Wednesday, April 24th, 2019

      കൊല്ലം: ജാതിയുടെ പേരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കരുതെന്നു സിനിമാതാരം മധു. നമ്മുടെ കഴിവുകള്‍ സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തണം, നന്മ നല്‍കിയാലേ മാതാപിതാക്കളെ കുട്ടികള്‍ സ്‌നേഹിക്കുള്ളൂവെന്നും മധു പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി പത്തനാപുരം പഞ്ചായത്ത് നടപ്പാക്കിയ പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് യുവജനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമായി തിരഞ്ഞെടുത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പാഠ്യേതര വിഷയങ്ങളില്‍ പ്രത്യേകം പരിശീലനം … Continue reading "കുട്ടികള്‍ക്ക് നന്മ പകര്‍ന്ന് നല്‍കണം : മധു"

READ MORE
കൊല്ലം: മുപ്പതടി ആഴമുള്ള പഞ്ചായത്ത് കിണറ്റില്‍ വീണയുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇരുമ്പനങ്ങാട് ഹൈസ്‌കൂള്‍ ജംഗ്ഷന്‍ പുത്തന്‍പുര വീട്ടില്‍ വി. ബൈജുവിനെ (35)യാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനുനാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. തുടര്‍ന്നു കുണ്ടറയില്‍ നിന്ന് അനിയന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന എത്തി ബൈജുവിനെ കരയ്‌ക്കെത്തിച്ചു. തൊടികളില്ലാത്ത കിണറ്റില്‍ ഫയര്‍മാന്‍ ടി.ജെ. ജയേഷ് വടവും നെറ്റും ഉപയോഗിച്ച് ഇറങ്ങി കരക്കെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ കാലുകള്‍ ഒടിഞ്ഞ ബൈജുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയൂര്‍ : വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനു കതകു കുത്തിത്തുറന്നു മോഷണം. 15 പവന്‍ സ്വര്‍ണം, ക്യാമറ എന്നിവ കതകു കുത്തിത്തുറന്നു മോഷണം പോയി. ചെറിയവെളിനല്ലൂര്‍ ചിറയ്ക്കു സമീപം റീജ മന്‍സിലില്‍ റിട്ട. അധ്യാപകന്‍ ഷിഹാബുദീന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം വൈകിട്ട് മോഷണം നടന്നത്. അഞ്ചലില്‍ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിലേക്കു വൈകിട്ട് നാലരയോടെ കുടുംബാംഗങ്ങള്‍ പോയി. എട്ടരയോടെ മടങ്ങി എത്തിയപ്പോള്‍ മുറിയില്‍ ലൈറ്റ് പ്രകാശിക്കുന്നതും മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതുകണ്ട് നടത്തിയ പരിശോധനയിലാണു മോഷണവിവരം … Continue reading "കതകു കുത്തിത്തുറന്നു മോഷണം"
കൊല്ലം: മെഡിക്കല്‍, എന്‍ജിനിയറിംഗ് മേഖലകളില്‍ മാത്രം താത്പര്യം കാട്ടാതെ ശാസ്ത്ര സാങ്കേതിക രംഗത്തും പുതിയ തലമുറ കടന്നുവരണമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍ നായര്‍. ലോകത്ത് പുതിയ തലമുറയ്ക്ക് ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഏറെ അവസരങ്ങളുണ്ടെന്നും ഇന്ത്യയില്‍ ഈ മേഖലയില്‍ കുതിച്ചുചാട്ടം നടത്താന്‍ നമുക്കായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടമണ്‍ ഹോളിമാസ് സെന്‍ട്രല്‍ സ്‌കൂളിന്റെ 11ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെന്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.മോഹന്‍, … Continue reading "പുതുതലമുറയെ പ്രോല്‍സാഹിപ്പിക്കണം: ഡോ. ജി.മാധവന്‍ നായര്‍"
  കൊല്ലം : മണലില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ എട്ടു കിലോ കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണത്തൊഴിലാളി ചാത്തനാകുളം സ്വദേശി അനില്‍കുമാറിനെ അറസ്റ്റു ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മണല്‍ കടത്താറുള്ള ഇയാള്‍ ഇതാദ്യമായാണ് കഞ്ചാവ് കടത്തുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട. ഇയാളെ കൂടാതെ അഞ്ചല്‍ സ്വദേശിയായ ഒരാളും എക്‌സൈസ് നിരീക്ഷണത്തിലാണ്.
കരുനാഗപ്പള്ളി: അമൃതാനന്ദമയിയുടെ മുന്‍ ശിക്ഷ്യ ഗെയില്‍ ട്രെഡ്‌വെല്ലിനെ (ഗായത്രി) അമൃതാനന്ദമയിമഠത്തില്‍ പീഡിപ്പിച്ചുവെന്നു പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ബാലുവിനും മറ്റൊരു സ്വാമിക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ രംഗത്ത്. സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഈമെയില്‍ വഴി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. ഗെയില്‍ ട്രെഡ്‌വെല്ലിനെ പീഡിപ്പിക്കുകയും അവരുടെ സമ്പത്തു തട്ടിയെടുക്കുകയും ചെയ്തായി ശിക്ഷ്യ തന്നെ എഴുതിയ പുസ്തകം വെളിപ്പെടുത്തുന്ന സാഹചര്യത്തില്‍ സ്വാമിമാര്‍ക്കെതിരേ 307, 420, 120ബി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.പരാതി പരിശോധിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
കൊല്ലം: ഹോട്ടലുകളിലും പൊതുമാര്‍ക്കറ്റുകളിലും സിവില്‍ സ്‌പ്ലൈസ്, റവന്യൂ, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, കൊമേഴ്‌സ്യല്‍ ടാക്‌സ് എന്നീവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ. ആസാദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരവൂര്‍, കുണ്ടറ, കൊട്ടിയം, ചാത്തന്നൂര്‍, കൊല്ലം നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഹോട്ടലുകളിലെ പരിശോധനയില്‍ മിക്കയിടങ്ങളിലും പഴകിയ പച്ചക്കറി, ഇറച്ചി, പഴകിയ മാവ് എന്നിവ കണ്ടെത്തി നശിപ്പിച്ചു.
കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃശ്ശൂര്‍ തലപ്പള്ളില്‍ പാറകൊട്ടില്‍വീട്ടില്‍ പ്രസാദിനാണ്് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ് കുമാര്‍ ജീവപര്യന്തം തടവിനും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടക്കല്‍ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹയറുന്നിസയെ (38) കൊലപ്പെടുത്തി ചാക്കിലാക്കി വനത്തില്‍ ഉപേക്ഷിച്ച കേസിലാണ് വിധി. ജീവപര്യന്തത്തിനു പുറമെ തട്ടിക്കൊണ്ടു പോയതിന് ഏഴു വര്‍ഷവും തെളിവ് നശിപ്പിച്ചതിന് മൂന്നുവര്‍ഷവും തടവ് വിധിച്ചിട്ടുണ്ട്. മറ്റൊരു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി. നഷ്ടപരിഹാരത്തുക … Continue reading "ഹയറുന്നിസ വധം; പ്രതിക്ക് തടവും പിഴയും"

LIVE NEWS - ONLINE

 • 1
  7 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  5 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍