Wednesday, September 19th, 2018

കൊല്ലം : മദ്യലഹരിയില്‍ ലോറി ഓടിക്കുന്നതിനിടെ വാഹന പരിശോധക സംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു പിടികൂടി. പെരുമ്പുഴ ജംക്ഷനു സമീപം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ശരത്ചന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

READ MORE
കൊല്ലം: ഭാര്യാമാതാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹേശ്വരനാ(40)ണ് അറസ്റ്റിലായത്. വെള്ളിമണ്‍ ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ആനന്ദന്റെ ഭാര്യ സുലോചന(61)യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഹേശ്വരന്‍. തിങ്കള്‍ പകല്‍ പതിനൊന്നോടെയാണ് കൊലനടത്തിയത്. കൃത്യത്തിനുശേഷം അടുത്തവീട്ടില്‍ ഒളിവില്‍കഴിഞ്ഞ പ്രതിയെ കുണ്ടറ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ പോയി ഈഴവ സമുദായത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടതായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പുനലൂര്‍, പത്തനാപുരം യൂണിയനുകളുടെ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള യുവജനസംഗമം കേരളചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.
കൊല്ലം: സ്‌റ്റേഷനറി കടയില്‍ മോഷണത്തിനു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തുള്ള അനു സ്‌റ്റോഴ്‌സിന്റെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഭവമറിഞ്ഞ് എത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച്് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
കൊല്ലം: ഓട്ടോയില്‍ ലോറി ഇടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. ചങ്ങന്‍കുളങ്ങര കൈപ്പള്ളിത്തറയില്‍ ശശിധരനാണ് (58) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണമായി തകര്‍ന്ന ഓട്ടോയില്‍ കുടുങ്ങിയ ശശിധരനെ ഏറെ പരിശ്രമിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
കൊല്ലം : ടെലിവിഷന്‍ തലയില്‍ വീണ് ഒന്നര വയസുകാരന്‍ ദാരുണമായി മരണപ്പെട്ടു. മയ്യനാട് പുല്ലിച്ചിറ സ്വദേശി ബിനുവിന്റെയും നിത്യയുടെയും മകന്‍ ആഗ്നേയ് ആണ് ദാരുണമായി മരിച്ചത്. മസ്‌കറ്റിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. തൊട്ടടുത്ത വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കവെ ആഗ്നേയ് ടി വിയുടെ കേബിള്‍ പിടിച്ചുവലിച്ചപ്പോള്‍ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
  കൊല്ലം: വാക്കനാട് ഉളകോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയില്‍ നിന്നു ടിപ്പറും ജാക്ക്ഹാമറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി. വെളിയം വില്ലേജ് ഓഫിസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. പാറ കഷണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കസ്റ്റഡിയിലെടുത്തു ക്വാറിയില്‍ സൂക്ഷിക്കുകയും മറ്റു വാഹനങ്ങള്‍ പൂയപ്പള്ളി പൊലീസിനു കൈമാറുകയും ചെയ്തു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം കോട്ടയം: പട്ടാപ്പകല്‍ പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം. കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി പള്ളിമേടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. 40,000 രൂപയും ലാപ്‌ടോപ്പും … Continue reading "ടിപ്പറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി"
കൊല്ലം: പുനലൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ്് പാര്‍ക്കിംഗ്, പേ ആന്റ് ടൊയ്‌ലറ്റ് സംവിധാനവും പ്രവര്‍ത്തനം തുടങ്ങി. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി അവസാന ട്രെയിന്‍ പോകുന്നതു വരെ ഈ സംവിധാനം ഉണ്ടാകും. ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറും മധുര പാസഞ്ചറും എത്തിയതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോര്‍വീലറിന് 10 രൂപയും ബൈക്ക്, ഓട്ടോ എന്നിവയ്ക്ക് അഞ്ചുരൂപയും സൈക്കിളിന് രണ്ടു രൂപയുമാണ് നിരക്ക്. മധുര ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കഴിഞ്ഞ ആഴ്ചയാണ് … Continue reading "പുനലൂര്‍ റയില്‍വേസ്‌റ്റേഷന്‍ ഗ്രൗണ്ടില്‍ പേ ആന്റ് പാര്‍ക്കിംഗ്"

LIVE NEWS - ONLINE

 • 1
  9 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  10 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  11 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  14 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  15 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  16 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  16 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  18 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  18 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍