്ടത്തുനിന്ന് വെളിയം ഭാഗത്തേക്കുപോകുകയായിരുന്ന ആള്‍ട്ടോ കാര്‍ പരുത്തിയറ ജംഗ്ഷന്‍ സമീപം വെച്ച് പുല്ലാഞ്ഞിക്കാട് വഴിവന്ന ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ ക്ഷേത്ര കവാടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പുത്തൂര്‍: പവിത്രേശ്വരം പഞ്ചായത്തിലെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകുവാന്‍ ഒരു കോടി 87 ലക്ഷം രൂപയുടെ കേന്ദ്രസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് . പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനായി രാഷ്ട്രീയ കൃഷിവികാസ് യോജനയിലുള്‍പ്പെടുത്തിയാണു സഹായം അനുവദിച്ചിരിക്കുന്നത്.
കൊല്ലം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വസ്തു പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍. കൊട്ടിയം നടുവിലക്കര ശ്രീരാമ മന്ദിരത്തില്‍ ഉഷാകുമാരി (53)യെയാണ് കൊല്ലം ഈസ്റ്റ് പോലീസ് എറണാകുളം വെണ്ണലയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ലോണെടുത്തശേഷം തുക അടക്കാതെ പണയവസ്തു വ്യാജരേഖയുണ്ടാക്കി ബാങ്ക് അറിയാതെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് അറസ്റ്റ്്. 1999ലാണ് ഇവര്‍ വസ്തു പണയപ്പെടുത്തി 11,90,000 രൂപ ലോണെടുത്തത്. ലോണ്‍ അട്ക്കാത്തതിനാല്‍ പലിശയും പിഴപ്പലിശയുമടക്കം 26,48,682 രൂപ ബാധ്യതയായി. 2006ല്‍ ഈ വസ്തു വിറ്റതിനുശേഷം … Continue reading "ഭൂമി പണയപ്പെടുത്തി 25 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്‍"
കൊല്ലം: മുഖംമിനുക്കി തെന്മല ഇക്കോ ടൂറിസം സഞ്ചാരികളെ തേടുന്നു. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ് പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക് സ്ഥലം ഒരുക്കാനുള്ള സങ്കേതമായി … Continue reading "വികസനം കാത്ത് ശെന്തുരുണി ഇക്കോ ടൂറിസം"
കൊല്ലം: കൊല്ലം ലിങ്ക് റോഡ് നീട്ടാന്‍ 63 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനായി കെ.എസ്.ആര്‍.ടി.സി മുതല്‍ തോപ്പില്‍കടവ് വരെയാണ് ലിങ്ക് റോഡ് നീട്ടുക. 161 കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കാനും തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസ് നല്‍കുന്നതിന് പുതിയ സമ്പ്രദായം കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കൊല്ലം: കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി. കരുനാഗപ്പള്ളിയിലെ ഒരു വര്‍ക്‌ഷോപ്പില്‍ നിന്നാണ് 250 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരുന്നു.
ചടയമംഗലം: ജടായുപ്പാറ കോദണ്ഡ രാമക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ആന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രവേശനഭാഗത്തെ കമാനത്തിന്റെഭാഗം നാലുപേര്‍ ചേര്‍ന്നു കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘത്തിനു ചില സൂചന ലഭിച്ചതായാണ് അറിയുന്നത്. പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

 • 1
  51 mins ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  2 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  4 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  4 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  6 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  7 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  8 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  8 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  8 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല